പാഠം (64) The Divine Promise : ദൈവീക വാഗ്ദാനം
കുരിശിലെ ശാപ മരണം വരിക്കുവാൻ ദൈവം യേശുവിനെ അനുവദിക്കില്ല എന്നതുമാത്രമാണ് ദൈവിക വാഗ്ദാനം, എന്നാൽ അദ്ദേഹത്തെ സ്വാഭാവിക മരണത്തിലേക്ക് നയിക്കുന്നത് എല്ലാ നീതിമാന്മാരുടെ യും ആത്മാവിനെ തന്നിലേക്കു ഉയർത്തുന്നതുപോലെ അദ്ദേഹത്തിന്റെ ആത്മാവിനെയും തന്നിലേക്ക് ഉയർത്തുന്നതാണ്.
ജമാഅത്തു സ്വഹീഹിൽ ഇസ്ലാം യേശുവിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള പ്രവചനം വ്യാഖ്യാനിക്കുന്നത്, ഏലിയായുടെ രണ്ടാം വരവിനെക്കുറിച്ച് യേശു വ്യാഖ്യാനിച്ചത് പോലെയാണ്. യേശു വ്യക്തിപരമായി തിരിച്ചുവരാൻ അല്ല. സ്നാപകയോഹന്നാൻ ഏലിയാ വിന്റെ ആത്മാവിലും സ്വഭാവത്തിലും വന്നതു പോലെ യേശുവിന്റെ ആത്മാവിലും സ്വഭാവത്തിലും മറ്റൊരു മനുഷ്യൻ വരേണ്ടതാണ്.
ജമാഅത്തു സ്വഹീഹിൽ ഇസ്ലാം യേശുവിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള പ്രവചനം ഹസ്റത് അഹ്മദ് (അ )ന്റെ ആഗമനത്തോടെ പൂർത്തിയായതായി വിശ്വസിക്കുന്നു. ഏലിയാവിന്റെ ശക്തിയിലും ആത്മാവിലും യോഹന്നാൻ വന്നതുപോലെ, യേശുവിന്റെ ശക്തിയിലും ആത്മാവിലും ഹസ് റത് അഹ്മദ് (അ ) ആഗതരായി.
( ഇൻശാ അല്ലാഹ് തുടരും )