പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ആത്‍മീയ ദർശനം

ഹദ്റത്ത് ഖലീഫ്തല്ലാഹ്  മുനീർ അഹ്‌മദ്‌ അസിം (അ) നിർദ്ദേശിച്ചപ്രകാരം  അദ്ദേഹത്തിന്റെ   പ്രിയ ശിഷ്യൻ  ഹദ്രത് മുകർറം അമീർ സലിം സാഹിബ്‌ അവർകൾക്ക്  ലഭിച്ച  ഒരു കശ്ഫ്   ( ആത്‍മീയ ദർശനം)  നിങ്ങളുടെ  അറിവിലേക്കായി സമർപ്പിക്കുന്നു. 

കാരുണ്യക്കടൽ

  ബിസ്മില്ലാഹിർറഹ്മാനിർറഹീം  സമുദ്രങ്ങളും വൃക്ഷങ്ങളും, മഷിയും പേനയുമായി മാറിയാൽ പോലും,  മാനവർ എല്ലാവരും,  എഴുത്തിൽ മാത്രം മുഴുകിയാലും, സമയമെല്ലാം അവർ ചിന്തിച്ചു എഴുതി കൊണ്ടിരുന്നാലും,  സമുദ്രങ്ങളും വൃക്ഷങ്ങളും ഇരട്ടിയാക്കി മാറ്റിയാലും,  ദൈവത്തിൻ വാക്കുകൾ,  അത് തീരാവതല്ല,  അവർ എത്ര കാലം അത് തുടർന്നാലും ശരി! 

നിങ്ങൾ ക്ഷമിക്കുക

മനുഷ്യ ജീവിതത്തിൽ  ധാരാളം പ്രതിസന്ധികളെ  അതിജീവിക്കേണ്ടതായിവരും.  അത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ  നാം എന്താണ് ചെയ്യുന്നത്? നാം അക്ഷമരാകും.  കോപം പ്രകടിപ്പിക്കും.  ദേഷ്യത്തിൽ അമരും.  അപ്പോഴേക്കും നാവ്  പ്രവർത്തനക്ഷമമാകും.  പിന്നീട് വരുന്നതൊക്കെ  പൂരപ്പാട്ടാകും.  ഇതൊക്കെ  നമ്മുടെ നിത്യജീവിതത്തിൽ  നാം ചെയ്യുന്നതാണ്.

വെള്ളിയാഴ്ച ഖുതുബ- 27 ഓഗസ്റ്റ് 2021

ഇമേജ്
    നുറുൽ ഇസ്ലാം മസ്ജിദ്- മാത്ര:   വെള്ളിയാഴ്ച ഖുതുബ-  27 ഓഗസ്റ്റ്  2021

ലോകശാന്തി

"മനുഷ്യരേ!  നിങ്ങളെ  ഒരേ ഒരു ആത്മാവിൽനിന്ന്  സൃഷ്ടിക്കുകയും  അതിൽ നിന്ന്  അതിന്റെ ഇണയെയും  സൃഷ്ടിക്കുകയും  അവ രണ്ടിൽ നിന്നുമായി  നിരവധി പുരുഷന്മാരെയും സ്ത്രീകളെയും  ലോകത്ത് വ്യാപിപ്പിക്കുകയും ചെയ്ത  നിങ്ങളുടെ  രക്ഷിതാവിനെ സൂക്ഷിക്കുക. " (4:2)

ബിസ്മില്ലാഹ്

  ദൈവനാമത്തിൽ  കാര്യങ്ങൾ  ആരംഭിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച്  പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ(സ ) നമുക്ക് വളരെയധികംഉപദേശങ്ങൾ  നൽകിയിട്ടുണ്ട്.  നീ ദൈവനാമത്തെ ഉച്ചരിച്ചുകൊണ്ട്  അഥവാ ബിസ്മില്ല എന്ന് പറഞ്ഞുകൊണ്ട്  വ ലതുകൈകൊണ്ട്  നിന്നോട് അടുത്ത ഭാഗത്തുനിന്നും  ഭക്ഷിക്കുക.

