പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാഠം (5) ഇസ്ലാം എന്താണ്? What is islam?

 ഇസ്ലാം എന്നത് ഒരു അറബിക് വാക്കാണ്. അതിന്റെ അർത്ഥം അനുസരണവും സമാധാനവും എന്നാണ്. അപ്പോൾ ഇസ്ലാം എന്നാൽ ദൈവേച്ഛയ്ക്ക്‌ പരിപൂർണ്ണമായി കീഴടങ്ങുക എന്നും അവന്റെ  സൃഷ്ടികളായ സകലതിനോടും സമാധാനത്തിൽ വർത്തിക്കുക  എന്നുമാണർത്ഥം. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഇസ്ലാമിന്റെ അടിസ്ഥാനപരമായ ലക്ഷ്യം മാനവകുലത്തെ അവന്റെ സൃഷ്ടാവിലേക്ക് മടക്കി കൊണ്ടുവരുക എന്നതും ബന്ധങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുക എന്നതുമാണ്‌.  ഇത് പിന്തുടരുന്നത് ഇസ്ലാം എന്ന ഒരേ ഒരു മതം മാത്രമാണ്. അതിന്റെ പേരു തന്നെ, അതിൽ വിശ്വസിക്കുന്നവരോട് എന്താണ് ചെയ്യേണ്ടത് എന്നും, എങ്ങനെയാണ് ചെയ്യേണ്ടത് എന്നും പറയുന്നു. ഇസ്ലാം ജീവിതത്തിന്റെ ഒരു സമ്പൂർണ്ണ ധർമ്മസംഹിത മാനവന് ന ൽകുന്നു. നമ്മുടെ സൃഷ്ടാവായ അല്ലാഹു മാനവന് നൽകിയിട്ടുള്ള ഔദാര്യങ്ങളും കഴിവുകളും മാനവ നന്മയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അത് വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രധാന ഉറവിടങ്ങൾ  വിശുദ്ധ ഖുർആനും, വിശുദ്ധ നബി കരീം(സ)യുടെ ചര്യയു മാകുന്നു.   (ഇൻഷാ അല്ലാഹ് കാത്തിരിക്കുക)

പാഠം (4) സാർവദേശീയമായ ഒരു മതത്തിന്റെ ആവശ്യകത : Need of a Universal religion!

      അങ്ങനെ കാലം കഴിഞ്ഞു കടന്നു കൊണ്ടിരുന്നു. മനുഷ്യകുലം പുരോഗതി പ്രാപിച്ചു കൊണ്ടിരുന്നു. കൂടുതൽ കൂടുതൽ രാജ്യങ്ങളിൽ ജനവാസകേന്ദ്രങ്ങൾ കൂടുതലായി ഉണ്ടായിവന്നു. അവർക്കിടയിൽ ആശയ വിനിമയ സൗകര്യങ്ങൾ വർദ്ധിച്ചുവന്നു. അങ്ങനെ പരസ്പര ബന്ധത്തിലൂടെ വിവിധ രാജ്യങ്ങളിലുള്ള ജനങ്ങൾ ഒരു സാർവദേശീയ മതത്തിന്റെ ആവശ്യകതയെകുറിച് ചിന്തിച്ച് ഗുണനിലവാരം വിചിന്തനം ചെയ്തു അംഗീകരിക്കുവാൻ തയാറായി. മുക ളിൽ സൂചിപ്പിച്ച പ്രകാരം യഥാർത്ഥ അധ്യാപനങ്ങളിൽ മായം ചേർത്തതു മൂലം  യഥാർത്ഥ ഉറവിടമായ സർവ്വശക്തനായ ദൈവത്തിൽനിന്നും പുതിയ മാർഗ്ഗദർശനം ഉണ്ടാകേണ്ടത് ആവശ്യമായി വന്നു.       അങ്ങനെ,സർവ്വശക്തനായ ദൈവം സാർവ്വദേശീയ മതത്തിന്റെ ആവശ്യകതയ്ക്ക്‌ മറുപടിയുമായി വന്നു. മാനവകുലത്തിന് അവന്റെ അന്തിമവും സമ്പൂർണവുമായ സന്ദേശവുമായി  അവന്റെ പരിശുദ്ധ പ്രവാചകനിലൂടെ,മുഹമ്മദ് മുസ്തഫ (സ )യിലൂടെ അതു മാനവകുലത്തിന് കൈമാറി. അങ്ങനെ അതിമഹത്തായ അന്തിമ മതം, ഇസ്ലാം എന്ന് നാമകരണം ചെയ്യപ്പെട്ട മതം,സാർവ്വദേശീയ മതമെന്ന നിലയിൽ സ്ഥാപിക്കപ്പെട്ടു. ക്രിസ്തുവിനു ശേഷം ഏകദേശം 600 വർഷങ്ങൾക്കു ശേഷം!       (ഇൻഷാ അല്ലാഹ്തുടരും)

പാഠം (3) വിവിധ മതങ്ങളുടെ അധ്യാപനങ്ങൾ എന്തുകൊണ്ട് വിവിധങ്ങളാകുന്നു? Why teachings of various religions differ?

      ഒരേ ദൈവത്തിൽനിന്നും ആണ് എല്ലാ മതങ്ങളും വന്നതെങ്കിൽ എന്തുകൊണ്ടാണ് ഒരു മതം, അതിന്റെ അധ്യാപനം, മറ്റു മതത്തിന്റെ അധ്യാപനത്തിൽ നിന്നും ഭിന്നമാ കുന്നത്?       വിവിധ മതങ്ങൾക്കിടയിൽ വ്യത്യാസങ്ങളുടെ രണ്ട് ഉറവിടങ്ങൾ ഉണ്ടാകാവുന്നതാണ്. a) നൂഹ് നബി (അ )ന്റെ  കാലശേഷം ജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറി പോവുകയു ണ്ടായതായി കാണപ്പെടുന്നു. അത് വളരെ വിദൂരങ്ങളിലായിപ്പോയി. ആശയവിനിമയ സൗകര്യം വളരെ ലോലമായിരുന്നു.ഒരു പ്രദേശത്തുള്ള ഒരു ദൂതന് മറ്റു ദൂരെ പ്രദേശങ്ങളിൽ സന്ദേശം എത്തിക്കാൻ കഴിയാതെ വന്നു.അതു പോലെ ഒരു പ്രദേശത്തുള്ള മനുഷ്യരുടെ മനസ്സ് മറ്റ് സ്ഥലത്തുള്ള മനുഷ്യരുടെ മനസ്സുമായി വ്യത്യാസപ്പെടുകയുണ്ടായി.സർവ്വ ബുദ്ധിയുടെയും ഉറവിടമായ ദൈവം ഓരോ പ്രദേശത്തേക്കും ഓരോ പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടിരുന്നു. അതാത്പ്രദേശത്തിന് പര്യാപ്തമായ നിലയിൽ.!  b) അങ്ങനെ കാലം കഴിഞ്ഞുപോയി. വിവിധ മതങ്ങളുടെ അധ്യാപനങ്ങൾ അതിന്റെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കപ്പെടാൻ  കഴിഞ്ഞില്ല. വെളിപാട്സന്ദേശങ്ങളിൽ അവരുടെ അനുയായികൾ അവരുടേതായ കൂട്ടിച്ചേർക്കലുകൾ വരുത്തി.  (ഇൻഷാ അല്ലാഹ് തുടരും)

പാഠം ( 2 )മതം എന്നാൽ എന്ത്? What is religion?

