പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നരച്ച മുടി കറുപ്പിക്കൽ : ഇസ്ലാമിക വീക്ഷണം

 മനുഷ്യൻ പ്രായമാകുമ്പോൾ അവന്റെ / അവളുടെ കറുത്ത രോമങ്ങൾ വെളുപ്പായി മാറാൻ തുടങ്ങുന്നു. അതിന് നാം നര എന്ന പേർ വെച്ചിരിക്കുന്നു. അപ്പോൾ ആളുകൾക്ക് നരച്ച മുടി കറുപ്പിക്കണം എന്നു തോന്നും. ഇത് സംബന്ധമായി ഇസ്ലാമിക വിധി എന്താണ്?  ഫത്ഹ് മക്കാ ദിനത്തിൽ അബൂബക്കർ (റ )ന്റെ പിതാവായ അബൂ ഖുഹാഫ, യെ നബി സവിധത്തിൽ ഹാജരാക്കപ്പെട്ടു. പ്രായാധിക്യത്താൽ വിഷമിക്കുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് നബി(സ )പോകാമായിരുന്നുവല്ലോ ഇവിടേക്ക് കൊണ്ടുവന്ന് അദ്ദേഹത്തെ വിഷമിപ്പിക്കേണ്ട കാര്യമില്ലായിരുന്നു  എന്ന് പറയുകയുണ്ടായി. വളർന്നു തിങ്ങിയ നരച്ച താടിയും മുടിയും കണ്ട പ്രവാചകൻ (സ) പറഞ്ഞു " നരച്ച താടിക്കും മുടിക്കും നിങ്ങൾ നിറം കൊടുക്കു, എന്നാൽ കറുപ്പ് നിറം കൊടുക്കരുത്  "  നരച്ച താടിക്കും മുടിക്കും കറുപ്പ് ഒഴികെയുള്ള നിറങ്ങൾ കൊടുക്കാമെന്നു സാരം.