പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫസ്ൽ ജമാലിന് ഡോക്ടറേറ്റ്

ബിസ്മില്ലാഹിർറഹ്മാനിർറഹീം. അൽഹംദുലില്ലാഹ്... ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദും, ഖലീഫത്തുല്ലായുമായ ഹസറത്ത് മുനീർ അഹ്‌മദ്‌ അസിം (അ)ന്റെ ശിഷ്യൻ ഫസ്ൽ ജമാലിന് അന്താരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റ്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലും, അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിലും ഗവേഷണം നടത്തി.  കൊല്ലം ജില്ലയിലെ മാത്ര പ്രൈമറി സ്കൂൾ, കരവാളൂർ AMMHS, കമലേശ്വരം Govt. H.S., തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, ലാ അക്കാദമി ലാ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു... ബാംഗ്ലൂരിലെ നാഷണൽ ലാ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് LL.M. ബിരുദം നേടി.    ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന്  M.Phil.  നേടി. സർവകലാശാല അധ്യാപകനാണ്.  ഭാര്യ: ഡോ. ഹസീന M. ഫസ്‌ൽ, മകൻ:  സാകി മുബാറക് അസീസ് റാവുത്തർ. മകൾ: സാഹിദ റയ്ഹാനാഹ്.  ഡോക്ടർ ഫസ്ൽ ജമാലിന്   ഞങ്ങളുടെ ഹൃദ്യമായ അനുമോദനങ്ങൾ!

പാഠം (29) തൽബിയത്ത്: അഥവാ സേവനസന്നദ്ധത

 ലബ്ബൈക്ക: ഞാൻ ഇതാ ഇവിടെ സേവന സന്നദ്ധനായി വന്നിരിക്കുന്നു./ അല്ലാഹുമ്മ : യാ അല്ലാഹ്. ലബ്ബൈക്ക: ഞാൻ ഇതാ ഇവിടെ തീർത്തും സേവന സന്നദ്ധനായി  എത്തിയിരിക്കുന്നു ലബ്ബൈക്ക: നിന്റെ വിളിക്കു ഉത്തരമായി ഞാൻ എത്തിയിരിക്കുന്നു  / ലാ ശരീക ലക്ക : നിനക്കൊരു പങ്കാളിയും ഇല്ല എന്ന് ഞാനിതാ സാക്ഷ്യം  വഹിക്കുന്നു. ലബ്ബൈക്ക: ഞാൻ ഇതാ നിന്റെ വിളിക്ക് ഉത്തരമായി  ഇവിടെ ഹാജരായിരിക്കുന്നു/ ഇന്നൽ ഹംദ: നിശ്ചയമായും എല്ലാ സ്തുതിയും / വന്നിഉമത്താ : എല്ലാ പാരിതോഷികങ്ങളും/ ലക്ക: നിന്റേത് മാത്രമാണ് / വൽ മുൽക്ക: എല്ലാ അധികാര മണ്ഡലങ്ങളും അഥവാ എല്ലാ രാജ്യങ്ങളും നിന്റേത്  മാ ത്രമാണ് / ലാ ശരീക ലക : നിനക്കൊരു പങ്കാളിയും ഇല്ലെന്നു ഞാൻ വീണ്ടും സാക്ഷ്യം വഹിക്കുന്നു.      ( ഇൻശാ അല്ലാഹ് തുടരും )

പാഠം (28)ഹജ്ജിലെ വിവിധങ്ങളായ അനുഷ്ഠാനങ്ങളുടെ ചുരുക്കം താഴെ കൊടുക്കുന്നു!

        മക്കയോട് അടുത്തുള്ള നിശ്ചയിക്കപ്പെട്ട ചില പ്രത്യേക സ്ഥലങ്ങളിൽ തീർത്ഥാടകർ (ഹാജിമാർ ) എത്തിച്ചേരുന്നതോടെ ഹജ്ജ് കർമ്മം ആരംഭിക്കുകയായി. പ്രസ്തുത സ്ഥലത്തെത്തിയാൽ ഹാജിമാർ ഇഹ്റാം കെട്ടുക എന്ന ഒരു ചടങ്ങുണ്ട്. (പുരുഷന്മാർക്ക് മാത്രം) അതിനായി അവർ കൂട്ടി തയ്യലുകൾ ഇല്ലാത്ത അഥവാ തുന്നലുകൾ ഇല്ലാത്ത 2 വെള്ള മുണ്ടുകൾ ധരിക്കുന്നു. അതിനുശേഷം തൽബിയത്ത് താഴെപ്പറയുന്ന രീതി യിൽ  ഉച്ചത്തിൽ ചൊല്ലേണ്ടതാണ്.            ( ഇൻശാഅല്ലാഹ്തുടരും )

പാഠം ( 27) ഹജ്ജ്: തുടരുന്നു

 കഉബ, ഹജ്ജ് കർമ്മത്തിന്റെ കേന്ദ്രബിന്ദുവാണ്. ചരിത്രാതീതകാലം മുതൽതന്നെ, അല്ലാഹുവിനെ ആരാധിക്കുന്നതിനായി, ഭൂമിയിൽ സ്ഥാപിക്കപ്പെട്ട, പ്രഥമ ആരാധനാലയമാണത്. പ്രസ്തുത ആരാധനാലയത്തെ ഹസ്രത്ത് ഇബ്രാഹിം നബി (അ)ഉം  മകൻ ഇസ്മായിൽ നബി (അ) ഉം ചേർന്ന്പു തുക്കി പണിയുകയുണ്ടായി. ഏകദേശം 4000 വർഷങ്ങൾക്കു മുൻപ്! ലോകമെങ്ങുമുള്ള മുസ്ലിംകൾ പ്രസ്തുത ആരാധനാലയത്തിന് നേരെ നിന്നാണ് അവരുടെ നമസ്കാര കർമ്മങ്ങൾ നിർവഹിക്കുന്നത്.       (ഇൻശാഅല്ലാഹ്തുടരും )