 ഇസ്ലാംമതത്തിനോടൊപ്പം ലോകത്തിൽ മറ്റനേകം മതങ്ങളും നിലനിൽക്കുന്നുണ്ട്. ക്രിസ്തുമതം ജൂതമതം ബുദ്ധമതം ഹിന്ദുമതം തുടങ്ങി മറ്റനേകം മതങ്ങളും നിലവിലുണ്ട്. ചുരുക്കത്തിൽ ചരിത്രത്തിൽ നിന്നും നാം മനസ്സിലാക്കുന്നത്,  ലോകത്ത് ഒരിക്കൽപോലും മതങ്ങൾ ഇല്ലാതെ ആയിട്ടില്ല. അവയിൽ അനേകം മതങ്ങളും വളരെ കാലമായി നിലനിന്നു പോരുകയാണ്. നല്ലനിലയിൽ സ്ഥാപിതമായ ലോകത്തെ എല്ലാ മതങ്ങളിലും താഴെപ്പറയുന്ന പൊതുവായ ലക്ഷണങ്ങൾ കാണാവുന്നതാണ്. 1)  പ്രസ്തുത മതങ്ങളൊക്കെ ദൈവദൂതന്മാരാൽ  ദൈവത്തിൽനിന്നുള്ള വെളിപാടുകൾ മുഖേന സ്ഥാപിക്കപ്പെട്ടതാണ്. 2) അവ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ദൈവസാമീപ്യം നേടുന്നതിനുള്ള വഴികൾ തുറക്കുന്നു. തന്റെ സഹജീവിയോടുള്ള ഉത്തരവാദിത്വം അവ വ്യക്തമാക്കി കൊടുക്കുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അവർ വിശ്വാസത്തിന്റെ ഒരു സംഹിത സമർപ്പിക്കുന്നു, ആരാധനാക്രമങ്ങൾ വിവരിക്കുന്നു, പെരുമാറ്റ നിയമങ്ങൾ സൃഷ്ടിക്കുന്നു,അങ്ങനെ ധാർമികമായും സാമൂഹ്യമായും മനുഷ്യ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നു.     ചുരുക്കിപ്പറഞ്ഞാൽ മതമെന്നത് ദൈവീകമായ വിശ്വാസങ്ങളുടെ വ്യവസ്ഥിതിയാണ്. ആരാധന പ്രവർത്തന

അന്താരാഷ്ട്ര വിദ്യാഭ്യാസ പഠന പദ്ധതി! ഭാഗം(1).

 ബിസ്മില്ലാഹിർറഹ്മാനിർറഹീം  അന്താരാഷ്ട്ര വിദ്യാഭ്യാസ പഠന  പ ദ്ധതി!( ഭാഗം 1 ) International Ta'aleem Syllabus.(part 1)  ജമാഅത്തു സ്സഹിഹിൽ ഇസ്ലാം.  (തയ്യാറാക്കിയത് : ഹസ്റത്ത് ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസീം. ( അയ്യദഹുല്ലാഹു തആല ബി നസ് രിഹിൽ അസിസ്‌ )            പാഠം ( 1)   ഇസ്ലാമിനൊരു ആമുഖം /Introduction to Islam    ജമാഅതു സ്സഹീഹിൽ ഇസ്ലാമിൽ അംഗങ്ങളായി തീരാൻ നമ്മെ പ്രാപ്തമാക്കിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും. നാം മറ്റെല്ലാ മുസ്ലിങ്ങളെയും പോലെ പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )ൽ വിശ്വസിക്കുന്നു. അദ്ദേഹമാണ് ഈ മഹത്തായ മതം സ്ഥാപിച്ചത്. പൂർണ്ണ മായും അല്ലാഹുവിൽനിന്നുള്ള വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് അത് സ്ഥാപിക്കപ്പെട്ടത്.   കാര്യം ഇങ്ങനെയാണെങ്കിലും നാം മറ്റു മുസ്ലീങ്ങളിൽ നിന്നും പ്രത്യേകമാക്കപ്പെട്ടിരിക്കുന്നു. കാരണം നാം പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )യുടെ അധ്യാപന പ്രകാരം ഈ കാലഘട്ടത്തിലെ വാഗ്ദത്ത മസീഹും മഹ്ദിയും ആയ  പരിഷ്കർത്താവിനെ അംഗീകരിച്ചിരിക്കുന്നു. അവസാന കാലങ്ങളിൽ ഇസ്ലാമിന്റെ നവോത്ഥാന ത്തിനായി (മസീഹും മഹ്ദിയും ) സമ്പൂർണ്ണ പരിഷ്കർത്താവായി ആഗതരാകുമെന്ന്പ്രവചനം ചെയ്യപ്പെട്ടിട്ട

യഥാർത്ഥ സത്യവിശ്വാസികൾ! ഭാഗം 9

 "വിശ്വസിക്കുകയും (സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി) സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാർഗത്തിൽ തീവ്രയത്നം  ചെയ്യുകയും ചെയ്തവരും (അഭയാർത്ഥികൾക്ക്) അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും ആരോ, അവരത്രെ  യഥാർത്ഥ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ ജീവിതവി ഭവവുമുണ്ട്. "(08:75) പ്രിയ സഹോദരങ്ങളെ! വിശുദ്ധ ഖുർആൻ എട്ടാം അധ്യായം, വചനം 75 ൽ അല്ലാഹ് (ത ) യഥാർത്ഥ വിശ്വാസികളെ പറ്റി പറയുന്നു. നാം ആ ഗണത്തിൽ പെടുന്നവരാണോ എന്ന്  ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണ്.1) വിശ്വസിക്കുക. വിശ്വാസം എന്നത് ഓരോ ദൂതനുമായി കൂടി ബന്ധപ്പെട്ട് നിൽക്കുന്നതാണ്.മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലശേഷം ഓരോ നൂറ്റാണ്ടിലും ദൈവത്തിന്റെ പ്രതിനിധി ലോകത്ത് വരും എന്നത്പ്രവചനം ചെയ്തിട്ടുള്ള കാര്യമാണ്. അങ്ങനെ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലും ഇതാ സമയമായിരിക്കുന്നു, ആഗതനാ യിരിക്കുന്നു. എന്നാൽ നാം വിശ്വസിച്ചുവോ? 2)സ്വദേശം വെടിയുക. ഒരു ദൂതന്റെ ആഗമന സമയത്ത് വിശ്വാസികളിൽ പലർക്കും സ്വദേശം വിടേണ്ടതായിട്ടുവരും. നമ്മളിൽ ആർക്കെങ്കിലും അപ്രകാരം സ്വദേശം വിടേണ്ടതായിട്ട് വന്നിട്ടുണ്ടോ? വിശ്വാസ സംരക്ഷണത്തിനായി  നിങ്ങൾ ഒരി

വിശ്വാസികളും അഹങ്കാരികളും പാർട്ട്‌ -08

 "അദ്ദേഹത്തിന്റെ ജനങ്ങളിൽനിന്ന് അഹങ്കരിച്ച നേതാക്കന്മാർ ബലഹീനരായി ഗണിക്കപ്പെട്ടവരോട് - അവരിൽ നിന്നും വിശ്വസിച്ചവരോട്- ചോദിച്ചു. സാലിഹ്തന്റെ നാഥനിൽ നിന്നും നിയുക്തനായ (ദൂതനാ)ണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ അറിയുന്നുണ്ടോ? അവർ പറഞ്ഞു. അദ്ദേഹം ഏതൊരു സന്ദേശവുമായി നിയോഗിക്കപ്പെട്ടുവോ അതിൽ ഞങ്ങൾ തീർച്ചയായും വിശ്വസിക്കുന്നവരാണ്. (07:76)  "അഹങ്കരിച്ചിരുന്നവർ പറഞ്ഞു നിങ്ങൾ വിശ്വസിച്ചതിനെ നിഷേധിക്കുന്നവർ തന്നെയാണ് ഞങ്ങൾ "(7:77)" അപ്പോൾ ഭൂകമ്പം അവരെ പിടികൂടി അങ്ങനെ അവർ പ്രഭാതവേളയിൽ തങ്ങളുടെ വീടുകളിൽ കമിഴ്ന്നു വീണു കിടക്കുന്നവരായിത്തീർന്നു" (07:79)  സഹോദരങ്ങളെ!ഗതകാല ചരിത്രത്തിന്റെ ചെപ്പുകൾ ഇവിടെ തുറക്കപ്പെടുകയാണ്. സ്വാലിഹ് നബി അലൈഹിസ്സലാമിന്റെ ജനത നേരിടേണ്ടിവന്ന ദാരുണമായ അന്ത്യം, അഹങ്കാരികളുടെ അന്ത്യം, പ്രവാചക നിഷേധികളുടെ അന്ത്യം, പ്രവാചകനെ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിച്ചശേഷം  കപട വേഷം ധരിച്ചവരുടെ അന്ത്യം, ചതിയന്മാരുടെ അന്ത്യം, കപടന്മാരുടെ അന്ത്യം, പരിഹസിച്ചവരുടെ അന്ത്യം, അല്ലാഹുവിന്റെ ജമാഅത്തിൽ പ്രവേശിച്ചതിന്റെ പേരിൽ, നാവുകളിലൂടെ വിഷാസ്ത്റം എ യ്തവരുടെ അന്ത്യം ഒരു ഭൂകമ്പ ത്താ

