പാഠം 11 അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം/ Belief in the books of Allah

        കാലാകാലങ്ങളിൽ ദൈവത്തിന്റെ പ്രവാചകന്മാരിലൂടെ മാനവകുലത്തിന് അല്ലാഹുവിൽ നിന്നുള്ള മാർഗദർശനം നൽകിയിട്ടുണ്ട്. അപ്രകാരം ലഭ്യമായ അറിവുകളെ ദൈവീക ഗ്രന്ഥങ്ങൾ എന്ന പേരിൽ  അറിയപ്പെടുന്നു. മുസ്ലിങ്ങൾ വിശുദ്ധഖുർആനിൽ മാത്രമല്ല വിശ്വസിക്കുന്നത്. അവർ, മറ്റു പ്രവാചകന്മാർക്ക് അല്ലാഹു തആല നൽകിയ, മറ്റു ഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നു. വിശുദ്ധ ഖുർആൻ ഉൾപ്പെടെ  അല്ലാഹു തആല വെളിപാടുകളിലൂടെ നൽകിയ 5 ഗ്രന്ഥങ്ങളെ കുറിച്ച് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത അഞ്ചു ഗ്രന്ഥങ്ങൾ താഴെപ്പറയുന്നവയാണ്.

(1) ഹസ്റത്ത് ഇബ്രാഹിം നബി അലൈഹിസ്സലാമിനു ലഭിച്ച ഏടുകൾ അഥവാ സുഹുഫുകൾ. (87:20)

(2) തൗറാത്ത് : മൂസാ നബി (അ)ന് ലഭിച്ചത്. (3:4,5:45)

(3) സബൂർ : അഥവാ ഭക്തി കീർത്തനങ്ങൾ: ദാവൂദ് നബി(അ )ന് ല ഭിച്ചത്. (4:164)

(4) ഇഞ്ചീൽ അഥവാ സുവിശേഷങ്ങൾ : ഈസാ നബി (അ)ന് ലഭിച്ചത്. (5:47)

(5) ഖുർആൻ : മുഹമ്മദ് നബി(സ )ന് ലഭിച്ചത്. (6:20)

        (ഇൻശാ അല്ലാഹ് തുടരും)


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)