ആരാണ് മാലാഖമാർ?
അല്ലാഹുവിന്റെ അദൃശ്യ സൃഷ്ടികളാണ് മാലാഖമാർ. അവർ അല്ലാഹുവിനോട് അങ്ങേയറ്റം വിധേയമുള്ളവരും അനുസരണമുള്ളവരുമാണ്. ഓരോ മലക്കിനും പ്രത്യേകമായ ഉത്തരവാദിത്വങ്ങളാണ് നൽകപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി ജിബ്‌രീൽ (അ ) അല്ലാഹുവിൽ നിന്നുള്ള സന്ദേശം, അവൻ തെരഞ്ഞെടുക്കുന്ന മനുഷ്യദൂതന് എത്തിക്കുന്ന പ്രധാന മലക്കാണ്. ( അൽ അസീം തഫ്സീറുൽ ഖുർആനിൽ നിന്ന് )