സത്യ വിശ്വാസികൾ! ഭാഗം-7

" വിശ്വസിച്ചവരെ, ഒരു കൂട്ടർ നിങ്ങളുടെ നേരെ കയ്യേറ്റം നടത്താൻ ഉദ്ദേശിച്ച പ്പോൾ നിങ്ങളുടെ മേൽ(ഉണ്ടായ) അല്ലാഹുവിന്റെ അനുഗ്രഹത്തെ  സ്മരിക്കുക.അപ്പോൾ അവൻ നിങ്ങളിൽ നിന്നും അവരുടെ കൈകൾ തടഞ്ഞു (രക്ഷപ്പെടുത്തി). നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ.സ ത്യവിശ്വാസികൾ (അവരുടെ കാര്യങ്ങൾ )അല്ലാഹുവിൽ തന്നെ ഭരമേൽപ്പിക്കേണ്ടതാണ്." (5:12) " വിശ്വസിച്ചവരെ!  അല്ലാഹു നിങ്ങൾക്ക് വിഹിതമാക്കിതന്നതിൽ നിന്നുള്ള നല്ല വസ്തുക്കളെ നിങ്ങൾ നിഷിദ്ധമാക്കരുത്. നിങ്ങൾ അതിരു കവിയുകയുമരുത്.   നിശ്ചിത അതിരുകൾ മറികടക്കുന്നവരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല". (05:88)  പ്രിയ സഹോദരങ്ങളെ, പ്രപഞ്ചത്തിലേക്ക് നാം നോക്കുകയാണെങ്കിൽ  മനുഷ്യരേക്കാൾ കൂടുതൽ നക്ഷത്രങ്ങളെ കാണാം. അവയൊക്കെ നിശ്ചിത പരിധിയിൽ ആണ് നിലകൊള്ളുന്നത്. മത്സ്യങ്ങൾക്ക് സമുദ്ര പരിധിയും, സസ്യജാലങ്ങൾക്കും ജീവജാലങ്ങൾക്കും ഭൂപരിധിയും നിർണയിച്ചിരിക്കുന്നത് കാണാം. എന്നാൽ മനുഷ്യർക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള കഴിവും നൽകിയിരിക്കുന്നു. എന്നാൽ ഈ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ 700 കൽപനകൾ പുറപ്പെടുവിച്ചിരിക്കുന്നു. അങ്ങനെ നമ്മെയും പ

സത്യ വിശ്വാസികൾ! ഭാഗം -06

 "അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ അതിജയിക്കുന്ന ആരും ഉണ്ടാവില്ല. അവൻ നിങ്ങളെ കയ്യൊഴിയുന്നതായാൽ അവനു പുറമേ നിങ്ങളെ സഹായിക്കാൻ മറ്റാരുണ്ടായിരിക്കും?( അതുകൊണ്ട് )  സത്യവിശ്വാസികൾ അല്ലാഹുവിങ്കൽ ഭരമേൽപിക്കട്ടെ! "(03:161)" എന്നാൽ അവരിൽ നിന്നും ദിവ്യ ജ്ഞാനത്തിൽ അടിയുറച്ചവരും വിശ്വാസികളും നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക്മുൻപ് അവതരിപ്പിക്കപ്പെട്ടതിലും അവർ വിശ്വസിക്കുന്നു. നമസ്കാരം മുറപ്രകാരം അനുഷ്ടിക്കുന്നവരും സക്കാത്ത് നൽകുന്നവരും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവരും ആരോ അവർക്ക് നാം തീർച്ചയായും മഹത്തായ പ്രതിഫലം നൽകുന്നതാണ്. "(04:163) മാനവ ശുദ്ധീകരണം എങ്ങനെ? പ്രപഞ്ച സൃഷ്ടാവ്,മാനവ സൃഷ്ടാവ് മനുഷ്യരെ നേർവഴിയിൽ നയിക്കുവാൻ പ്രവാചകന്മാരെ നിയോഗിച്ചവൻ, ഇതാ ഈ നൂറ്റാണ്ടിലും മാനവ രക്ഷക്കായി ഒരു നിയോഗിതനെ,  നിയോഗിച്ചിരിക്കുന്നു. മാനവ കുല വഴികാട്ടിയായ,കാരുണ്യത്തിന്റെ പ്രവാചകനായ, മനുഷ്യവംശ വിമോചകനായ  മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രതിനിധിയായി, ഈ നൂറ്റാണ്ടിലേക്ക് ഇതാ ദൈവ നിയോഗിതൻ ആഗത നായിരിക്കുന്നു. ഒരു കൈയിൽ വിശുദ്ധഖുർആനും മറുകയ്യിൽ വിശുദ്ധ സുന്ന

അവിശ്വാസികളും കപടവിശ്വാസികളും : ഒരു പഠനം: സത്യവിശ്വാസികൾ കരുതിയിരിക്കുക!

 വിശുദ്ധ ഖുർആൻ അവിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് ദൈവത്തിന്റെയും പ്രവാചകന്മാരുടെയും എതിരാളികളാ യിട്ടാണ്. എന്നാൽ കപടവിശ്വാസികൾ ആകട്ടെ അവർ പറയുന്നത് അവർ വിശ്വസിക്കുന്നു എന്നാണ്. എന്നാൽ അവർ ദൈവിക പദ്ധതിയെ വിഫലമാ ക്കുവാനാണ് ശ്രമിക്കുന്നത്. അവർ അവരുടെ സഹപ്രവർത്തകരെ കള്ള മായ കാര്യം പറഞ്ഞ്, സത്യമാണെന്ന് പ്രചരിപ്പിച്ച്, ചതിയിലകപ്പെടു ത്തുവാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ അവരെ വഴികേടിൽ കൊണ്ടെത്തിക്കുന്നു. ഇത്തരം കപടന്മാരെയും ചതിയൻ മാരെയുംപറ്റി അല്ലാഹു തആല മുന്നറിയിപ്പുനൽകുന്നു. " തങ്ങളുടെ ഹൃദയങ്ങൾക്കും കാതുകൾക്കും കണ്ണുകൾക്കും അല്ലാഹ്  മുദ്ര വച്ചിട്ടുള്ളവരത്രെ അവർ. അവർ അ ശ്രദ് ധരായ ആളുകൾ തന്നെയാണ്.  നിസ്സംശയം പരലോകത്തിൽ നഷ്ടം അനുഭവിക്കുന്നവർ തന്നെയാണവർ". (16:109,110)  (From the Friday sermon, september 17,2021/Hazrat khalifathullah Munir Ahmad Azim(atba)

