പാഠം (21) കലിമ :അഥവാ വിശ്വാസപ്രഖ്യാപനം

 "ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർ റസൂലുല്ലാഹി " ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല: മുഹമ്മദ് (സ )അല്ലാഹുവിന്റെ ദൂതനാകുന്നു.

 ഒരു വ്യക്തിയുടെ വിശ്വാസപ്രമാണത്തിൽ അല്ലാഹുവിലുള്ള വിശ്വാസവും പ്രവാചകന്മാരിലുള്ള വിശ്വാസവും (ഈമാൻ കാര്യങ്ങളിൽ) ഉൾപ്പെടുത്തിയിട്ടുള്ളതാണ്. മുൻകഴിഞ്ഞ ഹദീസിൽ അത് ഉൾക്കൊള്ളിച്ചിട്ടുള്ളതുമാകുന്നു. അത് വാക്കുകൊണ്ട് സ്ഥിരീകരിച്ചിട്ടുള്ളതുമാകുന്നു. എന്നാൽ ഈ ഹദീസിൽ നാം ശ്രദ്ധിക്കേണ്ട കാര്യം, ഈ കലിമയ്ക്ക് അഥവാ പ്രഖ്യാപനത്തിന് പ്രഥമസ്ഥാനം നൽകിയിരിക്കുകയാണ്. കാരണം ഒരു വന്റെ സമസ്ത പ്രവർത്തനവും ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കണം എന്നുള്ള ദൃഢ പ്രഖ്യാപനമാണിത്. അല്ലാഹു തആ ലയ്ക്ക് ശേഷം,പ്രത്യേകമായി അവന്റെ ദൂതന്റെ പേര്,മുഹമ്മദ് മുസ്തഫ (സ) യുടെ പേര്, അവന്റെ ദൂതനാണ് എന്ന് പ്രത്യേകമാക്കപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം അല്ലാഹുവിന്റെ കൽപ്പനകൾ, മുഹമ്മദ് മുസ്തഫ(സ ) കാണിച്ചുതന്ന മാതൃക അനുസരിച്ച് നിങ്ങൾ പ്രാവർത്തികമാക്കേ ണ്ടതാണ് എന്ന സൂചനയാണ് അത് ന ൽകുന്നത്.

 ഈ ദൃഢപ്രഖ്യാപനത്തെ തുടർന്നുള്ള നാല് പ്രവർത്തന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

        (ഇൻശാ അല്ലാഹ്തുടരും )

 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)