പാഠം (60 )Prophethood: A study! പ്രവാചകത്വം ഒരു പഠനം!
ദൈവത്തിന്റെ ഏറ്റവും വലിയ വരദാനങ്ങളിൽ ഒന്നായ പ്രവാചകത്വം എന്ന അനുഗ്രഹം മുഹമ്മദ് മുസ്തഫ (സ )യിലൂടെ അവസാനിപ്പിച്ചിരിക്കുന്നു എന്നു പറയുന്നത് പ്രവാചക പ്രഭു (സ)യ്ക്ക് അപകീർത്തികരമായ കാര്യമായി, ഇടിച്ചു താഴ്ത്തുന്ന പ്രവർത്തിയായി അഥവാ ദോഷം വരുത്തുന്ന കാര്യമായി ജമാഅത്ത് സ്വഹീഹിൽ ഇസ്ലാം കാണുന്നു. ജമാഅത്തു സ്വഹീഹിൽ ഇസ്‌ലാമിന്റെ വിശ്വാസപ്രകാരം മുഹമ്മദ് മുസ്തഫ (സ)യുടെ പ്രവാചകത്വത്തിന്റെ വാതിൽ മാത്രം തുറന്നു കിടക്കുന്നു, മറിച്ച്, മറ്റ് എല്ലാ വാതിലുകളും അടക്കപ്പെട്ടിരിക്കുന്നു. ഈ വാതിലിലൂടെ മാത്രമേ ഇനി നമുക്ക് പ്രവാചകത്വം (അതായത് പുതിയ നിയമം ഇല്ലാത്ത പ്രവാചകത്വം) ലഭിക്കുകയുള്ളൂ.
വിശുദ്ധ ഖുർആൻ (4: 70ൽ) വിവരിക്കുന്നു. ദൈവീക വരദാനമായ പ്രവാചകത്വം ഇപ്പോഴും നമുക്ക് ലഭിക്കുന്നതാണ്. അത് നമുക്ക് ലഭിക്കുന്നത് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )യിലൂടെയാണ്. അതായത് അദ്ദേഹത്തിന്റെ അനുയായികളിലൂടെ.അങ്ങനെ അദ്ദേഹം പ്രവാചകന്മാരുടെ മുദ്രയായി മാറിയിരിക്കുന്നു. അതായത് അദ്ദേഹം മഹാനായ ഒരു പ്രവാചകൻ മാത്രമല്ല, അദ്ദേഹം ഒരു പ്രവാചക സൃഷ്ടാവ് കൂ ടിയാണ്.
( ഇൻഷാ അല്ലാഹ് തുടരും)