സത്യവിശ്വാസികൾ! ഭാഗം -5

 "യുദ്ധത്തിനായി സത്യവിശ്വാസികളെ (അവരുടെ) നിശ്ചിത സ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നതിന് നീ സ്വ കുടുംബത്തിൽനിന്നും അതിരാവിലെ പുറപ്പെട്ടുപോയ സന്ദർഭം(ഓർക്കുക) അല്ലാഹു നിന്റെ ( പ്രാർത്ഥനകളെ) എല്ലാം കേൾക്കുന്നവനും നല്ലവണ്ണം അറിയുന്നവനുമാകുന്നു"(03:122) " നിങ്ങളിൽ നിന്നുള്ള രണ്ടു കൂട്ടർ ഭീരുത്വം കാണിക്കുവാൻ ഒരുമ്പെട്ട   സന്ദർഭവും (സ്മരിക്കുക) എന്നാൽ   അല്ലാഹു അവർ രണ്ടുകൂട്ടരുടെയും മിത്രമായിരുന്നു. സത്യവിശ്വാസികൾ (എല്ലാ കാര്യങ്ങളും)  അല്ലാഹുവിങ്കൽ തന്നെ ഭരമേൽപ്പിക്കുന്നതാണ് "(03:123) സഹോദരങ്ങളെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്ത്  അരങ്ങേറിയ ബദർ യുദ്ധം ഉഹ്ദ്  യുദ്ധം ഇവ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതു തന്നെയാണ്. അവിടെ ആൾബലം കൊണ്ടോ ആയുധബലം കൊണ്ടോ അല്ല യുദ്ധം വിജയിച്ചത്. മറിച്ച് അല്ലാഹു സത്യവിശ്വാസികൾക്ക് വിജയം നൽകിയത്, അവരുടെ ദൃഢ വിശ്വാസവും ധൈര്യവും കൊണ്ടാണ്. യുദ്ധത്തിൽ അവർക്കുണ്ടായ പിഴവുകൾ അവർ തിരിച്ചറിഞ്ഞു. തിരുത്തി. അങ്ങനെ അവർ മുന്നേറി, അല്ലാഹുവിന്റെ സഹായം അവരിൽ ഇറങ്ങി.   തക്വാവയുടെ നിലവാരം അനുസരിച്ചാണ്  വിശ്വാസികൾക്ക് അല്ലാഹു വിജയം നൽകുന്നത് എന്ന പാഠം നാം ഓരോരുത്ത

സത്യവിശ്വാസികൾ! ഭാഗം-4

 "അല്ലാഹുവിനെ സംബന്ധിച്ച് പറയപ്പെട്ടാൽ തങ്ങളുടെ ഹൃദയങ്ങൾ ഭയചകിതമാകുകയും അവന്റെ വചനങ്ങൾ അവർക്ക് ഓതി കേൾപ്പിക്കപെട്ടാൽ  അത് അവർക്ക് വിശ്വാസത്തെ വർദ്ധിപ്പിക്കുകയും തങ്ങളുടെ നാഥനിൽ (സർവ്വസ്വവും) അർപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ" (08:03) "(അപ്രകാരം തന്നെ) നമസ്കാരം മുറപ്രകാരം അനുഷ്ടിക്കുകയും  അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരത്രെ അവർ. "(08:04) മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രതിനിധിയായി ഈ നൂറ്റാണ്ടിൽ അല്ലാഹു തആല ഖലീഫത്തുല്ലാഹ് മു നീർ അഹ്‌മദ്‌ അസിം(atba)നെ നിയോഗിച്ചിരിക്കുന്നു. തബ്ലീഗ് ഫണ്ട് രൂപീകരിക്കുവാൻ അല്ലാഹ് തആല ആജ്ഞ പുറപ്പെടുവിക്കുന്നു വെളിപാടിലൂടെ! വിശുദ്ധ ഖുർആൻ അദ്ധ്യായം 8 വചനം 3 പ്രകാരം അല്ലാഹു തആലാ പറയുന്നു അവന്റെ വചനങ്ങൾ വിശ്വാസികളുടെ മേൽ ഓതി കേൾപ്പിക്കപ്പെട്ടാൽ, അത് അവരുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുമെന്ന്, എന്നിട്ട് തങ്ങളുടെ നാഥനിൽ സർവ്വസ്വവും സമർപ്പിക്കുന്ന വരാണ് യഥാർത്ഥ വിശ്വാസികളെന്ന്‌! മാത്രമല്ല അവർ അല്ലാഹുവിന്റെ വഴിയിൽ  ചെലവഴിക്കുന്നവരുമാണ്! ഇത് അല്ലാഹു തആലാ താൻ നേരിട്ട് തന്റെ പ്രതിനിധിയെ തെരഞ്ഞെടുത്ത ശേഷം

സത്യ വിശ്വാസികൾ! ഭാഗം-3

 "മനുഷ്യവംശത്തിന്റെ നന്മയ്ക്കായി എഴുന്നേൽപ്പിക്കപ്പെട്ട ഏറ്റവും ഉൽകൃഷ്ട സമുദായമാണ് നിങ്ങൾ. നിങ്ങൾ നല്ല കാര്യങ്ങൾ നിർദ്ദേശിക്കുകയും ചീത്ത കാര്യങ്ങൾ നിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഗ്രന് ഥാനുസാരികൾ വിശ്വസിച്ചിരുന്നു വെങ്കിൽ  അവർക്കത്ഗു ണകരമായേനെ.അവരിൽ വിശ്വാസികളായ ചിലരുണ്ട്.  അവരിൽ അധികം പേരും ധിക്കാരികളാണ്."(3:111) പ്രിയ സഹോദരങ്ങളെ, (സത്യവിശ്വാസികളെ) അല്ലാഹുതആല മനുഷ്യവംശത്തിന്റെ നന്മയ്ക്കായി എഴുന്നേൽപ്പിച്ചിരിക്കുന്നു . അവരെ  ലോകത്തിന്റെ മുമ്പിൽ നന്മയും തിന്മയും വേർതിരിച്ച് കാണിക്കുവാനായി ജനങ്ങളിൽനിന്ന്  തെരഞ്ഞെടുത്തിരിക്കുകയാണ്. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ  പ്രതിനിധിയായി ഓരോ നൂറ്റാണ്ടിലും ആ പോസ്റ്റിങ്ങ് ലോകത്ത് അരങ്ങേറി കൊണ്ടിരിക്കും. പ്രസ്തുത പോസ്റ്റിങ്ങ് നടത്തുന്നത് ജഗന്നിയന്താവായ അല്ലാഹുവാകുന്നു. അല്ലാഹുവിനാൽ നിയമിക്കപ്പെടുന്ന പ്രസ്തുത ഗുരുക്കന്മാരിൽ നിന്ന് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ ലോകത്തിനു സമ്മാനിച്ച നന്മയുടെ പാഠങ്ങൾ ഇവിടെ നൂറ്റാണ്ടുകൾ തോറും പുനർജ്ജ നിക്കും . അങ്ങനെ നിങ്ങൾക്ക് ഉത്തമ സമുദായത്തിലെ ഉത്തമരായ അംഗ