നമ്മുടെ പ്രാർത്ഥന

" ഇത് നിങ്ങൾ  നല്ലതുപോലെ മനസ്സിൽ സൂക്ഷിക്കുക.  എല്ലാ അനുഗ്രഹങ്ങളുടെയും  ഉറവിടം അല്ലാഹുവാകുന്നു എന്നത്.  എല്ലാ സഹായവും അവനിൽ നിന്നാണ് വരുന്നത്.  അവൻ മാത്രമാണ്  നമുക്ക് വിജയം പ്രദാനം ചെയ്യുന്നത്.  അതുകൊണ്ട് അത്യധികം വിനയത്തോടെ  അവനോട് പ്രാർത്ഥിക്കുക  എന്നത് അനിവാര്യമാണ്. 

ധർമ്മാചരണം

  "നിശ്ചയമായും  ധർ  മ്മാനുസാരികൾ ആരാമങ്ങളിലും അരുവികളിലുമായിരിക്കും. രക്ഷയോടെ നിർഭയരായി നിങ്ങളതിൽ പ്രവേശിക്കുക(എന്നു പറയപ്പെടും) അവരുടെ ഹൃദയങ്ങളിലു ള്ള ഏതൊരു പകയേയും നാം നീക്കം ചെയ്യുന്നതാണ്.  അങ്ങനെ അവർ പരസ്പരം അഭിമുഖമായി ചാരു  കട്ടിലുകളിൽ സഹോദരങ്ങളായി  ഇരിക്കുന്നവരായിരിക്കും. അവിടെ  അവരെ ക്ഷീണം സ്പർശിക്കുകയില്ല. അവർ അവിടെ നിന്ന് പുറത്താക്കപ്പെടുന്നതുമല്ല."(15:46-49)  ഈ മഹത്തായ സമ്മാനം നേടുന്നതിനായി നിങ്ങൾ എന്ത്  ധർമ്മമാണ് ആചരിച്ചിട്ടുള്ളത്?

മാധവനും മാനവനും

   "നീ (തനിയെ നമസ്കാരത്തിനായി) നിൽക്കുമ്പോൾ നിന്നെ കാണുന്നവനാണു അവൻ. സാഷ്ടാംഗം പ്രണമിക്കുന്നവരുടെ ഇടയിലുള്ള നിന്റെ ചലനങ്ങളെയും(അവൻ കാണുന്നു)"(26:219,220) "കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെതാകുന്നു.നിങ്ങൾ എവിടെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്" (2:116 ) "നിങ്ങൾ എവിടെയാണെങ്കിലും അവൻ നിങ്ങളുടെ കൂടെയുണ്ട് "(57:05)" ഭൂമിയിലോ ആകാശങ്ങളി ലോ ഉള്ള യാതൊന്നും അല്ലാഹുവിൽ നിന്ന് ഗോപ്യം ആകുന്നില്ല തന്നെ " (3:6)     ദൈവവും മനുഷ്യനും തമ്മിൽ വളരെയധികം ബന്ധിതമായി നിൽക്കുന്നു.മാനവന്റെ ബാഹ്യ കണ്ണുകളാൽ സൂക്ഷ്മജ്ഞനായ ദൈവത്തെ കാണുവാൻ കഴിയുന്നില്ല. മനുഷ്യൻ ചെയ്യുന്നഎല്ലാ പ്രവർത്തനങ്ങളും  ദൈവം സദാ വീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന പരമ സത്യത്തിലേക്കാണ്ഈ വിശുദ്ധ വചനങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇത്തരം അറിവ് നമുക്ക്  ലഭ്യമായി കഴിഞ്ഞാൽ, മാനവന്റെ എല്ലാ പ്രവർത്തനങ്ങളും മാധവന്റെ ഇഷ്ടപ്രകാരം ആയിരിക്കുന്നതാണ്. ഈ ആത്മീയ കണ്ണ് അടഞ്ഞിരിക്കുന്നത് കൊണ്ടാണ് ഭൂമിയിൽ ഈ കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നത്. ഈ വാതായനങ്ങൾ ആധുനികലോകം അടച്ചിട്ടിരിക്കുകയാണ്. ഈ വാതായനങ്ങൾ നാം തുറക്കാത്തി

ആത്മീയ സൗഖ്യം

  എൻ പ്രിയ ദൈവമേ  എന്റെസംരക്ഷക!  എൻ സ്നേഹ ഭാജനമെ! എൻപ്രിയ സുഹൃത്തേ!   എന്നെന്നും ജീവിക്കുന്നവനെ,  എന്നെന്നും  ശക്തി ഉള്ളവനെ,  എന്നെന്നും കരുണാ വാരിധേ!  നിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞാലും,  സഹായം ഇറക്കിയാലും,  മാർഗ്ഗദർശനം നൽകിയാലും! 

