പാഠം (8) അല്ലാഹുവിന്റെ മാലാഖമാരിലുള്ള വിശ്വാസം/ Belief in angels of Allah

       മാലാഖമാർ ഒരു തരത്തിലുള്ള ആത്മീയ ജീവികളാണ്. അവയെ സൃഷ്ടിച്ചത് അല്ലാഹുവാണ് അവൻ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനായി എണ്ണമറ്റ മാലാഖമാർ ഉണ്ട്. അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുവാൻ, നിറവേറ്റുവാൻ അവർ നിയമിക്കപ്പെട്ട വരാണ്. അതിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ അവർക്കു കഴിയില്ല.അവർ മനുഷ്യ ജീവികളെ പോലെയല്ല മനുഷ്യർക്ക് ശരിയായതോ തെറ്റായതോ ആയ കാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ   മാലാഖമാർക്ക് അത്തരം സ്വാതന്ത്ര്യം നൽകിയിട്ടില്ല.

          മാലാഖമാർക്ക്   ഭൗതികവസ്തുക്കളെ  പോലെ ഒരു നിശ്ചിത രൂപം ഉള്ളവരല്ല. നമ്മുടെ കഴിവിന്റെ പരിമിതി മൂലം നമ്മുടെ ഭൗതിക കണ്ണുകൾ കൊണ്ട് അവയെ കാണുവാൻ സാധിക്കില്ല. എന്നാൽ അവർ മനുഷ്യർക്കു പ്രത്യക്ഷമാകുമ്പോൾ (ഉദാഹരണമായി ഒരു ആത്മീയ ദർശനത്തിൽ ) അവർ അത്തരം രൂപങ്ങളിൽ പ്രത്യക്ഷമാകുന്നു. അപ്പോൾ നമുക്ക് അപ്രകാരം ഭാവനയിലൂടെ  കാണുവാൻ കഴിയും. ഉദാഹരണമായി പറഞ്ഞാൽ മലക്ക് ജിബിരിൽ പ്രവാചകൻ മുഹമ്മദ് (സ )യുടെ മുമ്പിൽ  ഒരു സാധാരണ മനുഷ്യ രൂപത്തിൽ പ്രത്യക്ഷമാ യിട്ടുണ്ട്  എന്ന് നാം മനസ്സിലാക്കുന്നുണ്ട്. അതേ മാലാഖ തന്നെ ജീസസ്(അ )ന്റെ മുമ്പിൽ മാടപ്രാവായും പ്രത്യക്ഷമായിട്ടുണ്ട്.

       ( ഇൻശാ അല്ലാഹ് തുടരും) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)