പാഠം (17) അന്ത്യദിന വിശ്വാസം: തുടരുന്നു

      അല്ലാഹു നിർദ്ദേശിച്ചതനുസരിച്ചു അവന്റെ പ്രവാചകന്മാർ പഠിപ്പിച്ചത നുസരിച്ച് നല്ല പ്രവർത്തികൾ ചെയ്ത അവന്റെ ഭക്തദാസന്മാർക്ക്, പരലോകത്തിൽ പ്രതിഫലങ്ങൾ നൽകുന്നതാണ്. അവരെ അവൻ സ്വർഗ്ഗത്തിലേക്ക് അഥവാ ഫിർദൗ സിലേക്ക് സ്വാഗതം ചെയ്യുന്നതാണ്. സുഖത്തിലും സമാധാനത്തിലും എന്നെന്നും അവർ അവിടെ വസി ക്കുന്നതാണ്. അതോടൊപ്പം  അല്ലാഹു അവരെ സംബന്ധിച്ച് സന്തുഷ്ടനാ യിരിക്കും. ഇത്തരം ആളുകൾ തീർച്ചയായും മഹാഭാഗ്യവാന്മാർ തന്നെയാണ്.

      ഇനി മറ്റുള്ളവർ, തെറ്റുകളിൽ മുങ്ങി കിടന്നവർ, അല്ലാഹുവും അവന്റെ ദൂതന്മാരും കൽപ്പിച്ചതിന് വിപരീതം പ്രവർത്തിച്ചവർ, അവരെ നരകത്തിലിട്ട് ശിക്ഷിക്കുന്നതാണ്. അവർ പരിശുദ്ധരായി തീരുന്നതുവരെ, സംസ്ക്കരിക്കപ്പെടുന്നതുവരെ, സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ അവർ യോഗ്യരായി തീരുന്നതുവരെ അവരുടെ ശിക്ഷ അവിടെ തുടരുന്നതാണ്.

      അന്ത്യദിനത്തെക്കുറിച്ച് ഉയർത്തെഴുന്നേൽപ്പ് നാൾ എന്നും വിധിനാൾ എന്നും പേര് പറയപ്പെടും. ദൈവത്തിലുള്ള വിശ്വാസത്തെ പറ്റിയും, അന്ത്യദിനത്തിലുള്ള വിശ്വാസത്തെപറ്റിയും, അതി ശക്തമായ നിലയിൽ, വിശുദ്ധ ഖുർആനിൽ വിശദീകരിക്കുന്നുണ്ട്. (ഉദാഹരണം അദ്ധ്യായം (101 :2-10)

      ഇതിന്റെ കാരണം അല്ലാഹുവിലുള്ള വിശ്വാസവും മരണാനന്തരജീവിതത്തിലുള്ള വിശ്വാസവും പരസ്പരം വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഈ രണ്ട് വിശ്വാസങ്ങളും, ഇവ രണ്ടും ഒരുമിച്ചു ചേർന്നാണ്, നമ്മുടെ ജീവിതം പ്രഭാവമുള്ളതും പ്രയോജനമുള്ളതും സഫലമായതും യഥാർത്ഥത്തിലുള്ള തുമായി തീരുകയുള്ളൂ.

        (ഇൻശാ അല്ലാഹ്തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)