ദൈവീക വെളിപാടുകൾ:Divine Revelations

 ബിസ്മില്ലാഹിർറഹ്മാനിർറഹീം!എന്റെ പ്രിയ അനുചരന്മാരെ, അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു  " നിശ്ചയമായും ഈ വചനങ്ങൾ എനിക്ക് അല്ലാഹുതആല വെളിപ്പെടുത്തി തന്നിരിക്കുന്നു. ഇത് എന്റെ ഒന്നോരണ്ടോ ശിഷ്യർക്ക് മാത്രമുള്ളതല്ല. മറിച്ച് എല്ലാ ശിഷ്യർക്കും ബാധകമായിട്ടുള്ളതാണ്. എല്ലാവർക്കും ശക്തമായ ഒരു താക്കീത് ആയിട്ടാണ് ഈ വെളിപാടുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അല്ലാഹുതആല എനിക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും അവർ താങ്കൾക്ക് യാതൊരുവിധ അപകടങ്ങളും ഉണ്ടാക്കുകയില്ല. ചെറിയ ചില അലോസരം അല്ലാതെ. അവർ താങ്കൾക്കെതിരെ വാക്ഗാ ദത്തിനും, പിന്നിൽ നിന്ന് കുത്തുന്നതിനും ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. അത്തരക്കാരെ കൊണ്ട് യാതൊരു സഹായവും ഉണ്ടാവുകയില്ല. അന്തസ്സ് ഇല്ലായ്മ അവരെ,എവിടെയായാലും വലയം ചെയ്തിരിക്കും.അല്ലാഹു(ത )യുടെ സംരക്ഷണയിൽ ആയിരിക്കുന്ന ചിലരൊഴികെ! ഹീന  പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അത്തരക്കാരിൽ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതും ഒരുഗതിയും പരാഗതിയുമില്ലാതെ അവർ ചുറ്റിത്തിരിയപ്പെടുന്നതുമാണ്. പ്രവാചകന്മാരെ ക്രൂശിക്കുവാൻ ഇറങ്ങി പുറപ്പെടുന്നതിനു മുന്നേ ആരുടെ പക്ഷമാണ് ശരിയെന്ന് അവർ ചിന്തിക്കുന്നില്ല. അല്ലാഹുവിന്റെ കല്പനകളെ അവർ അനുസരിക്കുന്നുമില്ല. അനുസരണ കേട് ,മോശം കാര്യങ്ങൾ ചെയ്യൽ,തെറ്റുകൾ പ്രവർത്തിക്കൽ എന്നിവ അവരുടെ സ്വഭാവത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്നിരിക്കലും പിന്നെയും പിന്നെയും അല്ലാഹുതആല വെളിപാടുകൾ, ഇതുസംബന്ധമായി, ഇറക്കി കൊണ്ടിരിക്കുന്നു. അല്ലാഹു തആലാ പറയുന്നു. നിശ്ചയമായും മതത്തെ തള്ളിപ്പറയുന്നവർ, താങ്കളെയും എന്റെ വെളിപാടുകളെയും  തിരസ്കരിക്കുന്നു. അവർക്ക് അവരുടെ സ്വത്തുക്കളോ, അനന്തരാവകാശികളോ,ഒന്നുംതന്നെ ഉപകാരപ്പെടുകയില്ല. അവർ അല്ലാഹു തആലായ്ക്കെതിരെയാണ് നിൽക്കുന്നത് .അവരെ ജ്വലിക്കുന്ന അഗ്നിയിലെ അന്തേവാസികളാക്ക പെടുന്നതാണ്. അവരവിടെ ചില കാലം വസിക്കുന്നവരാണ്  "( ഹദ്റത്ത് ഖലീഫത്തുല്ല മുനീർ  അഹ് മ ദ് അസീമിന് (atba )8. 9. 2021 ൽ ലഭിച്ച ദൈവിക വെളിപാടിൽ നിന്ന് )


 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)