പാഠം (26)ഹജ്ജ് കർമ്മം

 പ്രവാചകന്മാരായിരുന്ന ഹസ്രത്ത് ഇബ്രാഹിം നബി(അ )ന്റെയും  മകൻ ഇസ്മായിൽ നബി (അ )ന്റെയും ത്യാഗവുമായി ബന്ധപ്പെട്ട പരിശുദ്ധ സ്ഥലങ്ങളിലേക്കാണ് ഈ തീർത്ഥാടനത്തിന്നായി അഥവാ ഹജ്ജ് കർമ്മത്തിനായി പോകുന്നത്. മുൻകാല പ്രവാചകൻമാർ അനുഭവിച്ച ത്യാഗങ്ങളോടൊപ്പം, യാതന കളോടൊപ്പം, പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ അനുഭവിച്ച ആദ്യകാല ത്യാ ഗങ്ങളും, യാതനകളും കൂടി ഹജ്ജിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. വിവിധ രാജ്യങ്ങളിലുള്ള വിവിധ വർഗങ്ങളിലുള്ള മുസ്ലിങ്ങൾക്ക് പരസ്പരം കണ്ടുമുട്ടുവാനും ദേശീയവും അന്തർദേശീയവുമായ പൊതു താല്പര്യമുള്ള കാര്യങ്ങളിൽ ആശയ വിനിമയം നടത്തുവാനുമുള്ള സുവർണ്ണാവസരവുമാണ് ഹജ്ജ്കർമ്മത്തിലൂടെ വഴിയൊരുക്കപ്പെടുന്നത്. ( ഇൻശാ അല്ലാഹ്തുടരും )

പാഠം (25) ഹജ്ജ് കർമ്മം

            ഹജ്ജ് അഥവാ മക്കയിലേക്കുള്ള തീർത്ഥാടനം പ്രായപൂർത്തിയായ ഓരോ മുസ്ലിമിന്റെമേലും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഒരുവന്റെ അഥവാ ഒരുവളുടെ ജീവിത കാലത്തിൽ ഒരിക്കൽ എങ്കിലും! വ്യവസ്ഥകൾ ഇവയാണ്. യാത്ര ചെയ്ത് അവിടെ പോകുവാനുള്ള കഴിവുണ്ടായിരിയ്ക്കണം. സുരക്ഷിതമായി മക്കയിൽ എത്തിച്ചേരുവാനുള്ള വഴി ഉണ്ടായിരിക്കണം. (3:98)                  ഈദുൽ ഫിത്തർന് ശേഷം പത്ത്‌ ആഴ്ചകൾ കഴിഞ്ഞാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കേണ്ടത് എന്ന് സമയം ക്ലിപ്തപെടുത്തിയിട്ടുണ്ട്. അങ്ങനെ അത് ചാന്ദ്രിക മാസമായ ദുൽഹജ്ജ് മാസം എട്ടാം തീയതി തുടങ്ങി പന്ത്രണ്ടാം തീയതി വരെ തുടരുന്നതാണ്.            (ഇൻശാ അല്ലാഹ്തുടരും)

പാഠം (24) സകാത്ത്‌

            സക്കാത്ത് നികുതി കൊടുക്കുന്നതിലൂടെ പണക്കാർ സത്യത്തിൽ അവർക്ക് മിച്ചംവരുന്ന തുകയിൽ നിന്നും ഒരുവിഹിതം പാവപ്പെട്ടവർക്കായി നൽകുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ ധനം ശുദ്ധീകരിക്കപ്പെടുന്നു. മറുവശത്തു പാവപ്പെട്ടവർ, അവർക്ക് ലഭിക്കുന്ന പണസംബന്ധമായ സഹായത്തിലൂടെ, അവരുടെ ജീവിത നിലവാര സൂചിക ഉയർത്തുവാനും സഹായിക്കുന്നു. ചുരുക്കത്തിൽ ദേശത്തിന്റെ ധന നിയന്ത്രണത്തിൽ സക്കാത്ത് ഒരു മഹത്തായ പങ്കാണ് വഹിക്കുന്നത്. അതിലൂടെ സമൂഹത്തിലുണ്ടാകുന്ന അനേകം പ്രശ്നങ്ങൾക്ക് പരിഹാരവും ധനവിതരണത്തിലെ സമത്വമി ല്ലായ്മയ്ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുന്നു. അങ്ങനെ സക്കാത്തിന് സമൂഹത്തെ രക്ഷിക്കുവാൻ കഴിയുന്നു.           (ഇൻശാ അല്ലാഹ്തുടരും )

RRFM Charitable Trust (Regd)

 ബിസ്മില്ലാഹിർറഹ്മാനിർറഹീം. രസൗമീരാൻ റാവുത്തർ ആൻഡ് ഫാത്തിമബീവി മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് (റെജിസ്റ്റേഡ് )03/11/2021ൽ നിലവിൽ വന്നു. അൽഹംദുലില്ലാഹ്. ടി ട്രസ്റ്റിന്റെ സബ് യൂണിറ്റായി മാനവ സേവാ സംഘം രൂപീകരിച്ചിരിക്കുന്നു .  കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ മാത്രയിൽ സ്ഥിതിചെയ്യുന്ന, ഗവൺമെന്റ് എസ് വി എൽ പി എസ് ലെ  കുട്ടികൾക്ക് ഓരോ ബുക്കും ഓരോ പേനയും ഓരോ മിഠായിയും (ഇന്ന് (19/11/2021) വെള്ളിയാഴ്ച രാവിലെ 10.30 ന് ടി സ്കൂൾ ഹാളിൽ വച്ച്) ട്രസ്റ്റ് ഭാരവാഹികൾ വിതരണം ചെയ്യുകയുണ്ടായി.  നമുക്ക് ഒരേ ഒരു ദൈവം ആണുള്ളതെന്നും നമ്മളെല്ലാവരും ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങൾ ആണെന്നും നമ്മൾ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയേണ്ടവരാണെന്നും  ആമുഖ പ്രസംഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ഉത്ബോധിപ്പിക്കുകയു ണ്ടായി. സ്കൂൾ സീനിയർ അസിസ്റ്റന്റ് നന്ദി പ്രകാശിപ്പിച്ചു.  ട്രസ്റ്റിന്റെ മാനവ സേവ രംഗത്തെ പ്രഥമ കാൽവെയ്പ്പ് സർവ്വാധി നാഥൻ എല്ലാ നിലയിലും തുണച്ചു. അൽഹംദുലില്ലാഹ്. ട്രസ്റ്റ്‌  സെക്രട്ടറി എം സാദിഖലിയും ട്രസ്റ്റ് മെമ്പർ റെജീന സാദിഖലിയും പ്രസ്തുത മാനവ സേവാ യത്നത്തിൽ  പങ്കെടുത്തു. ട്രസ്റ്റിന് വേ

