പാഠം (14 ) പ്രവാചകന്മാരിലുള്ള വിശ്വാസം!
ഈ ആശയത്തിന് അല്പം കൂടി വിശദീകരണം ആവശ്യമുണ്ട്. അതിനായി നമുക്ക് ഈസ (അ )ന്റെ ഉദാഹരണം നോക്കാം. ഈസ (അ )ന്റെ സത്യതയിൽ നാം നിർബന്ധമായും വിശ്വസിക്കണം. (ഒരു മനുഷ്യനായി) വന്ന പ്രവാചകനായി തന്നെ വിശ്വസിക്കണം. അപ്രകാരമാണ് വിശുദ്ധഖുർആൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്രിസ്ത്യാനികൾ കാണുന്ന നിലയിലുള്ള ദൈവ പ്രതിച്ഛായാ നിലയിൽ ദൈവമായി നാം ഒരു സാഹചര്യത്തിലും വിശ്വസിക്കുവാൻ പാടില്ല. കാരണം ഇസ്ലാമിന്റെ അധ്യാപന പ്രകാരം അതു ശരിയായ കാര്യമല്ല. (അദ്ദേഹം മനുഷ്യനായ ഒരു പ്രവാചകൻ മാത്രമായിരുന്നു)
(ഇൻശാ അല്ലാഹ് തുടരും)