പാഠം(57)The True followers of Islam / ഇസ്ലാമിന്റെ യഥാർത്ഥ പിന്തുടർച്ചക്കാർ !
ജമാഅത്തു സ്വഹീഹിൽ ഇസ്‌ലാമിനെ മറ്റു മുസ്ലിം വിഭാഗങ്ങളിൽ നിന്ന് നമുക്ക് തിരിച്ചറിയുവാൻ കഴിയുന്നത്, അവർ സ്വയം ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസിം (atba)ന്റെ പരിശുദ്ധമായ സ്വാധീനവലയത്തിൽ സ്വയം സമർപ്പിതരാണ്. വിശ്വാസ നവീകരണത്തിനായി ദൈവം ഇറക്കിയ ദൈവിക ദൃഷ്ടാന്തങ്ങൾക്കു അവർ സ്വയം സാക്ഷികളാണ്. തത്ഫലമായി അവർ സ്വയം ആത്മീയമായി പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി. അങ്ങനെ അവരുടെ ദൈവത്തിലുള്ള വിശ്വാസവും, പരിശുദ്ധ പ്രവാചകൻ (സ )യിലുള്ള വിശ്വാസവും, പരിശുദ്ധ ഖുർആനിലുള്ള വിശ്വാസവും ശക്തിപ്പെടുകയുണ്ടായി.
അവരെ നമുക്ക് എങ്ങനെ തിരിച്ചറിയുവാൻ കഴിയും? അവർ ഖലീഫത്തുല്ലാഹ് ടെ ദൈവീക ക്ഷണത്തിന് ഉത്തരം ചെയ്യുന്നവരാണ്. അവർ ഇസ്ലാമിക സേവനത്തിനു വേണ്ടി വ്യാപൃതരായിരിക്കുന്നവരാണ്. അവരുടെ സമസ്ത ഊർജ്ജവും ഇസ്ലാമിക സേവനത്തിനായി മാറ്റി വയ്ക്കുന്നതാണ്. ഇസ്ലാമിക സേവനത്തിനായി പരിശുദ്ധ ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )യുടെ അനുചരന്മാർ, ഇസ്ലാമിക സേവനത്തിനായി സ്വയം സമർപ്പിതരായതുപോലെ, അതേ നിലയിൽ, അവരും തയ്യാറാകുന്നതാണ്.
( ഇൻശാ അല്ലാഹ് തുടരും )