പാഠം 58 ജമാഅത്തു സ്വഹീഹിൽ ഇസ്ലാമും മറ്റിതര മുസ്ലിം വിഭാഗങ്ങളും!
അവർ, ജമാഅത്തു സഹീഹിൽ ഇസ്ലാമിലെ അംഗങ്ങൾ, വേർതിരിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അവർ ഖലീഫത്തുല്ലാഹ് വിധിച്ചതിനെ അംഗീകരിച്ചിരിക്കുന്നു. ദൈവീക വിധികർത്താവ് എന്ന നിലയിലും ദൈവീക ജഡ്ജി എന്ന നിലയിലും അദ്ദേഹത്തെ അവർ സ്വീകരിച്ചിരിക്കുന്നു. കാലത്തിന്റെ പ്രയാണത്തിൽ ജനങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും വന്നുകൂടിയ തെറ്റുകളെ ചൂണ്ടിക്കാട്ടി അദ്ദേഹം തിരുത്തിയത് അവർ അംഗീകരിക്കുകയുണ്ടായി.
എന്നാൽ മറ്റു മുസ്ലിംകൾ തങ്ങളിൽ വന്നുകൂടിയ തെറ്റായ വിശ്വാസങ്ങളെ കയ്യൊഴിയുവാൻ അവർ തയ്യാറായില്ല. അങ്ങനെ ജമാഅത്ത് സഹീഹിൽ ഇസ്ലാമിലും മറ്റിതര മുസ്ലിം വിഭാഗങ്ങളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യത്യാസം വരുകയുണ്ടായി.
ജമാഅത്തു സഹീഹിൽ ഇസ്ലാമിലും മറ്റു മുസ്ലിം വിഭാഗങ്ങളിലും വിശ്വാസപരമായി ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് നമുക്കൊന്ന് നോക്കാം.
മറ്റു മുസ്ലിം വിഭാഗങ്ങൾ വിശ്വസിക്കുന്നത് ഇസ്ലാമിന്റെ പരിശുദ്ധ പ്രവാചകൻ (സ )യാണ്, സർവ്വശക്തനായ അല്ലാഹു സംസാരിച്ച അവസാനത്തെ വ്യക്തി. അതിനുശേഷം ദൈവത്തിന്റെ സംസാരിക്കുക എന്ന ഗുണവിശേഷം നിർത്തിവെച്ചിരിക്കുകയാണ് എന്നാണ്. ജമാഅത്തു സ്വഹീഹിൽ ഇസ്ലാം പറയുന്നത് ദൈവത്തെ സംബന്ധിച്ച് അത്തരം വിശ്വാസത്തിന് അടിസ്ഥാനമില്ല എന്നാണ്. ദൈവത്തിന്റെ ഒരു ഗുണവിശേഷവും നിർത്തി വെക്കുകയില്ല എന്നുമാണ്. കഴിഞ്ഞകാലങ്ങളിൽ ദൈവത്തിന്റെ വരിഷ്ട ദാസന്മാരുമായി,ദൈവം സംസാരിച്ചിരുന്നത് പോലെ ഇപ്പോഴും സംസാരിക്കുന്നതാണ്, അത് കാലാവസാനംവരെയും തുടരുന്നതു മാണ് എന്നുമാണ്.
( ഇൻശാ അല്ലാഹ്തുടരും )