പാഠം 56 / lesson 56/ The difference/വ്യത്യാസം!
1)അദ്ദേഹത്തിന്റെ അനുചരന്മാരും മറ്റു മുസ്‌ലിം വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?
2) ജമാഅത് സ്വഹീഹിൽ ഇസ്ലാമിലെ മുസ്ലീങ്ങൾ ഖലീഫത്തുല്ലയെയും, പുതിയ വാഗ്ദത്ത മസിഹിനെയും, മഹ് ദിയെയും വിശ്വസിച്ചു, മറ്റുള്ളവർ വിശ്വസിച്ചില്ല എന്ന വ്യത്യാസത്തിൽ പരിമിതപ്പെടുത്തിയിരിക്കുകയാണോ? അതല്ല അതിനപ്പുറത്തേക്ക് അതിനു മാനദണ്ഡങ്ങൾ ഉണ്ടോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ നൂറ്റാണ്ടിലെ വാഗ്ദത മസിഹായ ഖലീഫതുല്ലായെ ജമാഅത്തു സഹിഹി ൽ ഇസ്ലാമിലെ അംഗങ്ങൾ അംഗീകരിച്ചു എന്നു പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല. അത് അതിന്റെ പ്രധാന ഘടകമായി കാണാവതുമല്ല. അതിലൂടെ അവരും മറ്റു മുസ്ലിങ്ങളും തമ്മിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാവതുമല്ല. മറിച്ച് അവരെ പ്രത്യേകമാക്കുന്നത്, അവർ ഖലീഫ തുല്ലായിലൂടെ, ആത്മീയമായി പരിശുദ്ധരായി തീരുന്നു. അവർ അവരുടെ സമുന്നത ദൗത്യമായ ഇസ്ലാമിക നവോത്ഥാനം ഏറ്റെടുക്കുന്നു. അത് വാഗ്ദത്ത മസീഹിന്റെ വരവുമായി ബന്ധപ്പെട്ടതാണ്. അത് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )പ്രവചനം ചെയ്ത കാര്യവുമാണ്. ഈ കാര്യങ്ങൾ വച്ചുനോക്കുമ്പോൾ ജമാഅത്തു സ്വഹീഹിൽ ഇസ്ലാമിലെ അംഗങ്ങളും മറ്റു മുസ്‌ലിം വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം താഴെപ്പറയുന്ന രീതിയിൽ അതിനെ ചുരുക്കി പറയാവുന്നതാണ്.
(ഇൻശാഅല്ലാഹ്തുടരും)