ഒരു കശ്ഫ് :ഹസ്റത് ഖലീഫതുല്ലാഹ് മുനീർ അഹ്‌മദ്‌ അസിം (atba)

 ബിസ്മില്ലാഹിർറഹ്മാനിർറഹീം! "31.10.2021 (3.45-4 pm) പ്രസ്തുത കശ്ഫിൽ സ്വിറാത്ത്  എന്ന പാലം അ തി ദൈർഘ്യമുള്ളതായി കാണുന്നു . അത് ഇന്ത്യൻ മഹാസമുദ്രത്തെക്കാൾ  ദൈർഘ്യവും ആഴവുമുള്ളതായി കാണപ്പെടുന്നു. ഇതിന്റെ ആരംഭം എവിടെ? അവസാനം എവിടെ? എന്നോർത്ത് ഹുസൂർ അത്ഭുതപരതന്ത്രനായി തീർന്നു.50000 വർഷംകൊണ്ട് കടന്നുപോകുന്ന പാ ലമാണെന്ന് മനസ്സിലാക്കിയിട്ടു ഹുസൂർ അത്ഭുതപ്പെടുന്നു. ഈ പാലം കടന്നു പോകുന്നതിന് അനേകം ആളുകളും വളരെയധികം ബുദ്ധിമുട്ടുന്നതായി ഹുസൂർ മനസ്സിലാക്കുന്നു. അവരുടെ അടിഭാഗത്ത് പൊന്തിവരുന്ന ഒരു വലിയ ജലപ്രവാഹം കലങ്ങി മറിഞ്ഞതും വൃത്തികെട്ടതും ആയിരിക്കുന്നു. അവ ഭയാനകമായ പർവ്വതാഗ്നി പ്രവാഹമായി മാറിയിരിക്കുന്നു. അത് അവരെ ആവരണം ചെയ്യുന്നു. അവർ കരഞ്ഞു നിലവിളിക്കുന്നു. അവരുടെ കാലുകൾ വഴുതിപ്പോകുന്നു. പ്രസ്തുത പ്രവാഹം ഒരു സുനാമി പോലെയുണ്ട്. അത് അതി ശക്തമായ നിലയിൽ ആഞ്ഞടിക്കുന്നു. അവരെല്ലാവരും കരഞ്ഞു നിലവിളിക്കുന്നു. ഹസ്രത് ഖലീഫാത്തുല്ലാഹ് ഇത് കണ്ടു ഭയവിഹ്വലനായിതീർന്നു. "( കശ്ഫ് കഴിഞ്ഞു )

Translated by R. Jamaludin Raother.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)