പാഠം 35 വ്രതാനുഷ്ഠാനം തുടരുന്നു
റമദാൻ മാസത്തിലെ നിർബന്ധ വ്രതാനുഷ്ഠാനത്തിന് പുറമേ നാം ആഗ്രഹിക്കുന്ന സമയത്തൊക്കെ സുന്നത്തായ (നിർബന്ധമല്ലാത്ത ) വ്രതാനുഷ്ഠാനവും നിർവഹിക്കാവുന്നതാണ്. കാര്യം ഇങ്ങനെ ആണെങ്കിലും റമദാൻ മാസത്തെ തുടർന്നുവരുന്ന ശവ്വാൽ മാസ ആരംഭത്തിൽ ആറ് നോമ്പ് സാധാരണയായി പ്രവാചകൻ (സ ) അനുഷ്ഠിച്ചിരുന്നു. അതൊരു സുന്നത്തായ കാര്യമായി തുടരുകയും ചെയ്യുന്നു. ( ഇൻശാ അല്ലാഹ് തുടരും )