പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹസനുൽ ബസരി

 ജനനം മദീനയിൽ  641 എ ഡി. മരണം ഇറാഖിലെ ബസ്രയിൽ  728 എഡി. ഹസനുൽ ബസിരിയുടെ ശവകുടീരം പുണ്യ സങ്കേതമായി കണക്കാക്കുന്നു. ധർമ്മോപദേശകൻ, യോഗിവര്യൻ, ദൈവ പണ്ഡിതൻ, വ്യാഖ്യാന ശാസ്ത്രജ്ഞൻ, പണ്ഡിതൻ, ന്യായാധിപൻ, ആത്മജ്ഞാനി തുടങ്ങിയ നിലകളിൽ അറിയപ്പെടുന്നു . ഒരിക്കൽ ഒരാൾ ഹസനുൽ ബസിരിയോട് ചോദിച്ചു, താങ്കളുടെ ഈശ്വര ഭക്തിയുടെ രഹസ്യം എന്താണ്?  അദ്ദേഹം പറഞ്ഞു എനിക്ക് നാല് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് 1) എന്റെ റിസ്‌ക്ക് ഒരാൾക്കും എടുക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സംതൃപ്തിയുള്ളതായി.2) എന്റെ സൽപ്രവർത്തനങ്ങൾ മറ്റാർക്കും ചെയ്യുവാൻ സാധ്യമല്ല, അതുകൊണ്ട് അത് ഞാൻ തന്നെ ചെയ്യുവാൻ തുടങ്ങി.3) അല്ലാഹുതആല എന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു, അതുകൊണ്ട് തെറ്റായ ഒരു കാര്യം ചെയ്യുന്നതിന് ഞാൻ ലജ്ജിക്കുന്നു.4) മരണം എന്നെ കാത്തുനിൽക്കുകയാണ്, അതുകൊണ്ട് അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനായി ഞാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.                 ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈  യാ അല്ലാഹ് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ!ആമീൻ 

ആരാണ് മാലാഖമാർ?

 അല്ലാഹുവിന്റെ അദൃശ്യ സൃഷ്ടികളാണ് മാലാഖമാർ. അവർ അല്ലാഹുവിനോട് അങ്ങേയറ്റം  വിധേയമുള്ളവരും അനുസരണമുള്ളവരുമാണ്. ഓരോ മലക്കിനും പ്രത്യേകമായ ഉത്തരവാദിത്വങ്ങളാണ്  നൽകപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി ജിബ്‌രീൽ  (അ ) അല്ലാഹുവിൽ നിന്നുള്ള സന്ദേശം, അവൻ തെരഞ്ഞെടുക്കുന്ന മനുഷ്യദൂതന് എത്തിക്കുന്ന പ്രധാന മലക്കാണ്. ( അൽ അസീം തഫ്സീറുൽ ഖുർആനിൽ നിന്ന് )

ഇപ്പോൾ കിട്ടിയ വാർത്ത!

 ഈ നൂറ്റാണ്ടിലെ ഖലീഫതുല്ലാ യിൽ നിന്നും ഇപ്പോൾ കിട്ടിയത്  അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു  അല്ലാഹുവിൽ നിന്ന് ലഭിച്ച സന്ദേശം  മൗറിഷ്യസിനു സമീപം അതിശക്തമായ കൊടുങ്കാറ്റ് സമീപിച്ചുകൊണ്ടിരിക്കുന്നു, മാത്രമല്ല സമീപദ്വീപുകളെയും സമീപിച്ചുകൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ഖലീഫത്തുല്ലാഹ് യെ അല്ലാഹുതആല അറിയിക്കുന്നു, അതിശക്തമായ ഈ കൊടുങ്കാറ്റ്  മൗറീഷ്യസിനെയും സമീപദ്വീപു കളെയും നശിപ്പിക്കുന്നതാണ്. കാരണം അവർ ദൈവീക വെളിപാടിന് എതിരെ നിൽക്കുന്നതുകൊണ്ടാണ്. ഖലീഫതുല്ലാഹ് യെയും ജമാഅത്ത് സഹീഹിൽ ഇസ്ലാമിനെയും തകർക്കുവാൻ വളരെ വലിയ ഗൂഢ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.  അല്ലാഹുവിൽ നിന്നുളള അദാബുൻ അസീമുൻ / വളരെ വലിയ ശിക്ഷ!  ഖലീഫതുല്ലാഹ് യുടെ പ്രൈവറ്റ് സെക്രട്ടറി, ഈ വെളിപാട്ലഭിച്ച ശേഷം ഉടൻതന്നെ പ്രധാനമന്ത്രിക്കും മറ്റു എല്ലാ മന്ത്രിമാർക്കും പ്രസിഡണ്ടിനും പോലീസ് കമ്മീഷണർക്കും പല മത വിഭാഗങ്ങളിലെ നേതാക്കന്മാർക്കും അടിയന്തര സന്ദേശം നൽകുകയുണ്ടായി. ആരും തന്നെ ഈ വെളിപാടിന് യാതൊരു വിലയും കൽപ്പിച്ചിട്ടില്ല. ചിലർ പരിഹസിച്ചു! എന്നാൽ ഖലീഫത്തുല്ലാഹ് അത്യുച്ച ത്തിൽ വിലപിക്കുകയുണ്ടായി" മാനവകുലം അപകടത്തിലാണ്

സ്വർഗ്ഗത്തിൽ!

"ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു കാതും കേട്ടിട്ടില്ലാത്ത ഒരു മനുഷ്യമനസ്സും ചിന്തിച്ചിട്ടില്ലാത്ത വിഭവങ്ങൾ ആയിരിക്കും സ്വർഗ്ഗത്തിൽ ലഭിക്കുക എന്ന പ്രവാചക വചനം നിങ്ങളുടെ സവിശേഷമായ ശ്രദ്ധയ്ക്ക് സമർപ്പിക്കുന്നു."

പരിശുദ്ധ പ്രവാചകൻ(സ )പ്രസ്താവിച്ചിരിക്കുന്നു!

 "ഞാൻ നിശ്ചയിച്ച അമീറിനെ അനുസരിക്കുന്നവൻ എന്നെ അനുസരിക്കുന്നു. എന്നെ അനുസരിക്കുന്നവൻ യഥാർത്ഥത്തിൽ സർവ്വശക്തനായ അല്ലാഹുവിനെ ആണ് അനുസരിക്കുന്നത്."  "ഞാൻ നിശ്ചയിച്ച അമീറിനെ അനുസരിക്കാത്തവൻ എന്നെ അനുസരിക്കുന്നില്ല. എന്നെ അനുസരിക്കാത്തവൻ സർവ്വശക്തനായ അല്ലാഹുവിനെയാണ് അനുസരിക്കാത്തത്." (സഹീഹുൽ ബുഖാരി, കിത്താബുൽ അഹ്കാം, ഹദീസ് 71 37)

നാലു കാര്യത്തിനായി അല്ലാഹുവിൽ അഭയം തേടി കൊള്ളുക

 1) പ്രയോജനമില്ലാത്ത അറിവ് 2) ഭക്തി നിറയാത്ത ഹൃദയം 3) സംതൃപ്തമല്ലാത്ത ആത്മാവ് 4) ഉത്തരം ലഭിക്കാത്ത പ്രാർത്ഥന (Sunan-An-Nasai 5537)

വഴക്കും വക്കാണവും!

 ഈ ഭയാനകമായ രോഗത്തിനുള്ള പ്രതിവിധി ആത്മാർത്ഥത മാത്രമാണ്. സ്വന്തം ആത്മാവിനെ ശ്രേഷ്ഠമായി കാണാതെ ഈശ്വരനെ ശ്രേഷ്ഠനായി കാണുക. (താനെന്ന ഭാവത്തെ ഇല്ലായ്മ ചെയ്തു ഈശ്വര സായൂജ്യം നേടുക) ആത്മാവിന്റെ പ്രീതിക്കായി അഹംഭാവത്തെ ഇല്ലാതാക്കി ദൈവപ്രീതി ഉണ്ടാക്കുക. (hkmaa (atba)30/12/2022ലെ വെള്ളിയാഴ്ച പ്രഭാഷണത്തിൽ നിന്ന്)  ഹസ്രത്ത് ഖലീഫത്തുള്ള അഹമ്മദ് 

ഇസ്ലാമും നിഷ്കളങ്കതയും!

ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ അനർഘമായ ഒരു വചനം ഉണ്ട്. " എല്ലാ മനുഷ്യരും നാശമടയുന്നതാണ്, പണ്ഡിതന്മാർ ഒഴികെ! എല്ലാ പണ്ഡിതന്മാരും നാശമടയുന്നതാണ്, അവർ അവരുടെ അറിവനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ! എല്ലാ പണ്ഡിതന്മാരും നാശമടയുന്നതാണ്, നിഷ്കളങ്കരായവരൊഴികെ! നിഷ്കളങ്കരായവരും വളരെ വലിയ അപകടത്തിലാണ്".  ഈ പ്രവാചക വചനം ചൂണ്ടിക്കാട്ടുന്നത് ഇസ്ലാമിൽ ആത്മാർത്ഥതയ്ക്ക് അഥവാ നിഷ്കളങ്കതയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട് എന്നാണ്. ചിന്തിക്കുക. ബാഹ്യ പ്രകടനങ്ങൾ ഒന്നും തന്നെ അവിടെ വില പോവുകയില്ല.