പാഠം (23) സക്കാത്ത് നൽകൽ / paying Zakath

           ഇസ്ലാമിലെ രണ്ടാമത്തെ ആരാധനാ പ്രവർത്തിയാണ് സക്കാത്ത് നൽകൽ. അധികം വരുന്ന അഥവാ ബാക്കിയാകുന്ന അഥവാ മിച്ചംവരുന്ന ധനത്തിൽ നിന്നുമുള്ള നികുതിപിരിവ് ആണത്. പണത്തിൽ നിന്നും സ്വർണത്തിൽ നിന്നും വെള്ളിയിൽ നിന്നും രണ്ടര ശതമാനം തോതിൽ വാർഷിക നിശ്ചയത്തിൽ കൊടുക്കാവുന്നതാണ്. സക്കാത്ത് എന്ന വാക്കിന്റെ അർത്ഥം ധന ശുദ്ധീകരണവും ധനവർദ്ധനവും എന്നാകുന്നു.        (ഇൻശാ അല്ലാഹ്തുടരും) 

പാഠം ( 22) നമസ്കാരം നിലനിർത്തൽ/ നിത്യ പ്രാർത്ഥനകൾ / observance of salat/ daily prayers!

           പ്രഥമവും പ്രധാനവുമായ ആരാധനാകർമം പ്രാർത്ഥനയാണ്, അഥവാ നമസ്കാരമാണ്. സലാത്ത് എന്ന വാക്കിന്റെ അർത്ഥം പുകഴ്ത്തലും സ്തുതിക്കലുമാണ്. സ്വലാത്തിന്റെ ഉദ്ദേശം ഒരു വ്യക്തി അല്ലാഹുവുമായി വ്യക്തിപരമായി ബന്ധപ്പെടലാണ്. അതിലൂടെ അവന്റെ അന്തരംഗത്തെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ദിനംതോറുമുള്ള അവന്റെ എല്ലാവിധ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അവന്റെ സഹായം തേടികൊണ്ടിരിക്കലുമാണത്. എന്നാൽ ഈ ലക്ഷ്യം നേടുന്നതിന് നമ്മുടെ നമസ്കാരത്തെ ഒരു സമ്പൂർണ നമസ്കാരം ആക്കി മാറ്റുവാൻ നാം കഠിനശ്രമം നടത്തേണ്ടതായിട്ടുണ്ട്.            പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)യുടെ വീക്ഷണത്തിൽ സമ്പൂർണ്ണ നമസ്കാരം എന്നത് ഒരു വൻ അഥവാ ഒരുവൾ, അവൻ / അവൾ ആരാധനയിലേ ർപ്പെടുമ്പോൾ, അവൻ /അവൾ അല്ലാഹുവിനെ കാണുന്ന നിലവാരത്തിലേക്ക് ഉയരേണ്ടതാണ്. നമസ്കാരത്തിന്റെ വസ്തുത എന്താണ് എന്ന് നാം തിരക്കിയാൽ, അത് ആത്മീയ ജീവിതത്തിന്റെ സത്തയാണ് എന്നു പറയാം. ഹസ്റത്ത് മുഹമ്മദ് മുസ്തഫ(സ ) ഒരു ഹദീസിൽ ഇപ്രകാരം പറയുന്നു. "നമസ്കാരം എന്നത് ഒരു വിശ്വാസിയുടെ മിഅ്റാജ് ആകുന്നു".( അതായത് ആത്മീയ ഉയർച്ചയുടെ, അഭ്യുദയത്തിന്റെ, ശ്രേഷ്ഠമായ ഉച്ചസ്ഥാനമാണ

പാഠം (21) കലിമ :അഥവാ വിശ്വാസപ്രഖ്യാപനം

 "ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർ റസൂലുല്ലാഹി " ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല: മുഹമ്മദ് (സ )അല്ലാഹുവിന്റെ ദൂതനാകുന്നു.  ഒരു വ്യക്തിയുടെ വിശ്വാസപ്രമാണത്തിൽ അല്ലാഹുവിലുള്ള വിശ്വാസവും പ്രവാചകന്മാരിലുള്ള വിശ്വാസവും (ഈമാൻ കാര്യങ്ങളിൽ) ഉൾപ്പെടുത്തിയിട്ടുള്ളതാണ്. മുൻകഴിഞ്ഞ ഹദീസിൽ അത് ഉൾക്കൊള്ളിച്ചിട്ടുള്ളതുമാകുന്നു. അത് വാക്കുകൊണ്ട് സ്ഥിരീകരിച്ചിട്ടുള്ളതുമാകുന്നു. എന്നാൽ ഈ ഹദീസിൽ നാം ശ്രദ്ധിക്കേണ്ട കാര്യം, ഈ കലിമയ്ക്ക് അഥവാ പ്രഖ്യാപനത്തിന് പ്രഥമസ്ഥാനം നൽകിയിരിക്കുകയാണ്. കാരണം ഒരു വന്റെ സമസ്ത പ്രവർത്തനവും ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കണം എന്നുള്ള ദൃഢ പ്രഖ്യാപനമാണിത്. അല്ലാഹു തആ ലയ്ക്ക് ശേഷം,പ്രത്യേകമായി അവന്റെ ദൂതന്റെ പേര്,മുഹമ്മദ് മുസ്തഫ (സ) യുടെ പേര്, അവന്റെ ദൂതനാണ് എന്ന് പ്രത്യേകമാക്കപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം അല്ലാഹുവിന്റെ കൽപ്പനകൾ, മുഹമ്മദ് മുസ്തഫ(സ ) കാണിച്ചുതന്ന മാതൃക അനുസരിച്ച് നിങ്ങൾ പ്രാവർത്തികമാക്കേ ണ്ടതാണ് എന്ന സൂചനയാണ് അത് ന ൽകുന്നത്.  ഈ ദൃഢപ്രഖ്യാപനത്തെ തുടർന്നുള്ള നാല് പ്രവർത്തന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.         (ഇൻശാ അല്ലാഹ്തുടരും )  

പാഠം (20) ആരാധനാ കാര്യങ്ങൾ 5 എണ്ണമാകുന്നു!

