Divine Revelations / ദൈവിക വെളിപാടുകൾ
Hazrat khalifatullah Muneer Ahmed Aseem (atba )05/03/2022
ഭാഗം 02
"ദൈവീക ദൃഷ്ടാന്തങ്ങളിൽ നിന്നും അകന്നു പോയവരെ, നോക്കൂ! അവരുടെ മുഖങ്ങളിൽ നിങ്ങൾ വെളിച്ചം കാണുകയില്ല. കാറ്റാണ് ഈ വാർത്ത കൊണ്ടുവരുന്നത്.കാറ്റ് അതിശക്തമായി അടിച്ചു വീശുന്നു. ഒരിക്കൽ അവർ ഖലീഫത്തുല്ലാഹ് യുടെ അരികിൽ വരും. അനുഗ്രഹം തേടിക്കൊണ്ട്! ദൗർഭാഗ്യവശാൽ അവർ താമസിച്ചു പോയവർ ആയിരിക്കും. അവർ വളരെ ദുരിതപൂർണ്ണമായ അവസ്ഥയിലായിരിക്കും.
അതകഠിനമായി അധ്വാനിക്കുന്ന സ്വാതികരായ അനുചരന്മാരെ കുറിച്ച് അവൻ എനിക്ക് അറിയിപ്പ് നൽകുന്നു. എന്നാൽ അങ്ങനെ ചെയ്യാത്തവരും ഉണ്ട്. അസീമിന്റെ കപ്പലിലേക്ക് വരൂ! ഈ കപ്പൽ തന്നെയാണ് അവർക്ക് രക്ഷാകവചം തീർക്കുന്നത്. അല്ലാഹുവിന്റെ ഖലീഫയെ പരിഹരിച്ചവർ നശിപ്പിക്കപ്പെടും. നിങ്ങൾ 7 ലക്ഷം പ്രാവശ്യം മാപ്പ് ഇരന്നാലും ശരി! അല്ലാഹു ഒരിക്കലും മാപ്പ് നൽകുകയില്ല.
നിങ്ങൾ ഖലീഫത്തുല്ലായെ പിൻതാങ്ങണം. അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തരുത്. അദ്ദേഹത്തെ ആക്ഷേപിക്കരുത്. നീ നല്ല നിലയിൽ ക്ഷമ അവലംബിക്കുക.
അല്ലാഹു തആലാ താങ്കൾക്ക് ( ഒ! ഖലീഫത്തുല്ലാഹ് )ക്ഷമയുടെ വലിയ ഗ്രന്ഥങ്ങൾ തന്നെ നൽകും.
ദൈവിക വെളിപാടുകളിലൂടെ ഖലീഫ തുല്ലാഹ്പറയുകയുണ്ടായി." എന്റെ അനുചരന്മാർ അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നതാണ് "ഇത് സംബന്ധമായി നിങ്ങൾ വിഷമിക്കരുത്.
പ്രയാസങ്ങളിൽ അകപ്പെട്ടിരിക്കുന്ന തന്റെ ശിഷ്യന്മാർക്ക് വേണ്ടി ഖലീഫ തുല്ലാഹ്പിന്നീട് ധാരാളമായി ദുആ ചെയ്തു. എന്നാൽ ചിലർ ഈ ദുആകളുടെ പ്രതിഫലവും ശക്തിയും എന്താണെന്ന് മനസ്സിലാക്കുന്നില്ല എന്നതിൽ അദ്ദേഹം ഖിന്നനാണ്.
ഫലങ്ങളിലും പച്ചക്കറികളിലും വൈറസ് കടന്നു കൂടുന്നതാണ്.ഭക്ഷ്യ ദൗർലഭ്യം ഉണ്ടാവുന്നതാണ്. ദൈവീക വെളിപാടിന്റെ അടിസ്ഥാനത്തിൽ " ഒരു പാത്രം ജലം കൊണ്ടുവരൂ " എന്ന് ഞാൻ പറയുമ്പോൾ ജനങ്ങൾ എന്നെ പരിഹസിക്കുന്നു. " ഖലീഫതുല്ലായുടെ ഉമിനീർ അതിൽ ചാലിക്കാം, അങ്ങനെ അത് ശുദ്ധമായി തീരട്ടെ, അങ്ങനെ അതിൽ നിന്ന് ജനങ്ങൾക്ക് പാനം ചെയ്യുവാൻ സാധിക്കുന്നതാണ്."
അനേകരും നിരീശ്വരവാദികൾ ആയിരിക്കുന്നു.
അനേകം അഹ്മദികളും അവരുടെ ഖലീഫയെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആക്കിയിരിക്കുന്നു.എന്തിനേറെ അല്ലാഹുവിനെക്കാളും!
ഇരുണ്ട ദിനങ്ങൾ സമാഗതമായി കൊണ്ടിരിക്കുന്നു. ഫാർമസി കളിയിലും ആശുപത്രികളിലും മരുന്നില്ലാതാവുന്ന സമയം വരുന്നു. ജനങ്ങൾ സസ്യങ്ങൾ തേടി പോകുന്ന കാലം വരുന്നു.
"അല്ലാഹു അവനെ അനുസരിക്കുന്ന വരെയും അവന്റെ ദൂതനെ അനുസരിക്കുന്നവരെയും സ്നേഹിക്കുന്നു. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. ദീനി ജോലികൾ നിതാന്ത ജാഗ്രതയോടെ ചെയ്യുക."
.