സത്യവിശ്വാസികൾ! ഭാഗം-2

 "സത്യവിശ്വാസികൾ, സത്യവിശ്വാസികളെ വിട്ടുകൊണ്ട് അവിശ്വാസികളെ മിത്രങ്ങളാക്കി വയ്ക്കരുത്. അങ്ങനെ വല്ലവരും ചെയ്തെങ്കിൽ അവന് അല്ലാഹുവുമായി ഒരു കാര്യത്തിലും യാതൊരു ബന്ധവുമുണ്ടാവില്ല. അവരിൽനിന്ന് നിങ്ങൾ പൂർണ്ണമായി    സ്വയം സുരക്ഷിതരായി നിലകൊള്ളുകയല്ലാതെ ( അനുവദനീയമല്ല) അല്ലാഹു തന്നെ (തന്റെ ശിക്ഷയെ)ക്കുറിച്ച് നിങ്ങളെ ജാഗ്രത പ്പെടുത്തുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് തന്നെയാണ് (നിങ്ങളുടെ) മടക്കം."(03:29) പ്രിയ സഹോദരങ്ങളെ! വിശുദ്ധ ഖുർആൻ മാനവ ഹൃദയങ്ങളിൽ ജ്വലിച്ചുനിൽക്കേണ്ട  പ്രകാശ കിരണങ്ങൾ ആണ്. പ്രസ്തുത പ്രകാശം മാനവ ഹൃദയങ്ങളിൽ പകർന്നു നൽകേണ്ട ഉദാത്തമായ ജോലിയാണ് സത്യവിശ്വാസികളുടേത്. അപ്പോൾ പിന്നെ അതല്ലാത്ത വരോടൊപ്പം ചേർന്ന് ഈ മഹനീയ ജോലി നിർത്തി വെയ്ക്കുവാൻ  സാധിക്കില്ലല്ലോ. അതുകൊണ്ടുതന്നെ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ നമ്മെ നന്മയിലേക്ക് നയിക്കുന്നവരെ തിരഞ്ഞെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം നമുക്ക് വളരെയധികം കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നതാണ്. എല്ലാവർക്കും നന്മ ഉണ്ടാകുവാനും നന്മയിലേക്ക് നയിക്കുവാനും സാധിക്കുന്ന നിലയിൽ സ്നേഹിതരെ  തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. സത്യധർമ്മാദികൾ ക്ക് വിലകൽപ്പിക്കാത്ത

സത്യവിശ്വാസികൾ! ഭാഗം (1)

 "(നമ്മുടെ) ഈ ദൂതൻ തന്റെ നാഥനിൽ നിന്ന് അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിക്കുന്നു. ( മറ്റുള്ള) സത്യവിശ്വാസികളും വിശ്വസിക്കുന്നു. അവർ എല്ലാവരും അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദങ്ങളിലും, അവന്റെ ദൂതൻമാരിലും വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ദൂതന്മാരിൽ ആർക്കിടയിലും ഞങ്ങൾ വ്യത്യാസം കൽപ്പിക്കുന്നില്ല'(എന്നവർ പറയുന്നു) ഞങ്ങൾ അല്ലാഹുവിന്റെ കല്പന കേൾക്കുകയും ഹൃദയപൂർവ്വം അനുസരിക്കുകയും ചെയ്തിരിക്കുന്നു, എന്നും അവർ പറയുന്നു. ഞങ്ങളുടെ നാഥാ നിന്നിൽ നിന്നുള്ള പാപപ്പൊറുതിക്കായി ഞങ്ങൾ അർത്ഥിക്കുന്നു. നിങ്കലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കം (എന്ന വർ )പ്രാർത്ഥിക്കുകയും ചെയ്യുന്നു. (02:286)  പ്രിയമുള്ള സഹോദരങ്ങളെ! സത്യവിശ്വാസികളെ സംബന്ധിച്ചുള്ള വളരെ ഹ്രസ്വമായ സുന്ദരമായ ഒരു ചിത്രീകരണമാണ് ഈ വചനത്തിലൂടെ അല്ലാഹു സുബ്ഹാനഹു വ തആല നമുക്ക് നൽകുന്നത്. ഒന്നാമതായി ദൂതൻ തന്റെ രക്ഷിതാവിൽ നിന്ന് ലഭിക്കുന്ന വചനങ്ങളിൽ വിശ്വസിക്കുന്നു.  അതുപോലെതന്നെ സത്യവിശ്വാസികളും!അങ്ങനെ ദൂതനും സത്യവിശ്വാസികളും ഒത്തുചേർന്ന് അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുന്നു. ദൂതന്മ

കപടവിശ്വാസികൾ!ഭാഗം(8)

 "ഒഴികഴിവുകൾ ഒന്നും നിങ്ങൾ പറയേണ്ട. തീർച്ചയായും വിശ്വാസത്തിനു ശേഷം  നിങ്ങൾ അ വിശ്വസിച്ചിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തിന് നാം മാപ്പ് കൊടുക്കുന്നതായാൽ മറ്റൊരു വിഭാഗത്തെ അവർ കുറ്റവാളികൾ ആയിരുന്നു എന്ന കാരണത്താൽ നാം ശിക്ഷിക്കുന്നതാണ്. "(9:66)  ഇസ്‌ലാം ഒരു സജീവ മതമാണ്. മുഹമ്മദ് മുസ്തഫ (സ )യുടെ കാലത്ത് നിലനിന്ന അതേ സജീവത ഈ കാലത്തും നിലനിൽക്കുകയാണ്. ഇതാ ഒരു മുഹ് യിദ്ദീൻ ശൈഖ് (atba ) നമ്മുടെ മുമ്പാകെ ദീനിനെ ജീവിപ്പിക്കുന്നവൻ ആയി നില്ക്കുന്നു. നമ്മൾ ആദ്യം വിശ്വസിച്ചു, എന്നിട്ട് അ വിശ്വസിക്കുന്നു. നബി കരിം( സ) യുടെ കാലത്ത് ഇപ്രകാരംതന്നെ ആയിരുന്നു. അത് ഈ കാലത്തും തുടരുന്നു. എന്തേ ഇസ്ലാം ജീവിച്ചിരിക്കുന്ന മതമാണ് എന്നതിന് വല്ല സംശയവുമുണ്ടോ?  മതത്തിൽ പ്രവേശിക്കുന്നവരും, വിട്ടു പോകുന്നവരും കരുതിയിരിക്കുക, ഇത് അല്ലാഹുവിന്റെ ദീൻ ആണ്. അവനാണ് രക്ഷാധികാരി, അവൻ മാത്രമേ നമ്മോട് ചോദിക്കൂ, അവനോട് മാത്രം നാം ഉത്തരം പറയേണ്ടിവരും. അവൻ നിയോഗിച്ച നിയോഗിതനെയും, അവൻ സ്ഥാപിച്ച സംവിധാനത്തെയും , പുച്ഛിക്കുന്നവർ, നിന്ദിക്കുന്നവർ, അവർ ആരായാലും ശരി ഇകലോകത്തും നാളെ പരലോകത്തും പരാജിതർ തന്നെയായിരിക്കും.ഹേ! സഹോദ

കപടവിശ്വാസികൾ!( ഭാഗം 7)

 "കപടവിശ്വാസികൾ നിന്റെയടുക്കൽ  വരുമ്പോൾ, താങ്കൾ അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു എന്നവർ പറയും.നീ അല്ലാഹുവിന്റെ ദൂതൻ  തന്നെയാണെന്ന് അല്ലാഹുവിന്  അറിയാം. എന്നാൽ കപടവിശ്വാസികൾ കളവ് പറയുന്നവർ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു"(63:02)  കപടവിശ്വാസികൾ എപ്പോഴും സത്യവിശ്വാസകളുമായി ഇടകലർന്ന് ജീവിക്കുന്നവരാണ്, അവരുടെ വാക്കു പ്രവർത്തിയും ആയി സമരസപ്പെട്ട് പോവുകയില്ല. നാവുകൊണ്ട് ഒന്ന് പറയുകയും പ്രവർത്തികൊണ്ട് മറ്റൊന്ന്  കാണിക്കുകയും ചെയ്യുന്നവരാണവർ. ഇതുസംബന്ധമായി ഹസ്രത് ഖലീഫത്തുല്ലാഹ് തന്റെ കപടവിശ്വാസികളുടെ യഥാർത്ഥ മുഖം എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് . ഇത്തരം ദോഷവശം നമ്മളിലുണ്ടോ എന്നു നാം ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതു തന്നെയാണ്.  ഇസ്തിഗ് ഫാറിന്റെ സഹായത്താൽ തെറ്റുകൾ തിരുത്തി നമുക്ക് മുന്നേറാൻ സാധിക്കുന്നതാണ്. അതിനു തയ്യാറാകാതെയിരുന്നാൽ, അവർ തന്നിഷ്ടകാർ,  ഇവിടെ ഭൂമിയിലും നാളെ അല്ലാഹുവിന്റെ സന്നിധിയിലും ശിക്ഷകൾ ഏറ്റുവാങ്ങുന്നവരും അപമാനിതരുമായിരിക്കും. അതിനാൽ വിശ്വാസികൾ ജാഗ്രതയിലായിരിക്കട്ടെ. 