 1) ആരാധനയ്ക്ക് അർഹൻ അല്ലാഹു അല്ലാതെ മറ്റാരും ഇല്ല എന്നും മുഹമ്മദ് (സ )അവന്റെ ദാസനും അവന്റെ ദൂതനും ആണെന്ന് സാക്ഷ്യം വഹിക്കലുമാണ് ഒന്നാമത്തേത്. 2) നമസ്കാരം നിർവഹിക്കുക. (നിത്യപ്രാർത്ഥന ) 3) സക്കാത്ത് കൊടുക്കുക. 4) അല്ലാഹുവിന്റെ ഭവനമായ കഅ്ബയിലേക്ക് തീർഥാടനം ചെയ്യുക.( ഹജ്ജ് കർമ്മം നിറവേറ്റുക ) 5) റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുക. (ബുഖാരി )     (ഇൻശാ അല്ലാഹ് തുടരും) 

പാഠം (19) ആരാധനാ കാര്യങ്ങൾ/ acts of worship

        മുൻ കഴിഞ്ഞ വിഭാഗത്തിൽ നാം ചർച്ച ചെയ്തത് ഈമാൻ അഥവാ ഇസ്ലാമിക വിശ്വാസത്തിലെ അടിസ്ഥാനപരമായ ആറ് കാ  ര്യങ്ങളെക്കുറിച്ചാണ്. ഈ വിഭാഗത്തിൽ നാം ചർച്ചചെയ്യുവാൻ പോകുന്നത് ഇസ്ലാമിലെ അഞ്ച് സ്തംഭങ്ങളുടെ അഥവാ അഞ്ച് ആരാധനാ കാര്യങ്ങളെക്കുറിച്ചാണ് .  ഈമാൻ എന്നത് വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്നതാണ്. ഇസ്ലാമാകട്ടെ വിശ്വാസമനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്നു. നമ്മുടെ വിശ്വാസവും പ്രവർത്തനവും ഒരുമിച്ചു ചേർന്നാണ് നമ്മുടെ ദീൻ അഥവാ മതം  പൂർണമാകുന്നത്.         പരിശുദ്ധ പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ (സ )താഴെപ്പറയുന്ന പ്രവാചക വചനത്തിലൂടെ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളെ ഇപ്രകാരം നിർവ്വചി ച്ചിരിക്കുന്നു.ഇസ്ലാം പഞ്ചസ്തംഭങ്ങളിൽ അസ്ഥിവാരം ഇട്ടു ഉറപ്പിച്ച് ഉയർത്തി നിർത്തിയിരിക്കുകയാണ്.         (ഇൻശാ അല്ലാഹ് തുടരും)

പാഠം (18) അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം: Belief in the decree of Allah!

       ഓരോ ഭൗതിക വസ്തുവിനും, ആത്മീയ കാര്യത്തിനും അല്ലാഹു(ത )ചില തത്വങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.ഈ തത്വങ്ങൾ അനുസരിച്ച് ചില പ്രവർത്തനങ്ങൾക്ക് നല്ല ഫലങ്ങൾ ലഭ്യമാകുന്നതാണ്. മ റ്റുചില പ്രവർത്തനങ്ങൾക്ക് മോശമായ അനന്തരഫലങ്ങൾ  ഉണ്ടാകുന്നതാണ്. ആയതിനാൽ അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം (അതായത് തഖ്ദീർ) അനിവാര്യമാണ്. അതുകൊണ്ട് അർത്ഥമാക്കുന്നത്, അതായത് പ്രകൃതി നിയമവും ദീൻ നിയമവും നടപ്പിലാക്കിയിരിക്കുന്നത് അല്ലാഹു തആല ആകുന്നു. രണ്ട് നിയമങ്ങളുടെയും പരമാധികാരി അല്ലാഹു(ത)തന്നെയാണ്. അവനാണ് ഇത് പ്രപഞ്ചത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം ഒരാളും മറന്നുപോകരുത്. എല്ലാ അധികാരവും കൈയാളുന്ന അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. ഈ നിയമങ്ങളുടെ മേലുള്ള പരമാധികാരിയും നിയന്ത്രണാധികാരിയും അവൻ മാത്രമാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ നിയമങ്ങൾക്ക് ചില ഇളവുകൾ അവൻ നൽകുന്നതാണ്. അതനുസരിച്ചുള്ള മാറ്റങ്ങൾ അവൻ വരുത്തുന്നതാണ്. അത്അവന്റെ പ്രവാചകന്മാർക്കും വരിഷ്ട ദാസന്മാർക്കും ചില അത്ഭുതങ്ങൾ പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്  അപ്രകാരം ചെയ്യുന്നത്. കാര്യം അങ്ങനെ ആണെങ്കിലും ഈ സവിശേഷമായ മാറ്റങ്ങൾ അറിയപ്പെടുന്ന അവന്റെ

പാഠം (17) അന്ത്യദിന വിശ്വാസം: തുടരുന്നു

      അല്ലാഹു നിർദ്ദേശിച്ചതനുസരിച്ചു അവന്റെ പ്രവാചകന്മാർ പഠിപ്പിച്ചത നുസരിച്ച് നല്ല പ്രവർത്തികൾ ചെയ്ത അവന്റെ ഭക്തദാസന്മാർക്ക്, പരലോകത്തിൽ പ്രതിഫലങ്ങൾ നൽകുന്നതാണ്. അവരെ അവൻ സ്വർഗ്ഗത്തിലേക്ക് അഥവാ ഫിർദൗ സിലേക്ക് സ്വാഗതം ചെയ്യുന്നതാണ്. സുഖത്തിലും സമാധാനത്തിലും എന്നെന്നും അവർ അവിടെ വസി ക്കുന്നതാണ്. അതോടൊപ്പം  അല്ലാഹു അവരെ സംബന്ധിച്ച് സന്തുഷ്ടനാ യിരിക്കും. ഇത്തരം ആളുകൾ തീർച്ചയായും മഹാഭാഗ്യവാന്മാർ തന്നെയാണ്.       ഇനി മറ്റുള്ളവർ, തെറ്റുകളിൽ മുങ്ങി കിടന്നവർ, അല്ലാഹുവും അവന്റെ ദൂതന്മാരും കൽപ്പിച്ചതിന് വിപരീതം പ്രവർത്തിച്ചവർ, അവരെ നരകത്തിലിട്ട് ശിക്ഷിക്കുന്നതാണ്. അവർ പരിശുദ്ധരായി തീരുന്നതുവരെ, സംസ്ക്കരിക്കപ്പെടുന്നതുവരെ, സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ അവർ യോഗ്യരായി തീരുന്നതുവരെ അവരുടെ ശിക്ഷ അവിടെ തുടരുന്നതാണ്.       അന്ത്യദിനത്തെക്കുറിച്ച് ഉയർത്തെഴുന്നേൽപ്പ് നാൾ എന്നും വിധിനാൾ എന്നും പേര് പറയപ്പെടും. ദൈവത്തിലുള്ള വിശ്വാസത്തെ പറ്റിയും, അന്ത്യദിനത്തിലുള്ള വിശ്വാസത്തെപറ്റിയും, അതി ശക്തമായ നിലയിൽ, വിശുദ്ധ ഖുർആനിൽ വിശദീകരിക്കുന്നുണ്ട്. (ഉദാഹരണം അദ്ധ്യായം (101 :2-10)       ഇതിന്റെ കാരണം അല്ലാഹുവിലുള്ള വ

