Divine Revelations / ദൈവിക വെളിപാടുകൾ

Hazrat khalifathullah munir ahmad azim (atba)05/03/2022

                       Part 1

"മൂന്നാം ലോക മഹായുദ്ധം വളരെ സമീപത്ത് എത്തിയിരിക്കുന്നു. ഈ സന്ദേശങ്ങൾ എന്റെ അരികിൽ എത്തിക്കുവാൻ പക്ഷികൾ എന്റെ അരികിൽ വരികയുണ്ടായി. അനേകർ മരണത്തിനിരയാകും. നദികളെ പോലെ രക്തം ഒഴുകും. ഹദ്റത്ത് മുഹമ്മദ് മുസ്തഫ(സ ) പ്രവചനം ചെയ്തതുപോലെ ഒരു പുരുഷൻ 50 സ്ത്രീകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.

 മിസൈലുകളും ബോംബുകളും ലോകത്തിലെങ്ങും വ്യാപിക്കും. അനേകരുടെ ജീവൻ നഷ്ടമാകും. എല്ലാ പുരുഷന്മാരും യുദ്ധത്തിനായി പുറപ്പെടേണ്ടിവരും.

 മുമ്പ് കുട്ടികൾ രക്ഷിതാക്കളെ ഭയന്നിരുന്നു, ബഹുമാനിച്ചിരുന്നു. എന്നാൽ ഇന്ന് രക്ഷിതാക്കൾ അവരുടെ കുട്ടികളെ ഭയക്കുകയാണ്. ചിലർ മാതാപിതാക്കളെ വധിക്കുന്നു, മറ്റു ചിലരാകട്ടെ തങ്ങളുടെ മാതാപിതാക്കളെ അവരുടെ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കുന്നു, മറ്റു ചിലരോ അവരുടെ മാതാപിതാക്കളോട്  വളരെ മോശം വാക്കുകൾ പറയുന്നു.

 ഇപ്പോൾ പുരുഷന്മാർ കുറഞ്ഞിരിക്കുന്നു. പുതുതായി ജനനം നടക്കുന്നില്ല. ലോകത്തിൽ അധികാരം കൈയാളുന്ന ഒരു പുരുഷനോ ഒരു സ്ത്രീക്കോ ഈ ലോകത്തിൽ മാറ്റം കൊണ്ടുവരാൻ സാധ്യമല്ല, മറിച്ച് മാറ്റം കൊണ്ടുവരാൻ കഴിയുന്നത് അല്ലാഹുവിനും  അവന്റെ ഖലീഫയ്ക്കും മാത്രം കഴിയുന്ന കാര്യമാണ്.

 ഹേ!അനുചരന്മാരെ! നിങ്ങൾ നിങ്ങളുടെ ശബ്ദങ്ങളും കരങ്ങളും നിങ്ങളുടെ രക്ഷിതാക്കൾക്ക് എതിരിലും നിങ്ങളുടെ ഖലീഫത്തുല്ലാഹ്ക്കെതിരിലും തിരിച്ചു വിടരുത്. അല്ലാഹു തആലാ തെരഞ്ഞെടുത്ത ഖലീഫയെ നിങ്ങൾ അനുസരിക്കാതിരിക്കരുത്. അദ്ദേഹം മനുഷ്യരാൽ തിരഞ്ഞെടുക്കപ്പെട്ടവന ല്ല.

                 ( തുടരും )


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)