മുകളിൽ പറഞ്ഞ പ്രസ്താവനയെ ജമാഅത്ത് സ്വഹീഹിൽ ഇസ്ലാം നിരാകരിക്കുന്നു. യേശുവിനെ കുരിശിൽ തറച്ചു എന്നത് ശരി തന്നെ. എന്നാൽ അദ്ദേഹം ഒരു സാത്വികനായ വ്യക്തി എന്ന നിലയിൽ, കുരിശിൽ മരിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കെ, ദൈവം അദ്ദേഹത്തെ ശാപ മരണത്തിൽ നിന്നും രക്ഷിക്കുക യുണ്ടായി. അദ്ദേഹം അബോധാവസ്ഥയിൽ ആവുകയും മരിച്ചവനെ പോലെ ആവുകയും ചെയ് തു. ശവകുടീരത്തിൽ കിടത്തുമ്പോൾ അദ്ദേഹം ജീവിച്ചിരുന്നു. മൂന്നാം ദിവസം ജീവനോടെ അതിൽ നിന്നും പുറത്തു വന്നു. തുടർന്ന് അദ്ദേഹം തന്റെ ശിഷ്യന്മാരെ രഹസ്യമായി കാണുകയും ജീവനോടെ ഉണ്ടെന്ന് ഉറപ്പു നൽകുകയും ചെയ്തു. യേശു പിന്നീട് അഫ്ഗാനിസ്ഥാനിലേക്കും, കാശ്മീരിലേക്കും പോയി. അവിടെ തന്റെ ആടുകളുടെ ഒരു ഭാഗം, ഇസ്രായേലിലെ നഷ്ടപ്പെട്ട ഗോത്രങ്ങളെ പാർപ്പിച്ചു. അദ്ദേഹം കാശ്മീരിൽ മരിച്ചു. ശ്രീനഗർ സന്ദർശിക്കുന്നവർക്ക് ഖാൻ യാർ തെരുവിൽ അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും ദർശിക്കാം. ഈ ശവകുടീരം ഇന്നും അറിയപ്പെടുന്നത് ഒരു പ്രവാചകനായ യൂസ്അസഫ്, അതായത് യേശുവിന്റെ, പ്രവാചകന്റെ ശവകുടീരം എന്നാണ്. അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം അദ്ദേഹത്തിന്റെ ആത്മാവ് നീതിമാന്മാരുടെ ആത്മാവിനെ പോലെ ദൈവത്തിലേക്ക് ഉയർന്നു. വിശുദ്ധ ഖ