പാഠം (16) അന്ത്യദിന വിശ്വാസം(തുടരുന്നു )

      വിശുദ്ധ ഖുർആൻ ഒരു തത്വചിന്ത നമ്മുടെ മുമ്പാകെ വെയ്ക്കുന്നു.. "ഓരോ മനുഷ്യനും ചെയ്യുന്ന കാര്യങ്ങളുടെ (അനന്തരഫലം) മറഞ്ഞ നിലയിൽ അത് ചെയ്യുന്ന ആളുടെ പേരിൽ അടയാളം വെക്കപ്പെടുകയും എന്നിട്ട് അതിന് അനുയോജ്യമായ ദൈവീക പ്രതിക്രിയ അതിലേക്ക് ആകർഷിക്കുകയും, പ്രസ്തുത പ്രവർത്തിയുടെ നന്മ അല്ലെങ്കിൽ തിന്മ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ അടയാളം അത് ചെയ്ത ആളിന്റെ ഹൃദയത്തിലും മുഖത്തും കണ്ണുകളിലും  കൈകളിലും കാലുകളിലും പതിപ്പിക്കുന്നതാണ്. ഇപ്രകാരം മറച്ചുവെക്കപ്പെട്ട രേഖ പാരത്രിക ലോകത്ത് പ്രത്യക്ഷീഭവിക്കുന്നതാണ്".  (വാഗ്ദത്ത മസീഹ് (അ )ന്റെ ഇസ്ലാം മത തത്വജ്ഞാനത്തിൽനിന്ന് ) ഇൻശാ അല്ലാഹ് തുടരും 

പാഠം ( 15 )അന്ത്യദിന വിശ്വാസം/ Belief in the last day

      ഈ ലോക ജീവിതത്തിലെ നമ്മുടെ ജീവിതം ഒരു പരിമിതമായ കാലയളവിൽ മാത്രം ഉള്ളതാണ്. നമ്മിൽ ഓരോരുത്തരും ഒരു ദിനം അല്ലെങ്കിൽ മറ്റൊരു ദിനത്തിൽ മരണത്തെ പുല്കുകതന്നെ ചെയ്യും. എന്നാൽ അല്ലാഹ് (ത) അന്ത്യദിനത്തിൽ നമ്മെ എല്ലാവരെയും ഉയർത്തെഴുന്നേൽപ്പി ക്കുന്നതാണ്. എന്നിട്ട് നമുക്കൊരു പുതിയ ജീവിതം നൽകുന്നതാണ്. സത്യത്തിൽ അത് ഈ ലോക ജീവിതത്തിന്റെ ഒരു പ്രതിച്ഛായ / പ്രതിഫലനം/ സചിന്തനം ആയിരിക്കുന്നതാണ്. വാഗ്ദത്ത മസീഹ്  (അ ) ഈ വിഷയത്തെ സംബന്ധിച്ച് ഇപ്രകാരം പറയുന്നു.      (ഇൻശാ അല്ലാഹ് തുടരും) 

പാഠം (14 ) പ്രവാചകന്മാരിലുള്ള വിശ്വാസം!

           ഈ ആശയത്തിന് അല്പം കൂടി വിശദീകരണം ആവശ്യമുണ്ട്.   അതിനായി നമുക്ക് ഈസ (അ )ന്റെ ഉദാഹരണം നോക്കാം. ഈസ (അ )ന്റെ സത്യതയിൽ നാം നിർബന്ധമായും വിശ്വസിക്കണം. (ഒരു മനുഷ്യനായി) വന്ന പ്രവാചകനായി തന്നെ വിശ്വസിക്കണം. അപ്രകാരമാണ് വിശുദ്ധഖുർആൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്രിസ്ത്യാനികൾ കാണുന്ന നിലയിലുള്ള ദൈവ പ്രതിച്ഛായാ നിലയിൽ ദൈവമായി നാം ഒരു സാഹചര്യത്തിലും വിശ്വസിക്കുവാൻ പാടില്ല. കാരണം ഇസ്ലാമിന്റെ അധ്യാപന പ്രകാരം അതു ശരിയായ കാര്യമല്ല. (അദ്ദേഹം മനുഷ്യനായ ഒരു പ്രവാചകൻ മാത്രമായിരുന്നു)         (ഇൻശാ അല്ലാഹ് തുടരും)

പാഠം (13 )അല്ലാഹുവിന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം/Beliefs in the prophets of Allah.

