പാഠം (7) അല്ലാഹുവിലുള്ള വിശ്വാസം/ Belief in Allah!

       പ്രപഞ്ചത്തിന്റെ സൃഷ്ടാവും ഉടമസ്ഥനും ആയ ദൈവത്തിലുള്ള വിശ്വാസം എല്ലാ മതങ്ങളിലും  പൊതുവായിട്ടുള്ളതാകുന്നു. എന്നാൽ ഇസ്ലാമിക പേര് 'അല്ലാഹു 'എന്ന അറബിക് വാക്ക് ഒരേയൊരു ദൈവത്തിനു മാത്രം ബാധകമായ താണ്. അത് മറ്റാർക്കും നൽകാവാതല്ല.ഏകനായ ദൈവത്തിലുള്ള സമ്പൂർണമായ വിശ്വാസം, എല്ലാവിധ സംശുദ്ധതയോ ടെയും, അതിന്റെ ഏറ്റവും അടിസ്ഥാന കാര്യമായി ഇസ്ലാം മുന്നോട്ടുവയ്ക്കുന്നു. ദൈവത്തിന്റെ ഏകത്വം കൊണ്ട് അർത്ഥമാക്കുന്നത് അവൻ അല്ലാത്ത മറ്റൊരു ദൈവവുമില്ല എന്നതാണ് . അവൻ മാത്രമാണ് എന്നും നിലനിൽക്കുന്നത്. എല്ലാ വിധത്തിലുള്ള നിലനിൽപ്പും അധികാരവും അവനിൽ മാത്രം നിക്ഷിപ്തമാണ്. അവന് തുല്യനായി മറ്റൊരുവനുമില്ല. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ഒരേയൊരു ദൈവം അവൻ മാത്രമാണ് . കഴിഞ്ഞ കാലത്തിലെ മനുഷ്യരുടെയും ഇപ്പോഴുള്ള മനുഷ്യരുടെയും ഇനി വരും കാലത്തിലുള്ള മനുഷ്യരുടെയും ഒരേയൊരു ദൈവം.

         സൃഷ്ടാവും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിന്റെ വിവിധങ്ങളായ ഗുണഗണങ്ങളിലുള്ള ദൃഢമായ വിശ്വാസം ഉണ്ടായിരിക്കേണ്ട ആവശ്യകത ഇസ്ലാം ഊന്നിപ്പറയുന്നുണ്ട്. എല്ലാ ലോക ങ്ങളുടെയും രക്ഷിതാവ് അവൻ മാത്രമാണ്. അവൻ കാരുണ്യവാനാണ്. കരുണാനിധിയാണ്. അവൻ വിധി നാളിന്റെ ഉടമസ്ഥനാണ്. നൂറിൽപരം അല്ലാഹുവിന്റെ നാമങ്ങൾ വിശുദ്ധഖുർആനിൽ പരാമർശിക്കുന്നുണ്ട്. അവ ഓരോന്നും അവന്റെ ഗുണ വിശേഷങ്ങളെ സംബന്ധിക്കുന്നതാണ്.

(ഇൻശാ അല്ലാഹ് തുടരും) 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)