കപടവിശ്വാസികൾ! ഭാഗം (6)

 "കപടവിശ്വാസികളും കപടവിശ്വാസിനികളും (സത്യവിശ്വാസികളോട്),ഞങ്ങളെ അല്പം കാത്തു നിൽക്കുക. നിങ്ങളുടെ പ്രകാശത്തിൽ നിന്ന് ഞങ്ങൾ പ്രകാശം പകർന്നെടുത്ത് കൊള്ളട്ടെ'എന്നുപറയുന്ന നാളിൽ അവരോട് (പറയപ്പെടും) (നിങ്ങൾക്കു സാധ്യമാണെങ്കിൽ) നിങ്ങൾ പിന്നോട്ട് (പൂർവ്വ ലോകത്തേക്ക്)മടങ്ങി പ്രകാശം അന്വേഷിച്ചു കൊള്ളുക. അപ്പോൾ അവർക്കിടയിൽ ഒരു ഭിത്തി സ്ഥാപിക്കപ്പെടും. അതിനൊരു വാതിൽ ഉണ്ട്. അതിന്റെ ഉൾഭാഗത്ത് സവ്വത്ര കാരുണ്യം ആയിരിക്കും. അതിന്റെ പുറത്ത് ആകട്ടെ,    അതിന്റെ മുമ്പിൽ ദണ്ഡനവും!(57:14)  ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലേ? എന്നവർ അവരോട് (സത്യവിശ്വാസികളോട് )വിളിച്ചു ചോദിക്കും. അവർ ഉത്തരം പറയും,അതെ,  പക്ഷേ നിങ്ങൾ നിങ്ങളെത്തന്നെ പ്രലോഭിപ്പിക്കുകയും, അറച്ചു നിൽക്കുകയും, സംശയിക്കുകയും, വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അങ്ങനെ അല്ലാഹുവിന്റെ തീരുമാനം വന്നെത്തി. അല്ലാഹുവിന്റെ കാര്യത്തിൽ പിശാച്നിങ്ങളെ വഞ്ചിതരാക്കുകയും ചെയ്തു. (57:15)  "അതുകൊണ്ട് ഇന്നു നിങ്ങളിൽ നിന്നോ നിരാകരിച്ചവരിൽ നിന്നോ ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല. നിങ്ങളുടെ സങ്കേതം നരകമാകുന്നു. അതാണ് നിങ്ങളുടെ അടുത്ത ബന്ധു

കപട വിശ്വാസികൾ! ഭാഗം5

 "കപടവിശ്വാസികളും തങ്ങളുടെ ഹൃദയങ്ങളിൽ രോഗമുള്ളവരും, പട്ടണത്തിൽ കിംവദന്തി പരത്തുന്നവരും, വിരമിക്കുന്നില്ലെങ്കിൽ അവർക്കെതിരിൽ നാം നിന്നെ ഒരുക്കി നിർത്തും. പിന്നെ അവിടെ നിന്റെ അയൽവാസികളായി കുറഞ്ഞ സമയമല്ലാതെ അവർ താമസിക്കുക യില്ല. "(33:61) മാനവകുലം  ദൈവത്തിന്റെ കുടുംബമാണ്, ദൈവത്തിന്റെ ഈ കുടുംബത്തിൽ അംഗങ്ങളായ മനുഷ്യർ ആരും തന്നെ അവന്റെ കുടുംബത്തിലെ അംഗങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും വരുത്തുവാൻ പാടില്ല, ആയതിനാൽ മനുഷ്യൻ എന്ന നിലയിൽ ഭൂമിയിലെ എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. അപ്രകാരം ചെയ്യാതിരുന്നാൽ അത് ദൈവ ക്രോധത്തിന്  ഇടയാക്കുന്നതാണ്, തങ്ങളുടെ ശരീരേ ഛകളെ നിയന്ത്രിച്ച് പകരം ദൈവീ കേച്ഛകൾ തങ്ങളിൽ സ്ഥാപിക്കുന്ന വരാണ് വിശ്വാസികൾ. ദൈവീകേച്ഛ കൾക്ക് പകരം ശാരീരികേച്ഛകൾ തങ്ങളിൽ സ്ഥാപിക്കുന്നവരാണ് കപടവിശ്വാസികളും, അ വിശ്വാസികളും. വിജയ വീഥിയിലൂടെ വിശ്വാസികൾ അതിവേഗം മുന്നേറുമ്പോൾ, കപടവിശ്വാസികളും അവിശ്വാസികളും, പരാജയത്തിലും അപമാനത്തിലും  അകപ്പെട്ട് നാശമ ടയുന്നു. ആയതിനാൽ വിശ്വാസികൾ സദാ ജാഗ്രതയിൽ ആയിരിക്കണം എന്ന പാഠമാണ് ഈ വചനം നമുക്ക് നൽകുന്നത്. തെറ്റുകൾ തിരുത്തി ഇസ്തിഗ്

കപടവിശ്വാസികൾ! ഭാഗം(4)

 "കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദർഭവും ഓർക്കുക. അല്ലാഹുവും അവന്റെ റസൂലും നമ്മോട് വഞ്ചന അല്ലാതെ ഒന്നും തന്നെ വാഗ്ദാനം ചെയ്തിട്ടില്ല "(33:13) സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും ഒടുവിൽ അവർക്കാണ്  വിജയം കൈവരിക. എന്നൊക്കെയുള്ള അല്ലാഹുവിന്റെ വാഗ്ദാനങ്ങളും പേർഷ്യയും റോമാ യും  മുസ്ലിംകൾ കീഴടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുള്ള നബി(സ )യുടെ വാഗ്ദാനങ്ങളും നമ്മെ  വഞ്ചിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്, അതിലൊന്നും  യാഥാർത്ഥ്യം ഇല്ല എന്ന് പറയുകയും ചെയ്ത ദ്വിമുഖൻമാരെ കുറിച്ചുള്ള വിവരണമാണ് പ്രതിപാദ്യ വചനത്തിൽ വിവരിച്ചിരിക്കുന്നത്. ഹൃദയ ദൗർബല്യം ഉള്ള ആളുകൾ അതേറ്റു  പറയുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഉബയ്യ് പോലെയുള്ള മുനാഫിഖ് തലവന്മാർ  മുസ്ലീങ്ങളെ ഭീതിപ്പെടുത്തി. ഞങ്ങളുടെ വീടുകൾ സുരക്ഷിതം അല്ല അതുകൊണ്ട്, ഞങ്ങളുടെ ശത്രുക്കൾ, ഞങ്ങളുടെ വീടുകൾ കീഴ്പ്പെടുത്തി കളയും,അതുകൊണ്ട് ഞങ്ങൾക്ക് മടങ്ങി പോകുവാനുള്ള അനുവാദം തരണം എന്നൊക്കെയുള്ള വരട്ടുവാദം ഉന്നയിച്ചുകൊണ്ട് ദുർബല വിശ്വാസികൾ മുന്നോട്ടുവന്നു. വേറൊരു വിഭാഗം ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഇതൊക്കെ ഗതകാല ചരിത്രം. ഏതൊരു നവോത്ഥാനനായകന്റെ

