ആത്മീയ സൗഖ്യം



 എൻ പ്രിയ ദൈവമേ 

എന്റെസംരക്ഷക! 

എൻ സ്നേഹ ഭാജനമെ!

എൻപ്രിയ സുഹൃത്തേ!  

എന്നെന്നും ജീവിക്കുന്നവനെ, 

എന്നെന്നും  ശക്തി ഉള്ളവനെ, 

എന്നെന്നും കരുണാ വാരിധേ! 


നിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞാലും, 

സഹായം ഇറക്കിയാലും, 

മാർഗ്ഗദർശനം നൽകിയാലും! 


എൻ പ്രിയ ദൈവമേ, 

എത്ര ചെറിയ സാധനം ആയാലും,

അത് നിൻ നിയന്ത്രണത്തിലല്ലോ, 

നിന്റെ ദാസനെന്ന നിലയിൽ, 

നീയെന്നെ സംരക്ഷിച്ചാലും, 

നീയെന്നെ സഹായിച്ചാലും. 


എൻ പ്രിയ ദൈവമേ 

ഒരിക്കലും എന്നെ നീ ഏകനായി വിടരുതെ! 

എൻ പ്രിയ ദൈവമേ 

ഞാൻ നിന്നെ ഒരിക്കലും 

വിസ്മരിക്കുവാൻ ഇടയാക്കരുതേ! 

എൻ പ്രിയ ദൈവമേ 

നീ എന്നെ ഒരിക്കലും മറക്കരുതേ! 


എൻ പ്രിയ ദൈവമേ,

സമ്പൂർണ്ണ സൗഖ്യദായക, 

നീ മാത്രം മതി! 

എനിക്ക് മതിയായവനായി! 

നീ എന്നെ സൗഖ്യം ആക്കിയാലും! 


രക്ഷക!നായകാ! 

എൻ പ്രിയ സ്നേഹമേ! 

ഞാൻ നിന്നെ അതിയായി മോഹിക്കുന്നു! 

നീയില്ലാതെ എനിക്കൊരു ജീവിതമില്ല, 

ഞാൻ നിന്നെ പ്രേമിക്കുന്നു! 

എൻ പ്രിയ രക്ഷകാ!

താഴേക്ക് വന്നാലും! 

താഴേക്കു വന്നാലും 

എൻ പ്രിയ ദൈവമേ! 

വേദനിക്കുന്നു എനിക്ക്, 

 ഞാനോ ദുർബലൻ!

എനിക്കു നീ സൗഖ്യം നൽകിയാലും! 

മാപ്പു അരുളിയാലും! 

എൻ പാപമെല്ലാം 

നീ മാപ്പ് ചെയ്താലും! 

മാപ്പ് നൽകിയില്ലെങ്കിലോ

നിസ്സംശയം ഞാൻ നഷ്ടത്തിൽ തന്നെ! 

നൽകിയാലും നീ സമ്പൂർണ്ണ സൗഖ്യം! 

കേട്ടാലും നീ എൻ പ്രാർത്ഥനകൾ! 

സ്വീകരിച്ചാലും തമ്പുരാനേ!


------- ഖലീഫതുല്ലാഹി ഹദ്റത്ത്  മുനീർ അഹ്മദ് അസീം അവർകൾക്ക് 

14.8.2021-ൽ ലഭിച്ച ദൈവിക വെളിപാടിൽ നിന്ന്. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)