പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രവാചക അനുചരന്മാർ വിവിധ കക്ഷികളായി പിരിയുമ്പോൾ!

 പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു" അല്ലാഹുവിനെ ഭയപ്പെടാൻ ഞാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. ഒരു നീഗ്രോ അടിമയാണെങ്കിൽ പോലും നിങ്ങളുടെ അധികാരിയെ നിങ്ങൾകേൾക്കുകയും അനുസരിക്കുകയും ചെയ്യുക . എനിക്ക് ശേഷം ആരൊക്കെയാണോ ജീവിച്ചിരിക്കുന്നത് അവർ വളരെയധികം അഭിപ്രായ വ്യത്യാസങ്ങളെ അഭിമുഖീകരിക്കുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ എന്റെ സുന്നത്തിനെ മുറുകെ പിടിക്കുക. മാർഗ്ഗദർശനം ചെയ്യപ്പെട്ട  സച്ചരിതരായ എന്റെ ഖലീഫമാരുടെ മാർഗ്ഗത്തെ പിന്തുടരുക. പ്രസ്തുത പാതയിൽ നിങ്ങൾ സ്ഥിരചിത്തരായി  നിൽക്കുക. ബിദ്അത്തുകളിൽ നിന്നും  നിങ്ങൾ സ്വയം മോചിതരായിരിക്കുക. കാരണം ഓരോ ബിദ്അത്തും ഓരോ മതനിന്ദ ആയിരിക്കും. ഓരോ ബിദ്അത്തും നേർ പാതയിൽ നിന്നുള്ള തുറന്ന വ്യതിചലനമായിരിക്കും."( പ്രവാചക വചനം )

ഒരു തെറ്റിദ്ധാരണ നീക്കുന്നു( ഭാഗം 2)

 മുഹമ്മദ് നബി(സ) അല്ലാഹുവിനെ കണ്ടുവോ?  മുഹമ്മദ് നബി(സ ) അല്ലാഹുവിനെ കണ്ടു എന്ന് നിങ്ങളോട് പറയുന്നവൻ കള്ളനാണ്. " ഒരു ഗ്രഹണ ശേഷിയും അവനെ കാണില്ല, അവൻ എല്ലാ ഗ്രഹണ ശേഷിക്കും അപ്പുറത്തുള്ളവനാണ്. അവൻ സൂക്ഷ്മമായ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്"(06:104)എന്ന വിശുദ്ധ ഖുർആൻ വചനം ഓതി ഹസ്രത്ത് ആയിശ (റ) പ്രസ്തുത തെറ്റിദ്ധാരണ നീക്കുകയുണ്ടായി.

ഞങ്ങൾ ആരാണെന്ന് അറിയാമോ?

 "അല്ലാഹുവിനെ ഭരമേൽപ്പിക്കാതിരിക്കാൻ ഞങ്ങൾക്ക് എന്ത് ന്യായമാണുള്ളത്? ഞങ്ങളുടെ വഴി ഞങ്ങൾക്ക് കാണിച്ചു തന്നത് അവനാണ്. നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്നതെല്ലാം ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും.ഭ രമേൽപ്പിക്കുന്നവർ അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊള്ളട്ടെ." (വിശുദ്ധ ഖുർആൻ 14:13)