കപട വിശ്വാസികൾ. ഭാഗം-3

 "നിങ്ങളുടെ പരിസരങ്ങളിലുള്ള  ബദ് വി അറബികളിലും മദീനാവാസികളിലും  ചില കപടവിശ്വാസികളുണ്ട്. അവർ കാപട്യത്തിൽ ഉറച്ചുനിൽക്കുന്നു. നീ അവരെ അറിയുന്നില്ല.നാമവരെ അറിയുന്നു. രണ്ടുതവണ നാം അവർക്ക്  ശിക്ഷ  നൽകുന്നതാണ്. പിന്നീട് അവർ വൻ ശിക്ഷയിലേക്ക് തിരിച്ച് അയക്കപ്പെടുന്നതുമാണ്. "(9:101)  രണ്ടുവട്ടം അവരെ ശിക്ഷിക്കും എന്ന് പറഞ്ഞതിന്റെ താല്പര്യം പലരും വ്യത്യസ്ത വാക്കുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ കാപട്യത്തിന്റെ രഹസ്യം പുറത്താക്കുക, അപമാനത്തിന് വിധേയരാക്കുക, മാനസികമോ, ശാരീരികമോ, സാമ്പത്തികമോ ആയ അവശതകൾ അനുഭവിപ്പിക്കുക മുതലായ കാര്യങ്ങൾ ഒന്നാമത്തെ ശിക്ഷയും, അവിശ്വാസികളായി മരണപ്പെടുക, മരണവേളയിൽ മലക്കുകളുടെയും മറ്റും കൈകളിൽ നിന്നുണ്ടാകുന്ന  കഷ്ടതകൾ, ഖബറിൽ വെച്ച് ഉണ്ടാകാവുന്ന ശിക്ഷാ അനുഭവങ്ങൾ,മുതലായവ രണ്ടാമത്തെ ശിക്ഷയും ആയിരിക്കാം.  വിശ്വാസ പട്ടികയിലേക്ക് പ്രവേശിച്ചിരിക്കുന്ന നാമോരോരുത്തരും നമ്മെ എല്ലാ അർത്ഥത്തിലും ശുദ്ധീകരിക്കുവാൻ സദാ പ്രയത്നിക്കേണ്ടതാണ് . അതിനായി നാമോരോരുത്തരും ഇമാമുസ്സമാന്റെ ഉപദേശങ്ങൾക്കായി കാതോർക്കുക. കണ്ണും, കാതും, കാലും, കൈയും,ശരീരവും, മനസ്സും, ആത്മാവും പവിത്രീകരിക്കുക

ശത്രുതയും വിദ്വേഷവും നീങ്ങട്ടെ!

" പള്ളികൾ നിർമ്മിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് വ്യക്തികളെ നന്നാക്കുക എന്നതും അത്പ രിപാലിക്കുക എന്നതും. നിങ്ങളുടെ നന്മകളെ നിങ്ങൾ വർധിപ്പിക്കുക. കെട്ടിടങ്ങൾ അല്ല മോടി പിടിപ്പിക്കേണ്ട ത്. നിങ്ങൾ പറയുന്നത് നിങ്ങൾ ചെയ്തു കാണിക്കുക. അതാണ് യഥാർത്ഥ പുണ്യയാത്ര. നിങ്ങളുടെ മനസ്സ് നിങ്ങൾ ശുദ്ധീകരിക്കുക.  അതിലുള്ള ശത്രുതയും വിദ്വേഷവും നീങ്ങട്ടെ. അതാണ് പരിശുദ്ധ ജലത്തിലെ യഥാർത്ഥ സ്നാനം. അല്ലാഹുവിന്റെ പേര് നിങ്ങളുടെ നാവുകൊണ്ട് പറയുന്നതുകൊണ്ട് നിങ്ങൾ എന്തു നേടുവാനാണ്? അഥവാ അവനെ സ്മരിച്ചുകൊണ്ട് നിങ്ങളൊരു പള്ളി നിർമിച്ചാൽ അതു കൊണ്ട് നിങ്ങൾ എന്ത് നേടുവാൻ ആണ്? നിങ്ങളുടെ ഹൃദയം നിറയെ അ ശുദ്ധിയാൽ നിറഞ്ഞിരിക്കുകയാണെങ്കിൽ!" (മാത്ര, നൂറുൽ ഇസ്ലാം മസ്ജിദിൽ, ഹസ്റത്ത് ഖലീഫത്തുല്ല നടത്തിയ പ്രഭാഷണത്തിൽ നിന്ന് 22-24 ജൂലൈ 2011)

കപടവിശ്വാസികൾ! (പാർട്ട് 2)

 "കപട വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ബന്ധപ്പെട്ടവരാണ്. അവർ നിഷിദ്ധ കാര്യങ്ങളെ ഉപദേശിക്കുകയും നല്ലത് വിലക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ കൈകളെ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവ് ചെയ്യാതെ അടക്കി പിടിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവിനെ അവഗണിച്ചിരിക്കുന്നു.അതിനാൽ അവൻ അവരെയും അവഗണിച്ചിരിക്കുന്നു. കപടവിശ്വാസികൾ ധിക്കാരികൾ തന്നെയാണ്. കപട വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവിശ്വാസികൾക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു.അവർ അതിൽ ചിര കാലം പാർക്കുന്നവർ ആയിരിക്കും. അത് അവർക്ക് മതിയായതാണ്.  അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവർക്ക് നിലനിൽക്കുന്ന ശിക്ഷയും ഉണ്ട്. "(9:67,68)  വിശുദ്ധ ഖുർആനിൽ രണ്ട് വാഗ്ദാനങ്ങൾ അല്ലാഹു(ത )നൽകിയിരിക്കുന്നു.(1) സത്യവിശ്വാസികൾക്ക് അല്ലാഹു തആല അവന്റെ ഖലീഫയെ നൽകുമെന്ന്!(2) കപട വിശ്വാസികളായ പുരുഷന്മാർക്കും, സ്ത്രീകൾക്കും,അവിശ്വാസികൾക്കും അല്ലാഹു നരകാഗ്നി നൽകുന്നതാണെ ന്ന്‌ വാഗ്ദാനം ചെയ്തിരിക്കുന്നു. (9:68) ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിൽ ഇതാ അല്ലാഹു അവന്റെ സത്യവിശ്വാസികളായ ആളുകൾക്ക് ഖലീഫയെ പ്രദാനം ചെയ്തിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് അല്ലാഹുവിൽ

കപടവിശ്വാസികൾ?part 1

 ഇക്കൂട്ടരെ (അതായത് യഥാർത്ഥ വിശ്വാസികളെ) അവരുടെ മതം വഞ്ചിതരാക്കിയിരിക്കുന്നുവെന്നു കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയായിരുന്ന സന്ദർഭവും ( സ്മരിക്കുക ). ആരെങ്കിലും തന്റെ കാര്യം അല്ലാഹുവിൽ ഭരമേൽപിക്കുക യാണെങ്കിൽ ( അവൻ ഒരിക്കലും പരാജയപ്പെടില്ല) കാരണം അല്ലാഹു പ്രതാപവാനും യുക്തിമാനും ആണ്. അവിശ്വസിച്ചവരുടെ മുഖങ്ങളിലും പിൻ ഭാഗങ്ങളിലും അടിച്ചുകൊണ്ട് മലക്കുകൾ അവരുടെ ജീവനെ പിടിക്കുന്ന അവസരം നീ കാണുകയാണെങ്കിൽ!( മലക്കുകൾ അവരോട് പറയും ) കരിച്ചു കളയുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. നിങ്ങളുടെ കൈകൾ മുമ്പ് പ്രവർത്തിച്ചിട്ടുള്ള അകൃത്യങ്ങളുടെ ഫലമാണിത്. അല്ലാഹു തന്റെ ദാസരോട് ഒട്ടും അനീതി പ്രവർത്തിക്കുന്നവനല്ല. ( എന്ന് അറിഞ്ഞു കൊള്ളുക )(8:50,51,52)  ഹേ!വിശ്വാസ ഗണത്തിൽ പ്രവേശിച്ച സത്യ ഭക്തരെ! കരുതിയിരിക്കുക! നിങ്ങൾ ഏതു സമയത്തും കപട വിശ്വാസ പട്ടികയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്, നിങ്ങളുടെ നാവും, നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും,  നിങ്ങളുടെ പ്രവർത്തനങ്ങളും സദാ നിരീക്ഷിച്ചുകൊണ്ട് അല്ലാഹുവും അവന്റെ മലക്കുകളും കൂടെയുണ്ട്. തെറ്റുകൾ തിരുത്തി പാപമോചനത്തിന്റെ പാതയിൽ, പെട്ടെന്ന് കയറി കൊള്ള

ഒക്ടോബർ 5,2010 ഓർമയുടെ ഓളങ്ങളിൽ!

