പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കവിത: "മഹിളാ രത്നം"

ഇമേജ്
  തികഞ്ഞ ലാളിത്യത്തോടെ,  തികഞ്ഞ വിനയത്തോടെ, ദൈവികേച്ഛയ്ക്കു  വഴിപ്പെടുന്നവൾ     സത്യവിശ്വാസിനി  സ്നേഹമയി  കരുണയുടെ കണ്ണികൾ  വിളക്കി ചേർക്കുന്നവൾ   ദിവ്യാനുഗ്രഹത്തിന്റെ  ശാശ്വത കിരണങ്ങൾ  തന്നിൽ  പ്രതിഫലിപ്പിക്കുന്നവൾ 

ഇസ്ലാമിക ക്വിസ്

 1) ഖുർആൻ അവതരിച്ച രാത്രി ഏത്?   ലൈലത്തുൽ ഖദ്ർ രാത്രി. 2) മുഴു ലോകത്തിനും കാരുണ്യമായി അവതരിച്ച പ്രവാചകൻ ആര്?   മുഹമ്മദ് നബി(സ ) 3) ബിസ്മില്ല കൊണ്ട് ആരംഭിക്കാത്ത അധ്യായം ഖുർആനിൽ ഏതാണ്?   സൂറ: തൗബ 4) ഖുർആനിൽ വിശ്വാസികൾക്ക്‌ ഉദാഹരണമായി എടുത്തു പറഞ്ഞിരിക്കുന്ന രണ്ടു വിശുദ്ധ സ്ത്രീ രത്നങ്ങൾ ആരൊക്കെയാണ്?  ഈസാ നബി(അ )യുടെ മാതാവ് ഹ സ്രത് മറിയം (റ )യും ഫറോവയുടെ ഭാര്യയും, മൂസാ നബിയുടെ വളർത്തു മാതാവുമായിരുന്ന ഹസ്‌ റത് ആസിയ (റ )യും. 5) വിശുദ്ധ ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള മുഹമ്മദ് നബി(സ )യുടെ ഒരേ ഒരു സഹാബി ആരാണ്?   സെയ്ത് ഇബ്നു ഹാരിസ്(റ ) 6) ഏഴ് രാത്രികളും എട്ടു പകലുകളും തുടർച്ചയായി ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യരായി ഖുർആൻ പരാമർശിച്ചിരിക്കുന്ന സമുദായം ഏത്?   ആദ് സമുദായം. 7) വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന അല്ലാഹു(ത )പൊറുക്കാത്ത വലിയ പാപം ഏതാണ്?   "ശിർക്കു " 8) ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെത്തിയ പതിനാലാമത്തെ മുജദ്ദിദു ആരാണ്?   മുഹ് യിദ്ധീൻ അൽ ഖലീഫത്തുല്ല ഹസ്രത്ത് മുനീർ അഹ്മദ് അസീം (atba) 9)ഖാതമുൽ ഖുലഫാഉ എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത് ആരെയാണ്?   ഹസ്രത്ത് മിർസ ഗുലാംഅഹ്‌മദ

ALAM AL YAQEEN അചഞ്ചലമായ വിശ്വാസലോകം സത്യപ്രതിജ്ഞ

"അഷ് ഹദു  അൻലാഇലാഹ  ഇല്ലല്ലാഹു വ അഷ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു",  അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും അവന് പങ്കുകാരോ സമന്മാരോ ഇല്ലെന്നും മുഹമ്മദ് (സ ) അവന്റെ സേവകനും ദൂതനും ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.  എന്റെ ജീവനും സ്വത്തും സമയവും സന്താനങ്ങളും വിശ്വാസി സമുദായത്തിനും ജമാഅത്തിനും വേണ്ടി ത്യാഗം ചെയ്യുവാൻ ഞാൻ സന്നദ്ധയായിരിക്കും എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാൻ എപ്പോഴും സത്യത്തിന്റെ പാതയിൽ നിലകൊള്ളും. ജമാഅത്തു സ്സഹീഹിൽ ഇസ്ലാമിന്റെ നിലനിൽപ്പിനായി എല്ലാ ത്യാഗങ്ങൾക്കും ഞാൻ ഒരുക്കമായിരിക്കും. അല്ലാഹുവിന്റെ തെരഞ്ഞെടുത്ത ദാസൻ ഇക്കാലത്തെ ഖലീഫത്തുല്ലാഹ് യോ ടൊപ്പം നിലകൊള്ളുന്നതായിരിക്കും എന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഇൻ ശാ അല്ലാഹ്.

