Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 14)
തൽബിയത്തിന്റെ വാക്കുകൾ :
" ലബ്ബൈക്ക ല്ലാഹുമ്മ ലബ്ബൈക്ക, ലബ്ബയ്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക, ഇന്നൽ ഹംദ, വന്നിഉമത്ത, ലക്ക വൽമുൽക, ലാ ശരീക ലക്ക "( അല്ലാഹുവേ നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്യുന്നു, ഞാനിതാ ആവർത്തിച്ച് ഉത്തരം ചെയ്യുന്നു, ഞാനിതാ ഉത്തരം ചെയ്യുന്നു, നിനക്ക് യാതൊരു പങ്കുകാരുമില്ല! നിന്റെ വിളിക്കു ഞാനിതാ വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു, നിശ്ചയമായും സർവ്വസ്തുതിയും നിനക്ക് മാത്രമുള്ളതാണ്, എല്ലാവിധ അനുഗ്രഹവും അധികാരവും നിന്റെ കയ്യിലാകുന്നു, നിനക്ക് യാതൊരു പങ്കുകാരുമില്ല " ഇത്രയും വാക്കുകളെ തല്ബിയത്തിൽ നബി(സ )പറയാറുണ്ടായിരുന്നുള്ളു, അതിൽ വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല".
( ബുഖാരി, മുസ്ലിം)