പാഠം (25) ഹജ്ജ് കർമ്മം
ഹജ്ജ് അഥവാ മക്കയിലേക്കുള്ള തീർത്ഥാടനം പ്രായപൂർത്തിയായ ഓരോ മുസ്ലിമിന്റെമേലും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഒരുവന്റെ അഥവാ ഒരുവളുടെ ജീവിത കാലത്തിൽ ഒരിക്കൽ എങ്കിലും! വ്യവസ്ഥകൾ ഇവയാണ്. യാത്ര ചെയ്ത് അവിടെ പോകുവാനുള്ള കഴിവുണ്ടായിരിയ്ക്കണം. സുരക്ഷിതമായി മക്കയിൽ എത്തിച്ചേരുവാനുള്ള വഴി ഉണ്ടായിരിക്കണം. (3:98)
ഈദുൽ ഫിത്തർന് ശേഷം പത്ത് ആഴ്ചകൾ കഴിഞ്ഞാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കേണ്ടത് എന്ന് സമയം ക്ലിപ്തപെടുത്തിയിട്ടുണ്ട്. അങ്ങനെ അത് ചാന്ദ്രിക മാസമായ ദുൽഹജ്ജ് മാസം എട്ടാം തീയതി തുടങ്ങി പന്ത്രണ്ടാം തീയതി വരെ തുടരുന്നതാണ്.
(ഇൻശാ അല്ലാഹ്തുടരും)