പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു." അല്ലാഹുവിനെ ഭയപ്പെടുവാൻ ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു, ഭരണാധികാരി പറയുന്നത് കേൾക്കുവാനും അനുസരിക്കുവാനും ഉപദേശിക്കുന്നു, അതൊരു നീഗ്രോ അടിമയാണെങ്കിൽ പോലും".
ബിസ്മില്ലാഹിർറഹ്മാനിർറഹീം പുറപ്പെടാം :ഒരു യാത്രാവിവരണം കരുണാനിധിയും കാരുണ്യവാനുമായ അല്ലാഹുവിനു മാത്രം സർവ്വസ്തുതിയും സമർപ്പിക്കുന്നു ,പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മേൽ അല്ലാഹുവിൻറെ സ്വലാത്ത് സദാസമയവും വർഷിക്കട്ടെ ,അദ്ദേഹത്തിൻറെ കുടുംബത്തിൻറെ മേലും സ്വഹാബത്തിന്റെ മേലും ഖിയാമത്ത് നാൾ വരെ പിന്തുടരുന്ന അനുചരന്മാരുടെ മേലും അല്ലാഹുതആല(സ്വലാത്തും സലാമും) ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ . അതെ മക്കയിലേക്ക് ഒരു തീർത്ഥാടനം അങ്ങനെ 2023 ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 6:00 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനുള്ള യാത്രാ തിരക്കിലായിരുന്നു, ആത്മീയപാതയിലെ സുഹൃത്തായ സുൽഫികർ അലിയും, വിശ്വാസപാതയിലെ സാദിക്കലിയും കുടുംബവും, മകളും കുടുംബവും മണത്തറിഞ്ഞ് ഒരുമിച്ച് എത്തിച്ചേർന്നത് സന്തോഷത്തിനുമേൽ സന്തോഷം പകർന്നു . , 2021 ഒക്ടോബർ 4 നു നൂറുൽ ഇസ്ലാം മസ്ജിദിൽ എത്തി സുഹ് റും, അസ്റും ജം ആയി നമസ്കരിക്ച്ചു. പരേതരായ അഭിവന്ദ്യ മാതാപിതാക്കൾക്കായി പ്രത്യേകം പ്രാ...
പരിശുദ്ധ പ്രവാചകൻ മുഹമ്മദ് (സ )പറയുകയുണ്ടായി "ദീനിപരമായ അറിവ് നേടുക എന്നത് ഓരോ മുസ്ലിമിന്റെയും നിർബന്ധമായ കാര്യമാണ്" (ഇബ്നുമാജ) പുരുഷനാകട്ടെ, സ്ത്രീയാകട്ടെ, പണക്കാരനാകട്ടെ ,പാവപ്പെട്ടവനാ കട്ടെ, പട്ടണവാസി ആകട്ടെ, ഗ്രാമവാസി ആകട്ടെ ദീനീ പരമായ അറിവ് നേടൽ അവന്റെ/ അവളുടെ മേൽ നിർബന്ധമാക്കപ്പെട്ട കാര്യമാകുന്നു. അറബിക് ഭാഷയിലൂടെതന്നെ ദീനി അറിവ് നേടണമെന്ന് പരിമിതപ്പെടുത്ത പെട്ടിട്ടില്ല എന്ന് നിങ്ങളറിയണം. ദീനിപരമായ അറിവുകൾ, അറബിക് പുസ്തകങ്ങളിലൂടെയോ, അല്ലാത്ത ഭാഷകളിലൂടെയോ, അല്ലെങ്കിൽ ആധികാരിക പണ്ഡിതശ്രേഷ്ഠരായ വ്യക്തികളിൽ നിന്നോ അന്വേഷിച്ച് കണ്ടെത്തി, അല്ലെങ്കിൽ അവലംബമാക്കാവുന്ന പ്രഭാഷകരുടെ പ്രഭാഷണങ്ങളിൽ നിന്നോ,ഈ പറഞ്ഞ നിലയിൽ ഒക്കെ നമുക്ക് ദീനി അറിവുകൾ സ്വായത്തമാക്കുന്നതാണ്. ദിവസവും ഒരു അറിവ് നേടാൻ ഓരോരുത്തരും പരിശ്രമിച്ചിരുന്നു എങ്കിൽ,തനിക്കു കിട്ടിയ ഒരു അറിവ് മറ്റൊരാൾക്ക് പകർന്നു നല്കിയിരുന്നു വെങ്കിൽ, അവ അവരുടെ ഇഹ പരലോക വിജയത്തിന്റെ നാരായവേര് ആകുമായിരുന്നു. ഒന്നു ശ്രമിച്ചു നോക്കൂ. ശുഭദിനം നേരുന്നു.