പാഠം (62)യേശുവിന്റെ രണ്ടാംവരവ്/ Jesus Christ :second advent
ജൂതന്മാർ യേശുക്രിസ്തുവിനെ കുരിശിലേറ്റാൻ പരിശ്രമിച്ചപ്പോൾ ദൈവം മറ്റൊരാൾക്ക് യേശുവിന്റെ രൂപം നൽകി എന്നും യേശു തന്നെയാണ് എന്ന് മറ്റുള്ളവർ ധരിക്കത്തക്ക നിലയിൽ രൂപസാദൃശ്യം ഉണ്ടായി എന്നും മുസ്ലീങ്ങളിൽ വളരെയധികം വിഭാഗങ്ങളും കരുതുന്നു.ഈ രൂപമാറ്റം മൂലം ജൂതന്മാർക്ക് യഥാർത്ഥ യേശുവിനെ ക്രൂശിക്കാൻ കഴിഞ്ഞില്ല എന്നും രൂപമാറ്റം സംഭവിച്ച വ്യക്തിയെയാണ് കുരിശിലേറ്റിയത് എന്നും അവർ വിശ്വസിക്കുന്നു. ജൂതന്മാർക്ക് യഥാർത്ഥ യേശുവിനെ ഒന്നും തന്നെ ചെയ്യുവാൻ കഴിഞ്ഞില്ല എന്നും യഥാർത്ഥ യേശുവിനെ അല്ലാഹ് വാ നത്തിലേക്കുയർത്തി എന്നും അവർ വിശ്വസിക്കുന്നു. ഭൂമിയിൽ വെച്ചുള്ള ശരീരത്തോടു കൂടി തന്നെ രണ്ടാനാ കാശത്തു യേശു വസിക്കുക ക്കുകയാണെന്നും, അദ്ദേഹത്തെ പറ്റിയുള്ള പ്രവചനം പൂർത്തീകരിച്ചു കൊണ്ട് അന്ത്യകാലത്ത് ഈസാ (അ)ന്റെ രണ്ടാംവരവ് ഉണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു. (ഇൻഷാ അല്ലാഹ് തുടരും )