പോസ്റ്റുകള്‍

ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെളിപാട് /Revelation (part 03)19/07/23

 നിങ്ങൾ നിങ്ങളുടെ ബ്രാഞ്ചിൽ എന്ത് പരിപാടി ചെയ്താലും അത് സംബന്ധമായി നിങ്ങളുടെ അമീറിന്/ സദ് ർന്  അറിവുണ്ടായിരിക്കണം. കാരണം അവർ അല്ലാഹുവിന്റെ ഖലീഫയുടെ പ്രതിനിധികളാണ്. നിങ്ങളുടെ ഗ്രൂപ്പിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നു എങ്കിൽ അത് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അത് അമീർ സാഹിബിനെ അഥവാ സദ്ർ സാഹിബയെ കാണിച്ചിരിക്കണം. എന്നിട്ട് അത് സംബന്ധമായി എനിക്ക് അറിവ് നൽകണം. നിങ്ങൾ ഏതു രീതിയിലുള്ള കാര്യങ്ങളാണ് പോസ്റ്റ് ചെയ്തതെന്ന് ഞാൻ അറിയട്ടെ. അഥവാ നിങ്ങളുടെ സൈറ്റിൽ ഇട്ടത് എന്താണെന്ന് ഞാൻ മനസ്സിലാക്കട്ടെ.  ബ്രാഞ്ചിലെ എല്ലാ സാമ്പത്തിക സംഭാവനകളും കേന്ദ്ര അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. ആയത് അമീർ സാഹിബിന് അഥവാ സദ്ർ സാഹിബയ്ക്കു അഥവാ  ട്രഷറർക്കു.എത്തിച്ചു കൊടുക്കുക. അല്ലാഹുവിൽ നിന്നുള്ള ഖലീഫത്തുല്ലായുടെ ഈ നിർദ്ദേശം ഏതെങ്കിലും ബ്രാഞ്ചിൽ ഉള്ളവർ അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങൾ മനസ്സിലാക്കുക, നിങ്ങൾ ഖലീഫതുല്ലാഹ് യുടെ അനുയായി അല്ല.                     //തുടരും //

Revelation part 02/ വെളിപാട് (ഭാഗം 2)1

 അത്തരം ആൾക്കാർ ആത്മീയമായി മരണമടഞ്ഞവരാണ്, പ്രവർത്തനരഹിതരായി കബറുകളിൽ അടക്കം ചെയ്തവരെ പോലെയാണ്.  ഇന്ന് തഹജ്ജുദ് നമസ്കാരത്തിനും ദുആയ്ക്കും ശേഷം എന്റെ എല്ലാ അനുചരന്മാർക്കുമായി ലഭിച്ച ദൈവീക വെളിപാടുകളാണ് താഴെ കാണുന്നത്.  അസീമിന്റെ പെട്ടകത്തിലുള്ള എല്ലാവരും, ജമാഅതു സ്സഹീഹിൽ ഇസ്ലാമിലെ എല്ലാ സഹോദരി സഹോദരന്മാരോടും വളരെ നല്ല നിലയിൽ പെരുമാറുന്നവരായിരിക്കും. നിങ്ങളെല്ലാവരും നിങ്ങളുടെ രാജ്യത്തിലുള്ള അമീർ മാരോടും നിങ്ങളുടെ സിറാജുമാക്കിൻ സദ്ർ സാഹിബമാരോടും അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കേണ്ടതാണ്.  അമീർ സാഹിബും സദ്ർ സാഹിബയും ഖലീഫതുല്ലാഹ്ടെ പ്രതിനിധികളാണ്. നിങ്ങൾ മനസ്സിലാക്കുക. നിങ്ങൾ നിങ്ങളുടെ അമീറിനെ അഥവാ സദ്ർ നെ അനുസരിക്കുമ്പോൾ നിങ്ങൾ ഖലീഫത്തുല്ലാഹ് യെയാണ്അ നുസരിക്കുന്നത്. ഖലീഫത്തുല്ലാഹ് യെ നിങ്ങൾ അനുസരിക്കുമ്പോൾ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് അല്ലാഹുവിൽ നിന്നും മഹത്തായ പ്രതിഫലങ്ങൾ ലഭിക്കുന്നതാണ്. ഇന്നുമുതൽ ഓരോ ബ്രാഞ്ചിലും ഉള്ള പ്രസിഡന്റുമാരും അത് പുരുഷനാകട്ടെ സ്ത്രീ ആകട്ടെ നിങ്ങളുടെ ജമാഅത്ത് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നിങ്ങളുടെ ജമാഅത്ത് അമീറിന് എത്തിക്കുക. അഥവാ സിറാജുമാക്കിന്‍

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

 "നാം നിന്നെ സത്യവും കൊണ്ട് നിയോഗിച്ചിരിക്കുന്നു, സന്തോഷവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നൽകുന്നവനുമായി  "  എന്നെ അല്ലാഹു ഈ നൂറ്റാണ്ടിലെ മുന്നറിയിപ്പുകാരനായി അയച്ചിരിക്കുന്നു. അന്ധനും കാഴ്ചയുള്ളവനും സമന്മാരാവുകയില്ല.  വിശ്വാസികളെ പറ്റി "ജീവിച്ചിരിക്കുന്നവർ" എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം അവർ സത്യം സ്വീകരിക്കുന്നതിലൂടെ അവർക്കൊരു പുതുജീവിതം ലഭിക്കുന്നു. അവിശ്വാസികളെ പറ്റി പറയുന്നത് "മരണമടഞ്ഞവർ" എന്നാണ്. കാരണം അവർ അല്ലാഹുവിന്റെ ദൂതനെ തള്ളിപ്പറയുന്നു, ദൈവീക ദൃഷ്ടാന്തത്തെ നിഷേധിക്കുന്നു, അവർ സത്യത്തെ നിരസിക്കുന്നു. ഇവയൊക്കെ അനന്തമായ ജീവിത മൃതസഞ്ജീവനി ആകുന്നു. അവർ അവരുടെ മേൽ അവർ തന്നെ ആത്മീയ മരണത്തെ വരിക്കുന്നു.  ഈ നൂറ്റാണ്ടിലെ ഖലീഫത്തുല്ലാഹ് യ്ക്ക്, ആരുടെ ഹൃദയങ്ങളാണോ, ചെവികളാ ണോ അവർ മനപ്പൂർവ്വം കൊട്ടിയടച്ചത് അവരെ കേൾപ്പിക്കുവാൻ കഴിയുകയില്ല. ദൈവീക സന്ദേശത്തെ അംഗീകരിപ്പിക്കുവാനും കഴിയുകയില്ല.                        ( തുടരും)