Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്
"നാം നിന്നെ സത്യവും കൊണ്ട് നിയോഗിച്ചിരിക്കുന്നു, സന്തോഷവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നൽകുന്നവനുമായി "
എന്നെ അല്ലാഹു ഈ നൂറ്റാണ്ടിലെ മുന്നറിയിപ്പുകാരനായി അയച്ചിരിക്കുന്നു. അന്ധനും കാഴ്ചയുള്ളവനും സമന്മാരാവുകയില്ല.
വിശ്വാസികളെ പറ്റി "ജീവിച്ചിരിക്കുന്നവർ" എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം അവർ സത്യം സ്വീകരിക്കുന്നതിലൂടെ അവർക്കൊരു പുതുജീവിതം ലഭിക്കുന്നു. അവിശ്വാസികളെ പറ്റി പറയുന്നത് "മരണമടഞ്ഞവർ" എന്നാണ്. കാരണം അവർ അല്ലാഹുവിന്റെ ദൂതനെ തള്ളിപ്പറയുന്നു, ദൈവീക ദൃഷ്ടാന്തത്തെ നിഷേധിക്കുന്നു, അവർ സത്യത്തെ നിരസിക്കുന്നു. ഇവയൊക്കെ അനന്തമായ ജീവിത മൃതസഞ്ജീവനി ആകുന്നു. അവർ അവരുടെ മേൽ അവർ തന്നെ ആത്മീയ മരണത്തെ വരിക്കുന്നു.
ഈ നൂറ്റാണ്ടിലെ ഖലീഫത്തുല്ലാഹ് യ്ക്ക്, ആരുടെ ഹൃദയങ്ങളാണോ, ചെവികളാ ണോ അവർ മനപ്പൂർവ്വം കൊട്ടിയടച്ചത് അവരെ കേൾപ്പിക്കുവാൻ കഴിയുകയില്ല. ദൈവീക സന്ദേശത്തെ അംഗീകരിപ്പിക്കുവാനും കഴിയുകയില്ല.
( തുടരും)