ഭൂമിയെ സൃഷ്ടിച്ചവൻ, ചെടികളെയും വൃക്ഷങ്ങളെയും സൃഷ്ടിച്ചവൻ, മൃഗങ്ങളെയും വന്യജീവികളെയും സൃഷ്ടിച്ചവൻ, സമുദ്രങ്ങളെ സൃഷ്ടിച്ചവൻ, സമുദ്രജീവികളെ സൃഷ്ടിച്ചവൻ , വിണ്ണിനെ സൃഷ്ടിച്ചവൻ, സൂര്യനെ സൃഷ്ടിച്ചവൻ,ചന്ദ്രനെ സൃഷ്ടിച്ചവൻ, നക്ഷത്രങ്ങളെ സൃഷ്ടിച്ചവൻ,മേഘങ്ങളെ സൃഷ്ടിച്ചവൻ,ഇടിയും മിന്നലും സൃഷ്ടിച്ചവൻ, കാറ്റും മഴയും സൃഷ്ടിച്ചവൻ ആര്? എന്ന അന്വേഷണ യാത്രയിൽ ഉത്തരം പറയുവാൻ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽപരം പ്രവാചകന്മാരെ നിയോഗിച്ചവൻ, അവർ ലോകത്തോട് ഭ്രാന്തന്മാരെ പോലെ ആ സത്യം വിളിച്ചു പറഞ്ഞു!അല്ലാഹ്അവൻ മാത്രം, ഏകനായ ദൈവം, പരബ്രഹ്മം ആയ ദൈവം, യഹോവയായ ദൈവം, അഖില ബ്രഹ്മാണ്ഡത്തെയും സൃഷ്ടിച്ചു സംരക്ഷിക്കുന്ന ദൈവം, മനുഷ്യനെ സൃഷ്ടിച്ച ദൈവം, മനുഷ്യനെ മരി പ്പിക്കുന്ന ദൈവം, അവൻ മാത്രം! അവൻ മാത്രം! അവൻ മാത്രം! എന്നെന്നും നിലനിൽക്കുന്നു. നമുക്കൊരേ ഒരു ദൈവം! നാം ഒന്നാണ്. നമുക്ക് സ്നേഹിക്കാം.ആ ദൈവത്തിൻ മുമ്പിൽ ശിരസുകുനിച്ചു നിൽക്കാം,അങ്ങനെ ബലവാനോടൊപ്പം ചേർന്ന് നിൽക്കാം ബലം ഉള്ളവരായി തീരാൻ! ലോകം എന്റെ തറവാടാണ്. അതിൽ ഉള്ളവരെല്ലാം സുഖം അനുഭവിക്കട്ടെ! സന്തോഷം പങ്കിടട്ടെ! അതിനായി ഏകനായ ദൈവത്തെ ഭജിച്ചിടട്ടെ. അവന്റെ സ