       അല്ലാഹു തആലാ തെരഞ്ഞെടുക്കുന്ന ഒരു വ്യക്തിയാണ് പ്രവാചകൻ.അതെ,മാനവകുലത്തിന്റെ  നവീകരണത്തിനും മാർഗദർശനത്തിനുമായി അല്ലാഹുതആല തെരഞ്ഞെടുക്കുന്ന വ്യക്തി. ഒരു പ്രവാചകന് വിശുദ്ധ ഖുർആൻ 2 അറബിക് വാക്കുകൾ ഉപയോഗിക്കുന്നുണ്ട്.അത് റസൂൽ എന്നും നബി എന്നുമുള്ള വാക്കുകളാണ്.റസൂൽ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് സന്ദേശം എത്തിക്കുന്നവൻ എന്നാകുന്നു.നബി എന്ന വാക്കിന്റെ അർത്ഥം ജനങ്ങൾക്ക് അദൃശ്യമായ സംഭവ കാര്യങ്ങളെ കുറിച്ചുള്ള വാർത്തകൾ എത്തിക്കുന്ന ആളെന്ന് ആകുന്നു. വിശുദ്ധ ഖുർആന്റെ അധ്യാപന പ്രകാരം എല്ലാ പ്രവാചകന്മാരും ദൂതന്മാർ ആണ്, എല്ലാ ദൂതന്മാരും പ്രവാചകന്മാരും ആണ്.          ഓരോ മുസ്ലിമും പ്രവാചകൻ മുഹമ്മദ് (സ) യുടെ സത്യതയിൽ  വിശ്വസിക്കൽ നിർബന്ധമാണ് എന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. അതുപോലെതന്നെ നിർബന്ധമാണ് അദ്ദേഹത്തിനു മുൻപ് കടന്നു കഴിഞ്ഞ പ്രവാചകന്മാരുടെ സത്യതയിൽ വിശ്വസിക്കലും!           (ഇൻശാ അല്ലാഹ് തുടരും)    

പാഠം (12) ദൈവീക ഗ്രന്ഥം ചർച്ച ചെയ്യുമ്പോൾ!

            നാം ദൈവീക ഗ്രന്ഥങ്ങളെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ,ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിശുദ്ധഖുർആൻ ഒഴികെയുള്ള ദൈവിക ഗ്രന്ഥങ്ങൾ ഒക്കെ അവരുടെ അനുയായികൾ അവയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യഥാർത്ഥ രൂപത്തിൽ നമുക്ക് ലഭ്യവുമല്ല.വിശുദ്ധ ഖുർആൻ മാത്രമാണ് മാറ്റങ്ങൾക്ക് വിധേയമാകാതെ സംരക്ഷിക്കപ്പെടുന്നത്.             ഈ നിലയിൽ, ഒരു മുസ്ലിം മറ്റു വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ,അതു കൊണ്ട് അർത്ഥമാക്കുന്നത് പ്രസ്തുത വേദഗ്രന്ഥങ്ങളുടെ യഥാർത്ഥ രൂപത്തെയാണ്. മാറ്റത്തിന് വിധേയമായതിനെയല്ല.ഇന്നു കാണുന്ന വേദഗ്രന്ഥങ്ങൾ മാറ്റത്തിന് വിധേയമായതാണ്.             ഖുർആൻ മാറ്റങ്ങൾക്ക് വിധേയമാകാതെ നിലനിൽക്കുന്നു. അതിന്റെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാം അവകാശപ്പെടുന്നത് ഖുർആന്റെ അധ്യാപനങ്ങൾ സമ്പൂർണമാണ്, അന്യുനമാണ്. അനന്തമായി നിലനിൽക്കുന്നതുമാണ്എന്നുമാണ്. എല്ലാ കാലഘട്ടങ്ങളിലും മാനവകുലത്തെ വഴി കാണിക്കുവാൻ കഴിവുറ്റ ഗ്രന്ഥമാണ് ഖുർആൻ. ഇതിന്റെ അധ്യാപനങ്ങൾ സമ്പൂർണ്ണ മാർഗ്ഗ ദർശനങ്ങൾ തന്നെയാണ്.         (ഇൻശാ അല്ലാഹ് തുടരും)      

പാഠം 11 അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം/ Belief in the books of Allah

        കാലാകാലങ്ങളിൽ ദൈവത്തിന്റെ പ്രവാചകന്മാരിലൂടെ മാനവകുലത്തിന് അല്ലാഹുവിൽ നിന്നുള്ള മാർഗദർശനം നൽകിയിട്ടുണ്ട്. അപ്രകാരം ലഭ്യമായ അറിവുകളെ ദൈവീക ഗ്രന്ഥങ്ങൾ എന്ന പേരിൽ  അറിയപ്പെടുന്നു.  മുസ്ലിങ്ങൾ വിശുദ്ധഖുർആനിൽ മാത്രമല്ല വിശ്വസിക്കുന്നത്. അവർ, മറ്റു പ്രവാചകന്മാർക്ക് അല്ലാഹു തആല നൽകിയ, മറ്റു ഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നു. വിശുദ്ധ ഖുർആൻ ഉൾപ്പെടെ  അല്ലാഹു തആല വെളിപാടുകളിലൂടെ നൽകിയ 5 ഗ്രന്ഥങ്ങളെ കുറിച്ച് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ട്.  പ്രസ്തുത അഞ്ചു ഗ്രന്ഥങ്ങൾ താഴെപ്പറയുന്നവയാണ്. (1) ഹസ്റത്ത് ഇബ്രാഹിം നബി അലൈഹിസ്സലാമിനു ലഭിച്ച ഏടുകൾ അഥവാ സുഹുഫുകൾ. (87:20) (2) തൗറാത്ത് : മൂസാ നബി (അ)ന് ലഭിച്ചത്. (3:4,5:45) (3) സബൂർ : അഥവാ ഭക്തി കീർത്തനങ്ങൾ: ദാവൂദ് നബി(അ )ന് ല ഭിച്ചത്. (4:164) (4) ഇഞ്ചീൽ അഥവാ സുവിശേഷങ്ങൾ : ഈസാ നബി (അ)ന് ലഭിച്ചത്. (5:47) (5) ഖുർആൻ : മുഹമ്മദ് നബി(സ )ന് ലഭിച്ചത്. (6:20)         (ഇൻശാ അല്ലാഹ് തുടരും)

പാഠം (10) മറ്റു ചില മലക്കുകൾ!

