പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

10/11/2022ൽ ഹസ്രത്ത് ഖലീഫത്തുല്ലാഹ് (atba)യ്ക്ക് ലഭിച്ച ദൈവീക സന്ദേശം!

 എന്റെ സ്നേഹ ഭാജനങ്ങളായ, നിഷ്കളങ്കരായ ആത്മീയ പുത്രന്മാർക്കും പുത്രിമാർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ വെള്ള വസ്ത്രധാരിയായ ഒരാൾ ഉച്ചത്തിൽ ഈ വാക്കുകൾ പറയുകയുണ്ടായി. രാവിന്റെ ആദ്യ യാമത്തിൽ ചെയ്യുന്ന പ്രാർത്ഥനകൾ വൃക്ഷത്തിലെ മൊട്ടുകൾ പോലെയാണ്. എന്നാൽ അവസാന യാമത്തിൽ ചെയ്യുന്ന പ്രാർത്ഥനകൾ വൃക്ഷത്തിലെ പഴുത്തു പാകമായി നിൽക്കുന്ന  ഫലങ്ങൾ പോലെയാണ്. ഈ സമയത്ത് ഒരുവന് അല്ലാഹുവിന്റെ അനുഗ്രഹം ലഭ്യമാകുന്നു.  ലോകം നിദ്രയിൽ മുഴുകുമ്പോൾ ദൈവിക മനുഷ്യർ ഉണർന്നിരിക്കുന്നു. ദൈവസ്മരണയിൽ അവർ ആനന്ദിക്കുന്നു. അവന്റെ സ്നേഹത്തിനായി അവർ കേഴുന്നു.  രാവിൽ ഉണർന്നിരിക്കൽ ഖലീഫത്തുല്ലാഹ് യുടെ ചര്യയാകുന്നു. ഈ ലോകവാസികളോ  പഞ്ചേന്ദ്രിയ സൗഖ്യങ്ങൾ തേടുന്നു.                    //തുടരും//

ശ്രേഷ്ഠ ദിനം!

 പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു. "സൂര്യനുദിച്ച കാലം മുതൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ച തന്നെയാണ്".

Hijab Burning / പർദ്ദ കത്തിക്കൽ

 ബിസ്മില്ലാഹിർറഹ്മാനിർറഹീം       പർദ്ദ കത്തിക്കുന്നവരായ അക്രമികളുടെ മേൽ ദൈവീക ശിക്ഷ വന്നിറങ്ങുന്നതാണ്. ഇൻഷാ അല്ലാഹ്. പ്രസ്തുത ദൈവിക ശിക്ഷ അതിവിദൂരമല്ല. എന്റെ നയനങ്ങൾ അശ്രു പൊഴിക്കുന്നു. എന്റെ രക്തം ചൂടുപിടിച്ചിരിക്കുന്നു. ഈ പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന എന്റെ സഹോദരീ സഹോദരന്മാർക്കായി ഞാൻ  ദൈർഘ്യമേറിയ പ്രാർത്ഥനകൾ ചെയ്തുകൊണ്ടിരിക്കുന്നു. കാരണം അവർ ഏകനായ ദൈവത്തിലും അവന്റെ സന്ദേശത്തിലും വിശ്വസിച്ചതിന്റെ പേരിലാണ് ഈ അവഹേളനങ്ങൾ നേരിടുന്നത്.  എന്റെ റബ്ബ് എന്റെ പ്രാർത്ഥനകൾ കേൾക്കുന്നവനാണ്, വളരെ പെട്ടെന്ന് തന്നെ അവരുടെ നാശം സംഭവിക്കുന്നതാണ് എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. (Hazrat khalifathullah Munir Ahmad Azeem) 09/11/2022