ഫസ്ൽ ജമാലിന് ഡോക്ടറേറ്റ്
ബിസ്മില്ലാഹിർറഹ്മാനിർറഹീം.
അൽഹംദുലില്ലാഹ്... ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദും, ഖലീഫത്തുല്ലായുമായ ഹസറത്ത് മുനീർ അഹ്‌മദ് അസിം (അ)ന്റെ ശിഷ്യൻ ഫസ്ൽ ജമാലിന് അന്താരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റ്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലും, അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിലും ഗവേഷണം നടത്തി.
കൊല്ലം ജില്ലയിലെ മാത്ര പ്രൈമറി സ്കൂൾ, കരവാളൂർ AMMHS, കമലേശ്വരം Govt. H.S., തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, ലാ അക്കാദമി ലാ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു... ബാംഗ്ലൂരിലെ നാഷണൽ ലാ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് LL.M. ബിരുദം നേടി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് M.Phil. നേടി. സർവകലാശാല അധ്യാപകനാണ്.
ഭാര്യ: ഡോ. ഹസീന M. ഫസ്‌ൽ, മകൻ: സാകി മുബാറക് അസീസ് റാവുത്തർ. മകൾ: സാഹിദ റയ്ഹാനാഹ്.
ഡോക്ടർ ഫസ്ൽ ജമാലിന് ഞങ്ങളുടെ ഹൃദ്യമായ അനുമോദനങ്ങൾ!