 അല്ലാഹുവിന് മറ്റുചില മലക്കുകളും ഉണ്ട്. അവരിൽ ചിലർ ജനങ്ങളുടെ പ്രവർത്തന റിക്കാർഡുകൾ സൂക്ഷിക്കുന്നു. മറ്റു ചിലരാകട്ടെ പ്രപഞ്ചത്തിന്റെ അറ്റകുറ്റപണികൾ നടത്തി നിലനിർത്തുന്നു. വേറെ ചിലരാകട്ടെ അല്ലാഹുവിന്റെ പ്രകൃതിനിയമങ്ങളെ  നിയന്ത്രിച്ചു നിർത്തുന്നു. ഇനി വേറെ ചിലരാകട്ടെ അല്ലാഹുവിനെ സ്തുതിക്കുന്ന തിനോടൊപ്പം അവനെ വാഴ്ത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു.  ചുരുക്കത്തിൽ ഇസ്ലാം നമുക്ക് നൽകുന്ന പാഠം,മുഴു പ്രപഞ്ചത്തി ന്റെയും അറ്റകുറ്റപ്പണികൾ നടത്തി അതിനെ നിയന്ത്രിച്ചു കൊണ്ടുപോകുന്നത്, നമ്മുടെ ഈ ലോകം ഉൾപ്പെടെ, അല്ലാഹു(ത )ആണ്. അത് അവൻ അവന്റെ മലക്കുകളിലൂടെ നിർവഹിക്കപ്പെടുത്തുന്നു .        (ഇൻശ അല്ലാഹ് തുടരും )

പാഠം (9)അല്ലാഹു (ത )യുടെ പ്രധാനപ്പെട്ട ചില മാലാഖമാരുടെ പേരുകൾ താഴെ കൊടുക്കുന്നു!

 1 ജിബിരീൽ (2)മീകായീൽ (3) ഇസ്രാഫീൽ (4) ഇസ്രായീൽ.  അവർക്ക് നിശ്ചയിച്ചു കൊടുത്തിരിക്കുന്ന അവരുടെ ജോലികൾ നോക്കാം. (1) ജിബ്രീൽ എന്ന മലക്ക് പ്രവാചകന്മാർക്ക് നൽകുന്ന ദൈവിക വെളിപാടുകൾ എത്തിക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നു. (2) മിഖായേൽ എന്ന മലക്ക് ജീവിത വിഭവങ്ങൾ നൽകുന്നതിനും അതിന്റെ സൂക്ഷി പ്പിന്റെയും മുഖ്യ നിയന്ത്രകൻ ആകുന്നു. (3) ഇസ്രാഫീൽ എന്ന മലക്ക് അന്ത്യദിന പ്രഖ്യാപനത്തിന്റെ ഉത്തരവാദിത്വത്തിൽ മുഖ്യൻ ആണ്. ( അതായത് വിധി ദിനത്തിന്റെ)(4) ഇസ്രായിൽ എന്ന മലക്ക് മരണ പ്രതിഭാസത്തിന്റെ മുഖ്യ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു.         (ഇൻഷാ അല്ലാഹ് തുടരും)

പാഠം (8) അല്ലാഹുവിന്റെ മാലാഖമാരിലുള്ള വിശ്വാസം/ Belief in angels of Allah

       മാലാഖമാർ ഒരു തരത്തിലുള്ള ആത്മീയ ജീവികളാണ്. അവയെ സൃഷ്ടിച്ചത് അല്ലാഹുവാണ് അവൻ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി എണ്ണമറ്റ മാലാഖമാർ ഉണ്ട്. അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുവാൻ, നിറവേറ്റുവാൻ അവർ നിയമിക്കപ്പെട്ട വരാണ്. അതിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ അവർക്കു കഴിയില്ല.അവർ മനുഷ്യ ജീവികളെ പോലെയല്ല മനുഷ്യർക്ക് ശരിയായതോ തെറ്റായതോ ആയ കാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ   മാലാഖമാർക്ക് അത്തരം സ്വാതന്ത്ര്യം നൽകിയിട്ടില്ല.           മാലാഖമാർക്ക്   ഭൗതികവസ്തുക്കളെ  പോലെ ഒരു നിശ്ചിത രൂപം ഉള്ളവരല്ല. നമ്മുടെ കഴിവിന്റെ പരിമിതി മൂലം നമ്മുടെ ഭൗതിക കണ്ണുകൾ കൊണ്ട് അവയെ കാണുവാൻ സാധിക്കില്ല. എന്നാൽ അവർ മനുഷ്യർക്കു പ്രത്യക്ഷമാകുമ്പോൾ (ഉദാഹരണമായി ഒരു ആത്മീയ ദർശനത്തിൽ ) അവർ അത്തരം രൂപങ്ങളിൽ പ്രത്യക്ഷമാകുന്നു. അപ്പോൾ നമുക്ക് അപ്രകാരം ഭാവനയിലൂടെ  കാണുവാൻ കഴിയും. ഉദാഹരണമായി പറഞ്ഞാൽ മലക്ക് ജിബിരിൽ പ്രവാചകൻ മുഹമ്മദ് (സ )യുടെ മുമ്പിൽ  ഒരു സാധാരണ മനുഷ്യ രൂപത്തിൽ പ്രത്യക്ഷമാ യിട്ടുണ്ട്  എന്ന് നാം മനസ്സിലാക്കുന്നുണ്ട്. അതേ മാലാഖ തന്നെ ജീസസ്(അ )ന്റെ മുമ്പിൽ മാടപ്രാവായും പ്രത്യക്ഷമായി

പാഠം (7) അല്ലാഹുവിലുള്ള വിശ്വാസം/ Belief in Allah!

