പുറപ്പെടാം : (ഭാഗം ഒന്ന്)


ബിസ്മില്ലാഹിർറഹ്മാനിർറഹീം 

പുറപ്പെടാം :ഒരു യാത്രാവിവരണം      കരുണാനിധിയും കാരുണ്യവാനുമായ അല്ലാഹുവിനു മാത്രം സർവ്വസ്തുതിയും സമർപ്പിക്കുന്നു ,പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മേൽ അല്ലാഹുവിൻറെ  സ്വലാത്ത്  സദാസമയവും വർഷിക്കട്ടെ ,അദ്ദേഹത്തിൻറെ കുടുംബത്തിൻറെ മേലും സ്വഹാബത്തിന്റെ മേലും ഖിയാമത്ത് നാൾ വരെ പിന്തുടരുന്ന അനുചരന്മാരുടെ മേലും അല്ലാഹുതആല(സ്വലാത്തും സലാമും)  ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ .

അതെ മക്കയിലേക്ക് ഒരു തീർത്ഥാടനം 


 

അങ്ങനെ 2023 ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 6:00 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനുള്ള യാത്രാ തിരക്കിലായിരുന്നു, ആത്മീയപാതയിലെ സുഹൃത്തായ സുൽഫികർ അലിയും, വിശ്വാസപാതയിലെ  സാദിക്കലിയും കുടുംബവും, മകളും കുടുംബവും മണത്തറിഞ്ഞ് ഒരുമിച്ച് എത്തിച്ചേർന്നത് സന്തോഷത്തിനുമേൽ സന്തോഷം പകർന്നു . ,

  

 2021 ഒക്ടോബർ 4 നു നൂറുൽ ഇസ്ലാം മസ്ജിദിൽ എത്തി സുഹ് റും, അസ്റും ജം ആയി നമസ്കരിക്ച്ചു. പരേതരായ അഭിവന്ദ്യ മാതാപിതാക്കൾക്കായി പ്രത്യേകം പ്രാർത്ഥിച്ചു, മരണത്താൽ വേർപിരിയപ്പെട്ട  ഭാര്യക്കും മകനും വേണ്ടി ജഗന്നിയന്താവിന്റെ മുമ്പിൽ കരങ്ങൾ ഉയർത്തി പ്രാർത്ഥിച്ചു.

 തെറ്റുകൾ, കുറ്റങ്ങൾ ,കുറവുകൾ, പാപങ്ങൾ  സംഭവിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടപരേതരായവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. അതുപോലെ ജീവിച്ചിരിക്കുന്ന ആളുകൾക്ക് നന്മ ഉപദേശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ബാധ്യതയാണ്.

 എൻറെ  യാത്ര സംബന്ധമായി മനസ്സിലാക്കിയ മകൻ ഫസിൽ ജമാൽ 10 ദിവസം മുന്നേ എത്തി ഒരാഴ്ച ഞങ്ങളോടൊപ്പം ചെലവഴിച്ച ശേഷം യാത്രാമംഗളങ്ങൾ നേർന്ന് ഔദ്യോഗിക സ്ഥലത്തേക്ക്മടങ്ങി.

 ഒടുവിൽ നൂറുൽ ഇസ്ലാം മസ്ജിദിൽ നിന്ന് വട്ടമൺ ശാന്തിനിലയത്തിലേക്ക് മടങ്ങി. അവിടെനിന്നും രാത്രി 08:45ന് ഭാര്യ സോഫിയ ബീവിയുമായി, ഞാൻ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു, കൂടെ രണ്ട് ആത്മീയ സഹോദരങ്ങളുമുണ്ടായിരുന്നു, 

ഏകദേശം രാത്രി ഒരു മണിയോടെ യാത്രാ സംഘം വിമാനത്താവളത്തിനു പുറത്ത് ഒത്തുചേർന്നു .32 സഹോദരിമാരും 8 സഹോദരന്മാരും രണ്ടു കുട്ടികളും ചേർന്ന് 42 പേർ അടങ്ങിയ സംഘം .യാത്രയയക്കാൻ വന്ന സഹോദരങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞങ്ങൾവിമാനത്താവളത്തിന്റെ അകത്തളങ്ങളിലേക്ക് .  


 

            

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)