 നീണ്ട 11 വർഷങ്ങൾ പിന്നിടുന്നു, ജമാഅത്തു സ്സഹീഹിൽ ഇസ്ലാമിൽ പ്രവേശിച്ചിട്ട്, ദൈവം തൃപ്തിപ്പെട്ട മതമാണ് ഇസ്ലാം. ഇത് മുഴുവൻ മാനവരാശിക്കു വേണ്ടിയുള്ളതാണ്. ഈ ദൈവിക അധ്യാപനത്തെ, മാനവരാശിക്കായി പുതുമയോടെ  നിലനിർത്തുന്നതിനായി, ദൈവ നിയോഗിതരെ ഓരോ നൂറ്റാണ്ടിന്റെ തലയ്ക്കലും  നിയോഗിക്കുമെന്ന് ഹസ്രത്  മുഹമ്മദ് മുസ്തഫ(സ )യുടെ  പ്രവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട്, ആഗതരായ ഹസ്രത്ത് മുനീർ അഹ്‌മദ്‌ അസിം (atba) എന്ന പുണ്യാത്മാവിനെ തിരിച്ചറിയുവാനും ബൈഅത്ത് ചെയ്യുവാനുമുള്ള  മഹാഭാഗ്യം ലഭിച്ച, ഈ വിനീത സഹോദരൻ ജീവിതയാത്രയിലെ എത്രയോ കുണ്ടും കുഴികളും താണ്ടിയാണ് ഈ സമുദ്രതീരത്ത് എത്തിച്ചേർന്നത്, ഇമാം മഹ്ദിയിൽ വിശ്വസിച്ചതിന്റെ പേരിൽ, സുന്നത്തില്ലാത്ത സുന്നിജമാഅത്തിൽ നിന്ന് പുറത്താക്കപ്പെട്ടു,1988ൽ.പ്രായം 37. ജമാഅത്തെ ഇസ്ലാമിക്കും, നദ്‌വത്തുൽ മുജാഹിദീനും ഈ വിനീതന് താവളം ഒരുക്കാൻ കഴിഞ്ഞില്ല.1988 ഫെബ്രുവരി 28ന് അഹ്മദിയ്യാ ജമാഅത്തിലേക്ക്. 2006 ൽ അവരും എന്നെ പുറത്താക്കി, മതത്തിൽ ഇടം ലഭിക്കാതെപോയ നാലു വർഷങ്ങൾ!2006-2010.  ഒടുവിൽ അങ്ങകലെ ആഫ്രിക്കയിൽ ഒരു വെള്ളി നക്ഷത്രം ഉയർന്നുപൊങ്ങി, ആ നക്ഷത്ര പ്രഭ ഭാരതത്തെയും പ്രഭാപൂരിതമാക്കി

അനുനിമിഷം ജാഗ്രതയിൽ ആയിരിക്കട്ടെ!

 "ആകാശങ്ങളിലും ഭൂമിയിലും ഉള്ളത് എല്ലാം തന്നെ അല്ലാഹുവിനുള്ളതാകുന്നു. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു നിങ്ങളോട് അതിനെ സംബന്ധിച്ച് ചോദിക്കുക തന്നെ ചെയ്യും. പിന്നെ താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും താൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു  ( അവൻ ഉദ്ദേശിക്കുന്ന ) എല്ലാ കാര്യങ്ങൾക്കും പൂർണ്ണമായും കഴിവുള്ളവനാകുന്നു "(2:285)  ആധുനികലോകം, അവിടെ ജീവിക്കുന്ന മനുഷ്യർ, മതത്തിന്റെ ആളുകൾ എന്നവകാശപ്പെടുന്നവർ പോലും, ദൈവവിശ്വാസം സദാസമയവും വെച്ചു പുലർത്തുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. അവരിൽ നിന്നും ബഹിർഗമിക്കുന്നത് ചതി, വഞ്ചന, പിന്നിൽനിന്ന് കുത്തൽ, വിശ്വാസ രാഹിത്യം, മ്ലേച്ച പ്രവർത്തി, കൊടും ക്രൂരത, ആർദ്രത ഇല്ലായ്മ, പരുഷ സ്വഭാവം, അഹന്ത, അഹംഭാവം  തുടങ്ങിയ ദൈവം ഇഷ്ടപ്പെടാത്ത പ്രവർത്തികൾ ആണ്. താൻ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ദൈവം തന്നോട്  ചോദിക്കുന്നതാണ് എന്ന ദൈവത്തെ കുറിച്ചുള്ള ബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. അതുകൊണ്ടുതന്നെ ദൈവവിശ്വാസികൾ എന്ന് അഭിമാനിക്കുന്നവർ പോലും ഇത്തരം പ്രവർത്തികൾ ചെയ്തുകൊണ്ടേയിരിക

ദൈവപ്രീതിക്കായി ചെലവഴിക്കുക!

 "അല്ലാഹുവിന്റെ പ്രീതിയെ തേടിയും, തങ്ങളുടെ ആത്മാക്കളിൽ നിന്നുള്ള ദൃഢീകരണവുമായി, തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയാകട്ടെ  ഉയർന്ന വിസ്തൃതമായ ഭൂപ്രദേശത്ത് നിലകൊള്ളുന്ന ഒരു തോട്ടത്തിനെ പോലെയാണ്. അതിന് ശക്തമായ ഒരു മഴ ലഭിച്ചു എന്നിട്ട് അത് അതിന്റെ കനി രണ്ടിരട്ടിയായി നൽകി, ഇനി  അതിന് കനത്ത മഴ ലഭിച്ചില്ലെങ്കിൽ തന്നെ ഒരു ചാറ്റൽ മഴ മതിയാകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു "(2:266)  അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ട്  അവന്റെ സന്ദേശങ്ങളിലും വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ ദൃഢികരണവു മായികൊണ്ടു, സൽകർമ്മങ്ങളിൽ ധനം  ചെലവഴിക്കുന്നവരുടെ ഒരു ഉപമ ഈ വചനത്തിൽ അല്ലാഹു (ത )വിവരിക്കുന്നു. സാധാരണയിൽ നിന്നും അൽപം ഉയർന്നുനിൽക്കുന്ന ഒരു പ്രദേശം അവിടെ ഒരു തോട്ടം അവിടുത്തെ വായുവും ജലവും മണ്ണും വിണ്ണും സംശുദ്ധം ആയിരിക്കും, മാലിന്യങ്ങളിൽ നിന്നും മുക്തമായി രിക്കും. ആയതിനാൽ തന്നെ അതിലെ കനികൾ പ്രത്യേക സ്വാദും ഗുണവും ഉള്ളതായിരിക്കും. കൊടുക്കുന്ന വളങ്ങൾ കൂടുതൽ പ്രയോജനകരമായിരിക്കും. ഇനി അതോടുകൂടി കൂടുതൽ മഴയും ലഭിച്ചാലൊ? മറ്റിതര തോട്ടങ്ങളിൽ നിന്ന് ല