ഇമാമിന്റെ ആവശ്യകത

  പ്രവാചക പ്രഭു  മുഹമ്മദ് മുസ്തഫ (സ):  'താൻ ജീവിച്ചിരിക്കുന്ന  കാലഘട്ടത്തിൽ  തന്റെ ഇമാമിനെ  തിരിച്ചറിയാതെ  മരണപ്പെടുന്നവൻ  അജ്ഞതയുടെ  മരണമായിരിക്കും  വരിക്കുക'  - തിർമിദി.  തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട  ഈ പ്രവാചക വചനത്തെ  മുസ്ലിം ലോകം  എന്തേ അവഗണിച്ചു? 

സത്യസന്ധത കൈക്കൊള്ളുക

  വിശുദ്ധ ഖുർആനിൽ  അല്ലാഹു (ത) പറയുന്നു:  "സത്യവിശ്വാസികളെ  അല്ലാഹുവിന്റെ വിധി വിലക്കുകൾ  അനുസരിച്ച് ജീവിക്കുക.  നിങ്ങൾ  സത്യസന്ധരായവരിൽ   ഉൾപ്പെടുകയും ചെയ്യുക . "  (9:119)   ഇബ്നു മസ്ഊദ്(റ) ൽ നിന്ന്:  നബി(സ) പറഞ്ഞു:  "സത്യം  സൽകർമ്മങ്ങളിലേക്കും,  സൽകർമ്മങ്ങൾ  സ്വർഗ്ഗത്തിലേക്കും  വഴിതെളിയിക്കും.

'ക്ഷമ' കൈക്കൊള്ളുക

സത്യവിശ്വാസികളെ,  നിങ്ങൾ  ക്ഷമ കൈക്കൊള്ളുക.  നിങ്ങൾ  ക്ഷമ കൈക്കൊള്ളുന്നതിൽ   മറ്റുള്ളവരെ ജയിക്കുക. (3:201)   അല്പമൊക്കെ  ഭയം,  വിശപ്പ്,  ധനനഷ്ടം,  ജീവനഷ്ടം,  ഫലനഷ്ടം,   എന്നിവയിലൂടെ നിശ്ചയമായും  നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്.   ക്ഷമാശീലർക്ക്  നീ  സുവാർത്ത അറിയിക്കുക. (2:156)

ഇമാം ബുഖാരി

  ഹദീസ് വേദിയിലെ ഉജ്ജ്വല താരം ഇമാം ബുഖാരി  സോവിയറ്റ് യൂണിയനിൽ പെട്ട   ബുഖാറയിൽ  ഹിജ്റ 194-ൽ  ജനിച്ചു. അദ്ദേഹത്തിന്റെ  തൂലികയിൽ പിറന്ന  സ്വഹീഹ്  ലോക മുസ്ലിങ്ങളുടെ  അനർഘ സമ്പത്താണ്.  വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ  ദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന   പ്രസ്തുത ഗ്രന്ഥം  അദ്ദേഹത്തിന്റെ മഹദ് വ്യക്തിത്വത്തിന്  മകുടം ചാർത്തുന്നു.  

ഹൃദയത്തിൽ വളരുന്ന പാപങ്ങൾ

തലയ്ക്കു താഴെ ,  മനുഷ്യഹൃദയത്തിൽ  അനേകം മൃഗങ്ങൾ  സ്ഥാനം പിടിച്ചിരിക്കുന്നു:   അവ  വിവിധ തരം പാപങ്ങൾ  തന്നെയാണ് .  ഹൃദയമാണ്  നമ്മുടെ പാ പ ങ്ങളെ  പോറ്റിവളർത്തുന്ന പ്രധാനകേന്ദ്രം. 

തൗബ: പശ്ചാത്താപം

 വിജയിക്കുവാനുള്ള വഴി  പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ്.  വിശുദ്ധ ഖുർആനിൽ  അല്ലാഹു (ത)  പറയുന്നു:  "സത്യവിശ്വാസികളെ  നിങ്ങൾ  അല്ലാഹുവിങ്കലേക്ക്  പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങൾ വിജയികളായി തീരുന്നതിനു വേണ്ടി. " (24:32)

ഇഖ്‌ലാസ് : നിഷ്കളങ്കത

നാം ചെയ്യുന്ന കാര്യങ്ങളുടെ  ആത്മാർത്ഥതയ്ക്കാണ്  ഇഖ്‌ലാസ് എന്ന് പറയുന്നത്.  അല്ലാഹുവിന്റെ  വിധിവിലക്കുകൾക്കനുസൃതമായി  നാം ചെയ്യുന്ന ഓരോ പ്രവർത്തിയും  ആത്മാർത്ഥതയോടെ ആയിരിക്കണം ചെയ്യേണ്ടത്. 