       പ്രപഞ്ചത്തിന്റെ സൃഷ്ടാവും ഉടമസ്ഥനും ആയ ദൈവത്തിലുള്ള വിശ്വാസം എല്ലാ മതങ്ങളിലും  പൊതുവായിട്ടുള്ളതാകുന്നു. എന്നാൽ ഇസ്ലാമിക പേര് 'അല്ലാഹു 'എന്ന അറബിക് വാക്ക് ഒരേയൊരു ദൈവത്തിനു മാത്രം ബാധകമായ താണ്. അത് മറ്റാർക്കും നൽകാവാതല്ല.ഏകനായ ദൈവത്തിലുള്ള സമ്പൂർണമായ വിശ്വാസം, എല്ലാവിധ സംശുദ്ധതയോ ടെയും, അതിന്റെ ഏറ്റവും അടിസ്ഥാന കാര്യമായി ഇസ്ലാം മുന്നോട്ടുവയ്ക്കുന്നു. ദൈവത്തിന്റെ ഏകത്വം കൊണ്ട് അർത്ഥമാക്കുന്നത് അവൻ അല്ലാത്ത മറ്റൊരു ദൈവവുമില്ല എന്നതാണ് . അവൻ മാത്രമാണ് എന്നും നിലനിൽക്കുന്നത്. എല്ലാ വിധത്തിലുള്ള നിലനിൽപ്പും അധികാരവും അവനിൽ മാത്രം നിക്ഷിപ്തമാണ്. അവന് തുല്യനായി മറ്റൊരുവനുമില്ല. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ഒരേയൊരു ദൈവം അവൻ മാത്രമാണ് . കഴിഞ്ഞ കാലത്തിലെ മനുഷ്യരുടെയും ഇപ്പോഴുള്ള മനുഷ്യരുടെയും ഇനി വരും കാലത്തിലുള്ള മനുഷ്യരുടെയും ഒരേയൊരു ദൈവം.          സൃഷ്ടാവും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിന്റെ വിവിധങ്ങളായ ഗുണഗണങ്ങളിലുള്ള ദൃഢമായ വിശ്വാസം ഉണ്ടായിരിക്കേണ്ട ആവശ്യകത ഇസ്ലാം ഊന്നിപ്പറയുന്നുണ്ട്. എല്ലാ ലോക ങ്ങളുടെയും രക്ഷിതാവ് അവൻ മാത്രമാണ്. അവൻ കാരുണ്യവാനാണ്. കരുണാനിധിയാണ്.

ഒരു കശ്ഫ് :ഹസ്റത് ഖലീഫതുല്ലാഹ് മുനീർ അഹ്‌മദ്‌ അസിം (atba)

 ബിസ്മില്ലാഹിർറഹ്മാനിർറഹീം! "31.10.2021 (3.45-4 pm) പ്രസ്തുത കശ്ഫിൽ സ്വിറാത്ത്  എന്ന പാലം അ തി ദൈർഘ്യമുള്ളതായി കാണുന്നു . അത് ഇന്ത്യൻ മഹാസമുദ്രത്തെക്കാൾ  ദൈർഘ്യവും ആഴവുമുള്ളതായി കാണപ്പെടുന്നു. ഇതിന്റെ ആരംഭം എവിടെ? അവസാനം എവിടെ? എന്നോർത്ത് ഹുസൂർ അത്ഭുതപരതന്ത്രനായി തീർന്നു.50000 വർഷംകൊണ്ട് കടന്നുപോകുന്ന പാ ലമാണെന്ന് മനസ്സിലാക്കിയിട്ടു ഹുസൂർ അത്ഭുതപ്പെടുന്നു. ഈ പാലം കടന്നു പോകുന്നതിന് അനേകം ആളുകളും വളരെയധികം ബുദ്ധിമുട്ടുന്നതായി ഹുസൂർ മനസ്സിലാക്കുന്നു. അവരുടെ അടിഭാഗത്ത് പൊന്തിവരുന്ന ഒരു വലിയ ജലപ്രവാഹം കലങ്ങി മറിഞ്ഞതും വൃത്തികെട്ടതും ആയിരിക്കുന്നു. അവ ഭയാനകമായ പർവ്വതാഗ്നി പ്രവാഹമായി മാറിയിരിക്കുന്നു. അത് അവരെ ആവരണം ചെയ്യുന്നു. അവർ കരഞ്ഞു നിലവിളിക്കുന്നു. അവരുടെ കാലുകൾ വഴുതിപ്പോകുന്നു. പ്രസ്തുത പ്രവാഹം ഒരു സുനാമി പോലെയുണ്ട്. അത് അതി ശക്തമായ നിലയിൽ ആഞ്ഞടിക്കുന്നു. അവരെല്ലാവരും കരഞ്ഞു നിലവിളിക്കുന്നു. ഹസ്രത് ഖലീഫാത്തുല്ലാഹ് ഇത് കണ്ടു ഭയവിഹ്വലനായിതീർന്നു. "( കശ്ഫ് കഴിഞ്ഞു ) Translated by R. Jamaludin Raother.

പാഠം (6)വിശ്വാസങ്ങളെ ക്രമപ്പെടുത്തൽ/ set of beliefs.

 ഈമാന്റെ അഥവാ വിശ്വാസത്തിന്റെ 6 ഭാഗങ്ങൾ! ഈമാൻ അഥവാ വിശ്വാസം ഇത് ഇസ്ലാമിന്റെ അസ്ഥിവാരം ആണ്. ഈമാൻ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് ഇസ്ലാമിക വിശ്വാസം രൂപകൽപന ചെയ്യുന്ന എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുക എന്നതാണ്.ഹസ് റത് മുഹമ്മദ്‌ മുസ്തഫ (സ ),ഇസ്ലാമിന്റെ പരിശുദ്ധ പ്രവാചകൻ തന്റെ ഒരു ഹദീസിലൂടെ ഇവകളെ നിർവചിച്ചിട്ടുണ്ട്. അത് താഴെ പറയും പ്രകാരമാണ്. വിശ്വാസത്തിന്  ആ വശ്യമായ കാര്യങ്ങൾ  " നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കണം, അവന്റെ മാലാഖമാരിൽ വിശ്വസിക്കണം, അവന്റെ ഗ്രന്ഥങ്ങളിൽ വിശ്വസിക്കണം, അവന്റെ പ്രവാചകന്മാരിൽ വിശ്വസിക്കണം, അന്ത്യദിനത്തിൽ വിശ്വസിക്കണം,  നല്ലത് അഥവാ ചീത്ത ഇതു സംബന്ധമായ അല്ലാഹുവിന്റെ തീരുമാനത്തിൽ നിങ്ങൾ വിശ്വസിക്കണം, ( അല്ലാഹുവിന്റെ വിധിയിൽ)"( മുസ്ലിം )  മേൽപ്രസ്താവിച്ച ഹദീസിൽ പരാമർശിക്കപ്പെട്ട 6 ഇസ്‌ലാമിക വിശ്വാസങ്ങൾ താഴെ പറയും പ്രകാരമാണ്. 1. അല്ലാഹുവിലുള്ള വിശ്വാസം(ഒരു ദൈവം ) 2. അല്ലാഹുവിന്റെ മാലാഖ മാരിലുള്ള വിശ്വാസം. 3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം. 4. അല്ലാഹുവിന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം. 5. അന്ത്യദിനത്തിലുള്ള വിശ്വാസം. 6. അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വ