പാഠം (19) ആരാധനാ കാര്യങ്ങൾ/ acts of worship
മുൻ കഴിഞ്ഞ വിഭാഗത്തിൽ നാം ചർച്ച ചെയ്തത് ഈമാൻ അഥവാ ഇസ്ലാമിക വിശ്വാസത്തിലെ അടിസ്ഥാനപരമായ ആറ് കാ ര്യങ്ങളെക്കുറിച്ചാണ്. ഈ വിഭാഗത്തിൽ നാം ചർച്ചചെയ്യുവാൻ പോകുന്നത് ഇസ്ലാമിലെ അഞ്ച് സ്തംഭങ്ങളുടെ അഥവാ അഞ്ച് ആരാധനാ കാര്യങ്ങളെക്കുറിച്ചാണ് . ഈമാൻ എന്നത് വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്നതാണ്. ഇസ്ലാമാകട്ടെ വിശ്വാസമനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്നു. നമ്മുടെ വിശ്വാസവും പ്രവർത്തനവും ഒരുമിച്ചു ചേർന്നാണ് നമ്മുടെ ദീൻ അഥവാ മതം പൂർണമാകുന്നത്.
പരിശുദ്ധ പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ (സ )താഴെപ്പറയുന്ന പ്രവാചക വചനത്തിലൂടെ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളെ ഇപ്രകാരം നിർവ്വചി ച്ചിരിക്കുന്നു.ഇസ്ലാം പഞ്ചസ്തംഭങ്ങളിൽ അസ്ഥിവാരം ഇട്ടു ഉറപ്പിച്ച് ഉയർത്തി നിർത്തിയിരിക്കുകയാണ്.
(ഇൻശാ അല്ലാഹ് തുടരും)