സ്വാതന്ത്ര്യദിന ചിന്തകൾ

ഇമേജ്
  എനിക്ക് എല്ലാ ദിവസവും  സ്വാതന്ത്ര്യം വേണം. എന്തിന്? പ്രപഞ്ചത്തെ അഖിലത്തേയും  സൃഷ്ടിച്ച് സംരക്ഷിക്കുന്ന  ദൈവത്തെ വണങ്ങുവാൻ  എനിക്കു സ്വാതന്ത്ര്യം വേണം.

ദൈവസ്മരണ

  വിശ്വസിച്ചവരേ,  നിങ്ങളുടെ സമ്പത്തോ സന്താനങ്ങളോ  അല്ലാഹുവിന്റെ സ്മരണയിൽ നിന്ന്  നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ.  വല്ലവരും അങ്ങനെ ചെയ്യുന്നതായാൽ  അവർ നഷ്ടപ്പെട്ടവർ തന്നെയാണ്. 

ഖലീഫതുല്ലാഹിൽ മഹ്ദി: പ്രവചനങ്ങൾ

ഇമേജ്
  ഹദ്രത് മുഹമ്മദ് മുസ്തഫ(സ ) പറഞ്ഞു : "ജനങ്ങളിൽ ഒരു കാലം വരും.  അന്ന് ഇസ്ലാമിന്റെ നാമവും  ഖുർആന്റെ ലിപിയും മാത്രം അവശേഷിക്കും. അവരുടെ പള്ളികൾ ജനനിബിഡമായിരിക്കുമെങ്കിലും സന്മാർഗ്ഗം അവിടെ ദൃശ്യമാകുന്നതല്ല.  അവരുടെ പണ്ഡിതന്മാർ  ആകാശത്തിൻ കീഴിലെ ദുഷിച്ച വരായിരിക്കും.  'ഫിത്ന'കൾ  അവരിൽ നിന്ന് പുറപ്പെടുകയും  അവരിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നതാണ്.  "   -----(മിശ്കാത്ത് ) ഹദ്രത്  മുഹമ്മദ്  മുസ്തഫ (സ ) പ്രവചനം ചെയ്യുകയുണ്ടായി: "ഒരു ജോഡി ചെരുപ്പ്  പരസ്പരം സാദൃശ്യം ഉള്ളതായിരിക്കുന്നതുപോലെ  ഇസ്രായേൽകാരിൽ സംഭവിച്ചത് പോലെയെല്ലാം  തീർച്ചയായും എന്റെ 'ഉമ്മത്തിലും' സംഭവിക്കുക തന്നെ ചെയ്യുന്നതാണ്.  ഇങ്ങേഅറ്റം അവരിൽ വല്ലവനും തന്റെ മാതാവിനെ  പരസ്യമായി പരിഗ്രഹിച്ചു ണ്ടെങ്കിൽ  തീർച്ചയായും എന്റെ ഉമ്മത്തിലും  അപ്രകാരം ചെയ്യുന്നവൻ ഉണ്ടായിവരും. ഇസ്രായേൽക്കാർ 72 കക്ഷികളായി പിരിഞ്ഞു.  എന്റെ ജനം ആകട്ടെ എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരിൽ ഒരു കൂട്ടർ ഒഴികെ മറ്റെല്ലാവരും  നരകത്തിലായിരിക്കും.  ചോദിക്കപ്പെട്ടു:  "അല്ലയോ ദൈവദൂതരേ,  ആ കക്ഷി ഏതാണ്?" തിരുമേനി അരുളി:   "

Khalifatullah Al Mahdi: A Prophecy

Holy Prophet Muhammad (sa) states:   'When you find the Mahdi, perform Bai'at at his hand. You must go to him, even if you have to reach him across ice-bound mountains on your knees. He is the Khalifatullah Al Mahdi.'   ---( Sunan-Ibn-e-Majah,  Kitabul Fitan, Babu Khurujil Mahdi, Hadith no. 4074)