ALAM AL YAQEEN അചഞ്ചലമായ വിശ്വാസലോകം അവതാരിക: ഹുസൂർ

 ഭാഗം 03  എന്റെ പ്രിയപ്പെട്ട ആത്മീയ പുത്രിമാരെ  അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വബറകാതുഹു.  നിങ്ങളുടെ ഈ വാർത്ത പത്രികയ്ക്കായി അൽപ്പം ചില വാക്കുകൾ കുറിക്കുന്നതിൽ എനിക്ക് അനൽപമായ ചാരിതാർത്ഥ്യം ഉണ്ട്.വിശ്വാസത്തിന്റെ ചിറകുകൾ നിങ്ങൾക്ക് നൽകുവാനായി ഞാൻ അല്ലാഹു (ത)യോട് പ്രാർത്ഥിക്കുന്നു. അങ്ങനെ നിങ്ങൾ പരമാവധി ജനങ്ങളിലേക്ക് ഈ സന്ദേശവുമായി പറന്നെത്തുവാൻ! അങ്ങനെ അല്ലാഹുവിന്റെ സന്ദേശം അവരിലേക്ക് എത്തട്ടെ. അതെ ഇസ്ലാമിന്റെ സന്ദേശം! ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശം!  നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം അതായത് അല്ലാഹുവിന്റെ പാത എന്ന് പറയുന്നത് നിറയെ മുള്ളുകളാണ്.ആ മുള്ളുകളെ കണക്കിൽ എടുക്കാതെ ദൈവവഴിയിൽ മുന്നോട്ടുപോകുന്നവരാണ്, അതെ!അവർക്കാണ് വിജയം ഒരുക്കി വെച്ചിരിക്കുന്നത്ഈ, ലോകത്തും! നാളെ പരലോകത്തും!  നിങ്ങൾ നിങ്ങളുടേതായ പങ്ക് ദൈവവഴിയിൽ നിർവഹിക്കുവാൻ നിങ്ങളെ ഓരോരുത്തരെയും അവൻ പ്രാപ്തമാക്കട്ടെ. നിഷ്കളങ്കതയോടെ അർപ്പണബോധത്തോടെ അവന്റെ വഴിയിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുവാൻ അവൻ നിങ്ങളെ സഹായിക്കട്ടെ.  തമിഴ്നാട് സിറാജ് മാക്കിൻ ജവാഹറ ത്തുൽ കമാലും ലോകമെങ്ങുമുള്ള മറ്റ് വനിതാ അംഗങ്ങളും മറ്റുള്ളവർക്ക് പിന്തുടരാൻ പറ്റുന

ALAM AL YAQEEN അചഞ്ചലമായ വിശ്വാസലോകം!

 Part 2  അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു " സ്വർഗ്ഗവാസികളിൽപ്പെട്ട ഏറ്റവും ഉത്തമരായ സ്ത്രീകളിൽ ഖദീജ ബിന്ദു ഖുവൈലിദു (റ )യും, ഫാത്തിമ ബിന്ദു മുഹമ്മദ്(റ )യും, മറിയം ബിന്ദു ഇമ്രാൻ(റ )യും, ഫറോവയുടെ ഭാര്യയായ ആസിയ ബിന്ദു മുസാഹിം (റ )യും ഉൾപ്പെടുന്നു. "(അഹ്‌മദ്‌ )

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!

 Part 1 "ഫിർഔന്റെ ഭാര്യയെ സത്യവിശ്വാസികൾക്ക് ഒരു മാതൃകയായി അല്ലാഹു എടുത്തുകാട്ടുന്നു. അവൾ പറഞ്ഞ സന്ദർഭം എന്റെ നാഥാ നീ എനിക്കുവേണ്ടി നിന്റെ സവിധത്തിലുള്ള സ്വർഗ്ഗത്തിൽ ഒരു ഭവനം പണിതു തരേണമേ. ഫിർഔനിൽ നിന്നും അവന്റെ ചെയ്തികളിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളിൽ നിന്ന് നീയെനിക്ക് മോചനം നൽകുകയും ചെയ്യേണമേ.  ഇമ്രാന്റെ പുത്രി മറിയമിനേയും (അല്ലാഹു സത്യവിശ്വാസികൾക്ക് ഒരു മാതൃകയായി എടുത്തു കാണിക്കുന്നു) അവൾ തന്റെ ചാരിത്ര്യം കാത്തുസൂക്ഷിക്കുകയുണ്ടായി. അപ്പോൾ നാം അവനിൽ (ചാരിത്ര്യം കാത്തുസൂക്ഷിച്ച മറിയമിനോട് താദാത്മ്യം പ്രാപിച്ച സത്യവിശ്വാസിയിൽ) നമ്മുടെ വചനം ഇറക്കി.അവൾ തന്റെ നാഥന്റെ വചനങ്ങളെയും ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവിനോട് പരിപൂർണ്ണ അനുസരണം പുലർത്തുന്നവരിൽ ഉൾപ്പെട്ടവൾ ആയിരുന്നു അവൾ " (സൂറ അത്തഹ് റീം 66:12-13)