കപടവിശ്വാസികൾ!ഭാഗം(8)
"ഒഴികഴിവുകൾ ഒന്നും നിങ്ങൾ പറയേണ്ട. തീർച്ചയായും വിശ്വാസത്തിനു ശേഷം നിങ്ങൾ അ വിശ്വസിച്ചിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തിന് നാം മാപ്പ് കൊടുക്കുന്നതായാൽ മറ്റൊരു വിഭാഗത്തെ അവർ കുറ്റവാളികൾ ആയിരുന്നു എന്ന കാരണത്താൽ നാം ശിക്ഷിക്കുന്നതാണ്. "(9:66)
ഇസ്‌ലാം ഒരു സജീവ മതമാണ്. മുഹമ്മദ് മുസ്തഫ (സ )യുടെ കാലത്ത് നിലനിന്ന അതേ സജീവത ഈ കാലത്തും നിലനിൽക്കുകയാണ്. ഇതാ ഒരു മുഹ് യിദ്ദീൻ ശൈഖ് (atba ) നമ്മുടെ മുമ്പാകെ ദീനിനെ ജീവിപ്പിക്കുന്നവൻ ആയി നില്ക്കുന്നു. നമ്മൾ ആദ്യം വിശ്വസിച്ചു, എന്നിട്ട് അ വിശ്വസിക്കുന്നു. നബി കരിം( സ) യുടെ കാലത്ത് ഇപ്രകാരംതന്നെ ആയിരുന്നു. അത് ഈ കാലത്തും തുടരുന്നു. എന്തേ ഇസ്ലാം ജീവിച്ചിരിക്കുന്ന മതമാണ് എന്നതിന് വല്ല സംശയവുമുണ്ടോ? മതത്തിൽ പ്രവേശിക്കുന്നവരും, വിട്ടു പോകുന്നവരും കരുതിയിരിക്കുക, ഇത് അല്ലാഹുവിന്റെ ദീൻ ആണ്. അവനാണ് രക്ഷാധികാരി, അവൻ മാത്രമേ നമ്മോട് ചോദിക്കൂ, അവനോട് മാത്രം നാം ഉത്തരം പറയേണ്ടിവരും. അവൻ നിയോഗിച്ച നിയോഗിതനെയും, അവൻ സ്ഥാപിച്ച സംവിധാനത്തെയും , പുച്ഛിക്കുന്നവർ, നിന്ദിക്കുന്നവർ, അവർ ആരായാലും ശരി ഇകലോകത്തും നാളെ പരലോകത്തും പരാജിതർ തന്നെയായിരിക്കും.ഹേ! സഹോദരങ്ങളെ! നിങ്ങൾ വിനയാന്വിതരായി നിലകൊള്ളു. നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കൂ, നല്ല വാക്ക് പറയൂ, നന്മ ചെയ്യൂ, നമ്മുടെ ഹൃദയ മാലിന്യങ്ങളെ തൂത്തെറിയു. ശുദ്ധരാകു. അല്ലാഹു പരിശുദ്ധനാകുന്നു, പരിശുദ്ധരെ അവൻ സ്നേഹിക്കുന്നു , നമുക്കെല്ലാവർക്കും അവന്റെ മിത്രങ്ങളായി തീരാൻ അവൻതന്നെ നമ്മെ തുണക്കട്ടെ! ആമീൻ.