പാഠം (65 )മഹ്ദി ആരാണ്? /Who is Mahdi?

 യുദ്ധം ചെയ്ത് വാളുകൊണ്ട് ഇസ്ലാം പ്രചരിപ്പിക്കുന്ന ഒരു മഹ്ദിയെയാണ് മറ്റു മുസ്‌ലിം വിഭാഗങ്ങൾ പ്രതീക്ഷിക്കുന്നത്. വാളുമായുള്ള ജിഹാദിന്റെ വിശുദ്ധ യുദ്ധത്തിൽ അവർ വിശ്വസിക്കുന്നു.

 ജമാഅത്ത് സ്വഹീഹിൽ ഇസ്ലാം ഇത്തരം തെറ്റായ വിശ്വാസങ്ങളെ നിരാകരിക്കുന്നു. മഹ്ദി  അവരുടെ അഭിപ്രായത്തിൽ ഇസ്ലാം പ്രചരിപ്പിക്കുവാൻ വരുന്ന മിശിഹ അല്ലാതെ മറ്റാരുമല്ല. വാളുകൊണ്ടല്ല, സ്വർഗ്ഗീയ അടയാളങ്ങളാലും വാദങ്ങളാലും ഖാദിയാനിലെ ഹസ്രത് അഹ്മദ് (അ ) എന്ന വ്യക്തിയിൽ മഹ്ദി ഇതിനകം വെളിപ്പെട്ടിട്ടുണ്ട് എന്ന് അവർ വിശ്വസിക്കുന്നു. മറ്റു മുസ്ലിം വിഭാഗങ്ങളെപോലെ, അമുസ്ലീങ്ങളു ടെ രക്തം ചൊരിയാൻ വരുന്ന ഒരു മഹ് ദിയുടെ വരവ് അവർ പ്രതീക്ഷിക്കുന്നില്ല.

 ലോകത്തിൽ ഈ തെറ്റായ സിദ്ധാന്തങ്ങളെ ശക്തമായി നിരാകരിച്ചുകൊണ്ട് ,കാലഘട്ടത്തിലെ ഖലീഫത്തുല്ലാഹ് ഇസ്‌ലാമിനു മാത്രമല്ല മാനവരാശിക്ക് മൊത്തത്തിൽ നിസ്തുലമായ  സേവനം ചെയ്തു കൊണ്ടിരിക്കുന്നു. അജ്ഞരായമുല്ലാമാരുടെയും അവരുടെ അനുയായികളുടെയും കടുത്ത പീഡനത്തിന് വിധേയരായ അദ്ദേഹത്തിന്റെ അനുയായികൾ തെറ്റായതോ, മാറിയതോ ആയ സിദ്ധാന്തങ്ങളുടെ നിരാകരണം മൂലമാണ് ഈ പീഡനത്തിന് വിധേയരായി കൊണ്ടിരിക്കുന്നത്.

 വാഗ്ദത്ത മസീഹ്അലൈഹിസ്സലാം നമ്മെ പഠിപ്പിച്ച ഇസ്ലാമിന്റെ യഥാർത്ഥവും   സമാധാനപരവുമായ അധ്യാപനങ്ങൾ യഥാർത്ഥത്തിൽ പിൻതുടരുവാനുള്ള ശക്തി അല്ലാഹു നമുക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം. ഈ കാലഘട്ടത്തിലും ഖലീഫതുല്ലാഹ് നിങ്ങളെ പഠിപ്പിച്ചത് ഇതേ അധ്യാപനങ്ങളാണ്. അത്തരം പാഠങ്ങളാണ് ലോക സമാധാനത്തിനും ശാന്തിക്കും ആവശ്യമായിട്ടുള്ളത്. ഈ അധ്യാപനങ്ങൾ എത്രകണ്ട് വ്യാപിക്കുന്നുവോ അത്രകണ്ട് ലോകത്ത് സമാധാനം ഉണ്ടായി വരുന്നതാണ്.

       (ഇന്ഷാ അല്ലാഹ് തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)