പാഠം ( 22) നമസ്കാരം നിലനിർത്തൽ/ നിത്യ പ്രാർത്ഥനകൾ / observance of salat/ daily prayers!
പ്രഥമവും പ്രധാനവുമായ ആരാധനാകർമം പ്രാർത്ഥനയാണ്, അഥവാ നമസ്കാരമാണ്. സലാത്ത് എന്ന വാക്കിന്റെ അർത്ഥം പുകഴ്ത്തലും സ്തുതിക്കലുമാണ്. സ്വലാത്തിന്റെ ഉദ്ദേശം ഒരു വ്യക്തി അല്ലാഹുവുമായി വ്യക്തിപരമായി ബന്ധപ്പെടലാണ്. അതിലൂടെ അവന്റെ അന്തരംഗത്തെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ദിനംതോറുമുള്ള അവന്റെ എല്ലാവിധ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അവന്റെ സഹായം തേടികൊണ്ടിരിക്കലുമാണത്. എന്നാൽ ഈ ലക്ഷ്യം നേടുന്നതിന് നമ്മുടെ നമസ്കാരത്തെ ഒരു സമ്പൂർണ നമസ്കാരം ആക്കി മാറ്റുവാൻ നാം കഠിനശ്രമം നടത്തേണ്ടതായിട്ടുണ്ട്.
പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)യുടെ വീക്ഷണത്തിൽ സമ്പൂർണ്ണ നമസ്കാരം എന്നത് ഒരു വൻ അഥവാ ഒരുവൾ, അവൻ / അവൾ ആരാധനയിലേ ർപ്പെടുമ്പോൾ, അവൻ /അവൾ അല്ലാഹുവിനെ കാണുന്ന നിലവാരത്തിലേക്ക് ഉയരേണ്ടതാണ്. നമസ്കാരത്തിന്റെ വസ്തുത എന്താണ് എന്ന് നാം തിരക്കിയാൽ, അത് ആത്മീയ ജീവിതത്തിന്റെ സത്തയാണ് എന്നു പറയാം. ഹസ്റത്ത് മുഹമ്മദ് മുസ്തഫ(സ ) ഒരു ഹദീസിൽ ഇപ്രകാരം പറയുന്നു. "നമസ്കാരം എന്നത് ഒരു വിശ്വാസിയുടെ മിഅ്റാജ് ആകുന്നു".( അതായത് ആത്മീയ ഉയർച്ചയുടെ, അഭ്യുദയത്തിന്റെ, ശ്രേഷ്ഠമായ ഉച്ചസ്ഥാനമാണ്.)
( ഇൻശാ അല്ലാഹ് തുടരും )