പാഠം (66)Global peace/ ആഗോള സമാധാനം
ഹസ്റത് മുഹമ്മദ് മുസ്തഫ(സ )യും ഹസ്റത്ത് വാഗ്ദത്ത മസീഹ് (അ )യും ഇപ്പോൾ ഖലീഫതുല്ലാഹ് മുനീർ അഹ്മ ദ് അസിം (atba )യും പഠിപ്പിക്കുന്നത് ഒരേ സ്രോതസ്സിൽ നിന്നുള്ള അധ്യാപനങ്ങളാണ്. ലോകസമാധാനത്തിനുള്ള വഴിയിലൂടെ അവർ മാനവരെ നയിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലുള്ള ഒരു ശക്തിക്കും ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു നിർത്തുവാൻ സാധിക്കുകയില്ല. ഇൻശ അല്ലാഹ്. ഇവയൊക്കെ ഹസ്റത്ത് മുഹമ്മദ് മുസ്തഫ (സ ) പ്രവചനം ചെയ്ത കാര്യങ്ങൾ തന്നെയാണ്.
അവസാന വിജയത്തെ പറ്റി ഹസ്രത്ത് മിർസ ഗുലാം അഹ്മദ് (അ ) പറഞ്ഞത് കാണുക.
" ലോകജനത ഒരുപക്ഷേ ചിന്തിച്ചേക്കാം, ചായ് വുള്ളവരായി രിക്കാം. ലോകത്ത് അന്തിമമായി വിജയിക്കുന്നത് ക്രിസ്തുമതം ആണെന്ന്! അല്ലെങ്കിൽ ബുദ്ധമതം ആണെന്ന്! അത് അവരുടെ തെറ്റായ നിഗമനങ്ങൾ മാത്രമായിരിക്കും. സ്വർഗ്ഗത്തിൽ തീരുമാനിക്കാതെ ഭൂമിയിൽ ഒന്നും തന്നെ സംഭവിക്കുകയില്ല. സ്വർഗ്ഗത്തിലെ ദൈവം എനിക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു.ജനഹൃദയങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നത് ഇസ്ലാം മതം തന്നെയായിരിക്കുമെന്ന്!(ബറാ ഹീനെ അഹ്‌മദ്‌യ്യ,part 5 p 427)
സർവ്വ സ്തുതിയും സർവ്വലോക രക്ഷിതാവിന് മാത്രമാണ്.
October 2021(Rabiul Awwal 1443)