പാഠം (6)വിശ്വാസങ്ങളെ ക്രമപ്പെടുത്തൽ/ set of beliefs.

 ഈമാന്റെ അഥവാ വിശ്വാസത്തിന്റെ 6 ഭാഗങ്ങൾ!

ഈമാൻ അഥവാ വിശ്വാസം ഇത് ഇസ്ലാമിന്റെ അസ്ഥിവാരം ആണ്. ഈമാൻ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് ഇസ്ലാമിക വിശ്വാസം രൂപകൽപന ചെയ്യുന്ന എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുക എന്നതാണ്.ഹസ് റത് മുഹമ്മദ്‌ മുസ്തഫ (സ ),ഇസ്ലാമിന്റെ പരിശുദ്ധ പ്രവാചകൻ തന്റെ ഒരു ഹദീസിലൂടെ ഇവകളെ നിർവചിച്ചിട്ടുണ്ട്. അത് താഴെ പറയും പ്രകാരമാണ്. വിശ്വാസത്തിന്  ആ വശ്യമായ കാര്യങ്ങൾ  " നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കണം, അവന്റെ മാലാഖമാരിൽ വിശ്വസിക്കണം, അവന്റെ ഗ്രന്ഥങ്ങളിൽ വിശ്വസിക്കണം, അവന്റെ പ്രവാചകന്മാരിൽ വിശ്വസിക്കണം, അന്ത്യദിനത്തിൽ വിശ്വസിക്കണം,  നല്ലത് അഥവാ ചീത്ത ഇതു സംബന്ധമായ അല്ലാഹുവിന്റെ തീരുമാനത്തിൽ നിങ്ങൾ വിശ്വസിക്കണം, ( അല്ലാഹുവിന്റെ വിധിയിൽ)"( മുസ്ലിം )

 മേൽപ്രസ്താവിച്ച ഹദീസിൽ പരാമർശിക്കപ്പെട്ട 6 ഇസ്‌ലാമിക വിശ്വാസങ്ങൾ താഴെ പറയും പ്രകാരമാണ്.

1. അല്ലാഹുവിലുള്ള വിശ്വാസം(ഒരു ദൈവം )

2. അല്ലാഹുവിന്റെ മാലാഖ മാരിലുള്ള വിശ്വാസം.

3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം.

4. അല്ലാഹുവിന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം.

5. അന്ത്യദിനത്തിലുള്ള വിശ്വാസം.

6. അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം.

ആദ്യത്തെ 5 വിശ്വാസ നിബന്ധനകൾ വിശുദ്ധ ഖുർആനിലെ വിവിധ അധ്യായങ്ങളിൽ ഒരുമിച്ച് പരാമർശിച്ചിട്ടുണ്ട്. (2:178,4:137) ആറാമത്തെ നിബന്ധന പ്രത്യേകമായി മറ്റു അധ്യായങ്ങളിൽ പരാമർശിച്ചിട്ടുണ്ട് (7:35,37:23) ഈ വിശ്വാസ നിബന്ധനകളിലെ ഓരോന്നും നമുക്ക് പ്രത്യേകം പ്രത്യേകമായി ചർച്ച ചെയ്യാം.( ഇൻഷാ അല്ലാഹ് കാത്തിരിക്കുക )


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)