പാഠം (59) ഖാത്തമുന്നബിയ്യീൻ/khatamunnabiyyeen

 ജമാഅത്ത് സ്വഹീഹിൽ ഇസ്ലാമും, മറ്റു മുസ്‌ലിം വിഭാഗങ്ങളും, ഇരുകൂട്ടരും, പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ  (സ)ഖാത്തമുന്നബിയ്യീൻ ആണെന്ന് വിശ്വസിക്കുന്നു. അതായത് പ്രവാചകന്മാരുടെ മുദ്ര ആണെന്ന്. എന്നാൽ വിശുദ്ധ ഖുർആനിലെ ഈ പദം വ്യാഖ്യാനിക്കുന്നതിൽ അവർ ഭിന്ന ചേരിയിൽ ആയിരിക്കുന്നു. ഖുർആനിക വചനം(33:41)ൽ അതു പറയുന്നു. " മുഹമ്മദ് നിങ്ങളിൽ ഉള്ള ഒരു പുരുഷന്റെയും പിതാവല്ല, എന്നാൽ മറിച്ച്, അല്ലാഹുവിന്റെ ദൂതനാകുന്നു, പ്രവാചകന്മാരുടെ മുദ്രയുമാണ്. "

 മറ്റു മുസ്ലിം വിഭാഗങ്ങളുടെ അഭിപ്രായമനുസരിച്ച്, പ്രവാചകത്വത്തിന്റെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞു പോയിരിക്കുന്നു. പരിശുദ്ധ പ്രവാചകൻ  മുഹമ്മദ് മുസ്തഫ(സ )യ്ക്ക് ശേഷം മറ്റൊരു വ്യക്തിക്കും പ്രവാചകത്വ പദവിയിൽ എത്തുവാൻ സാധിക്കുകയില്ല. അവരുടെ വീക്ഷണത്തിൽ കാലഗമനത്തിൽ വന്ന ഏറ്റവും അവസാനത്തെ പ്രവാചകനാണ് എന്നാണ്.

      ( ഇൻശാഅല്ലാഹ്തുടരും) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)