പാഠം (12) ദൈവീക ഗ്രന്ഥം ചർച്ച ചെയ്യുമ്പോൾ!
നാം ദൈവീക ഗ്രന്ഥങ്ങളെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ,ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിശുദ്ധഖുർആൻ ഒഴികെയുള്ള ദൈവിക ഗ്രന്ഥങ്ങൾ ഒക്കെ അവരുടെ അനുയായികൾ അവയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യഥാർത്ഥ രൂപത്തിൽ നമുക്ക് ലഭ്യവുമല്ല.വിശുദ്ധ ഖുർആൻ മാത്രമാണ് മാറ്റങ്ങൾക്ക് വിധേയമാകാതെ സംരക്ഷിക്കപ്പെടുന്നത്.
ഈ നിലയിൽ, ഒരു മുസ്ലിം മറ്റു വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ,അതു കൊണ്ട് അർത്ഥമാക്കുന്നത് പ്രസ്തുത വേദഗ്രന്ഥങ്ങളുടെ യഥാർത്ഥ രൂപത്തെയാണ്. മാറ്റത്തിന് വിധേയമായതിനെയല്ല.ഇന്നു കാണുന്ന വേദഗ്രന്ഥങ്ങൾ മാറ്റത്തിന് വിധേയമായതാണ്.
ഖുർആൻ മാറ്റങ്ങൾക്ക് വിധേയമാകാതെ നിലനിൽക്കുന്നു. അതിന്റെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാം അവകാശപ്പെടുന്നത് ഖുർആന്റെ അധ്യാപനങ്ങൾ സമ്പൂർണമാണ്, അന്യുനമാണ്. അനന്തമായി നിലനിൽക്കുന്നതുമാണ്എന്നുമാണ്.
എല്ലാ കാലഘട്ടങ്ങളിലും മാനവകുലത്തെ വഴി കാണിക്കുവാൻ കഴിവുറ്റ ഗ്രന്ഥമാണ് ഖുർആൻ. ഇതിന്റെ അധ്യാപനങ്ങൾ സമ്പൂർണ്ണ മാർഗ്ഗ ദർശനങ്ങൾ തന്നെയാണ്.
(ഇൻശാ അല്ലാഹ് തുടരും)