Against the prophets! പ്രവാചകന്മാർക്കെതിരെ? Part (1)
ഹസ്രത്ഖലീഫതുല്ലാഹ് മുനീർ അഹ്മദ് അസീം(atba)ന്റെ വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ കേടുവരുത്തുകയും ജല ലൈൻ നശിപ്പിക്കുകയും ചെയ്ത അക്രമികൾക്ക് ഒരു താക്കീത്!
" മൂസാ തന്റെ ജനങ്ങൾക്കുവേണ്ടി വെള്ളത്തിനായി പ്രാർഥിച്ച സന്ദർഭം ഓർക്കുക. അപ്പോൾ നാം പറഞ്ഞു. " നിന്റെ വടികൊണ്ട് ആ കല്ലിന്മേൽ അടിക്കുക. അങ്ങനെ അതിൽ നിന്നും പന്ത്രണ്ട് ഉറവുകൾ പൊട്ടി ഒഴുകി. എല്ലാവരും അവരവരുടെ പാനസ്ഥലം തിരിച്ചറിഞ്ഞു. അല്ലാഹു നൽകിയിട്ടുള്ളതിൽ നിന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. നാശകാരികളായി നിങ്ങൾ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടു. (2:61)
" അവൻ ആകാശത്തു നിന്ന് വെള്ളം ഇറക്കി. അങ്ങനെ താഴ്‌വരകളിൽ അതിന്റെ അളവനുസരിച്ച് നീർ ചാലുകൾ ഒഴുകി. തന്നിമിത്തം ഒഴുക്കുവെള്ളം ഉയർന്നുപൊങ്ങുന്ന നുര യെ വഹിച്ചു. ആഭരണങ്ങളോ മറ്റ് സാധനങ്ങളോ ഉണ്ടാക്കുവാൻ വേണ്ടി അവർ തീയിലിട്ടു കത്തിച്ചുരക്കുന്ന ലോഹങ്ങളിൽനിന്നും ഇതുപോലുള്ള നുര പൊങ്ങുന്നു. ഇപ്രകാരം അല്ലാഹു സത്യത്തെയും അസത്യത്തെയും (ഉദാഹരണസഹിതം) എടുത്തുകാണിക്കുന്നു. എന്നാൽ നുര യാവട്ടെ, അത് ചണ്ടിയായി പോകുന്നു. മനുഷ്യർക്ക് പ്രയോജനപ്പെടുന്നത് ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. ഇപ്രകാരം അല്ലാഹു ഉപമകൾ എടുത്തു കാണിക്കുകയാണ് "(13:18)
ഇൻശാ അല്ലാഹ് ...... തുടരും