പാഠം (18) അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം: Belief in the decree of Allah!

       ഓരോ ഭൗതിക വസ്തുവിനും, ആത്മീയ കാര്യത്തിനും അല്ലാഹു(ത )ചില തത്വങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.ഈ തത്വങ്ങൾ അനുസരിച്ച് ചില പ്രവർത്തനങ്ങൾക്ക് നല്ല ഫലങ്ങൾ ലഭ്യമാകുന്നതാണ്. മ റ്റുചില പ്രവർത്തനങ്ങൾക്ക് മോശമായ അനന്തരഫലങ്ങൾ  ഉണ്ടാകുന്നതാണ്. ആയതിനാൽ അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം (അതായത് തഖ്ദീർ) അനിവാര്യമാണ്. അതുകൊണ്ട് അർത്ഥമാക്കുന്നത്, അതായത് പ്രകൃതി നിയമവും ദീൻ നിയമവും നടപ്പിലാക്കിയിരിക്കുന്നത് അല്ലാഹു തആല ആകുന്നു. രണ്ട് നിയമങ്ങളുടെയും പരമാധികാരി അല്ലാഹു(ത)തന്നെയാണ്. അവനാണ് ഇത് പ്രപഞ്ചത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം ഒരാളും മറന്നുപോകരുത്. എല്ലാ അധികാരവും കൈയാളുന്ന അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. ഈ നിയമങ്ങളുടെ മേലുള്ള പരമാധികാരിയും നിയന്ത്രണാധികാരിയും അവൻ മാത്രമാണ്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ നിയമങ്ങൾക്ക് ചില ഇളവുകൾ അവൻ നൽകുന്നതാണ്. അതനുസരിച്ചുള്ള മാറ്റങ്ങൾ അവൻ വരുത്തുന്നതാണ്. അത്അവന്റെ പ്രവാചകന്മാർക്കും വരിഷ്ട ദാസന്മാർക്കും ചില അത്ഭുതങ്ങൾ പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്  അപ്രകാരം ചെയ്യുന്നത്. കാര്യം അങ്ങനെ ആണെങ്കിലും ഈ സവിശേഷമായ മാറ്റങ്ങൾ അറിയപ്പെടുന്ന അവന്റെ വഴികൾക്ക്, നിയമങ്ങൾക്ക് മാറ്റങ്ങൾ വരുത്തുന്ന തല്ല. എതിരാകുന്നതുമല്ല. അതായത് അവന്റെ വാഗ്ദാനങ്ങൾക്കു അല്ലെങ്കിൽ അവന്റെ ഗുണവിശേഷങ്ങൾക്ക്  യാ തൊരുവിധ മാറ്റവും വരുത്തുന്നതല്ല.

     (ഇൻശാ അല്ലാഹ്തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)