RRFM Charitable Trust (Regd)

 ബിസ്മില്ലാഹിർറഹ്മാനിർറഹീം.

രസൗമീരാൻ റാവുത്തർ ആൻഡ് ഫാത്തിമബീവി മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് (റെജിസ്റ്റേഡ് )03/11/2021ൽ നിലവിൽ വന്നു. അൽഹംദുലില്ലാഹ്. ടി ട്രസ്റ്റിന്റെ സബ് യൂണിറ്റായി മാനവ സേവാ സംഘം രൂപീകരിച്ചിരിക്കുന്നു .

 കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ മാത്രയിൽ സ്ഥിതിചെയ്യുന്ന, ഗവൺമെന്റ് എസ് വി എൽ പി എസ് ലെ  കുട്ടികൾക്ക് ഓരോ ബുക്കും ഓരോ പേനയും ഓരോ മിഠായിയും (ഇന്ന് (19/11/2021) വെള്ളിയാഴ്ച രാവിലെ 10.30 ന് ടി സ്കൂൾ ഹാളിൽ വച്ച്) ട്രസ്റ്റ് ഭാരവാഹികൾ വിതരണം ചെയ്യുകയുണ്ടായി.

 നമുക്ക് ഒരേ ഒരു ദൈവം ആണുള്ളതെന്നും നമ്മളെല്ലാവരും ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങൾ ആണെന്നും നമ്മൾ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയേണ്ടവരാണെന്നും  ആമുഖ പ്രസംഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ഉത്ബോധിപ്പിക്കുകയു ണ്ടായി.

സ്കൂൾ സീനിയർ അസിസ്റ്റന്റ് നന്ദി പ്രകാശിപ്പിച്ചു.

 ട്രസ്റ്റിന്റെ മാനവ സേവ രംഗത്തെ പ്രഥമ കാൽവെയ്പ്പ് സർവ്വാധി നാഥൻ എല്ലാ നിലയിലും തുണച്ചു. അൽഹംദുലില്ലാഹ്.

ട്രസ്റ്റ്‌  സെക്രട്ടറി എം സാദിഖലിയും ട്രസ്റ്റ് മെമ്പർ റെജീന സാദിഖലിയും പ്രസ്തുത മാനവ സേവാ യത്നത്തിൽ  പങ്കെടുത്തു.

ട്രസ്റ്റിന് വേണ്ടി 

 ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി

 (എം സുൽഫിക്കർ അലി) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)