ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!
Part 1
"ഫിർഔന്റെ ഭാര്യയെ സത്യവിശ്വാസികൾക്ക് ഒരു മാതൃകയായി അല്ലാഹു എടുത്തുകാട്ടുന്നു. അവൾ പറഞ്ഞ സന്ദർഭം എന്റെ നാഥാ നീ എനിക്കുവേണ്ടി നിന്റെ സവിധത്തിലുള്ള സ്വർഗ്ഗത്തിൽ ഒരു ഭവനം പണിതു തരേണമേ. ഫിർഔനിൽ നിന്നും അവന്റെ ചെയ്തികളിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളിൽ നിന്ന് നീയെനിക്ക് മോചനം നൽകുകയും ചെയ്യേണമേ. ഇമ്രാന്റെ പുത്രി മറിയമിനേയും (അല്ലാഹു സത്യവിശ്വാസികൾക്ക് ഒരു മാതൃകയായി എടുത്തു കാണിക്കുന്നു) അവൾ തന്റെ ചാരിത്ര്യം കാത്തുസൂക്ഷിക്കുകയുണ്ടായി. അപ്പോൾ നാം അവനിൽ (ചാരിത്ര്യം കാത്തുസൂക്ഷിച്ച മറിയമിനോട് താദാത്മ്യം പ്രാപിച്ച സത്യവിശ്വാസിയിൽ) നമ്മുടെ വചനം ഇറക്കി.അവൾ തന്റെ നാഥന്റെ വചനങ്ങളെയും ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവിനോട് പരിപൂർണ്ണ അനുസരണം പുലർത്തുന്നവരിൽ ഉൾപ്പെട്ടവൾ ആയിരുന്നു അവൾ "
(സൂറ അത്തഹ് റീം 66:12-13)