പാഠം 54 നിയോഗിതന്റെ ജോലി/works of the Mujaddid
1) ഭൂമിയിലേക്ക് ഈമാനെ (വിശ്വാസത്തെ )മടക്കി കൊണ്ടുവന്നു സ്ഥാപിക്കുന്നതാണ്, അത് ആകാശത്തേക്ക് കയറി പോയാലും ശരി ( മുസ്ലിം ) അതായത് ദൈവീക അടയാളങ്ങളിലൂടെ വിശ്വാസത്തെ അദ്ദേഹം പുനസ്ഥാപിക്കും എന്നർത്ഥം.
2) നീതിമാനായ വിധികർത്താവ് എന്ന നിലയിലായിരിക്കും അദ്ദേഹത്തിന്റെ നിയോഗം. അതായത് ദൈവീക ന്യായാധിപനും വിധികർത്താവും ആയിരിക്കും. ജനങ്ങളുടെ വിശ്വാസങ്ങളിലും പ്രവർത്തികളിലും ശരി ഏതൊന്നും തെറ്റ് ഏതെന്നും അദ്ദേഹം വിധി പറയും.
3) ലോക ജനതയോട് ഇസ്ലാമിന്റെ സത്യത്തെക്കുറിച്ച് അദ്ദേഹം പ്ര ഘോഷിക്കും. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയും, ബോധ്യമാകുന്ന തെളിവുകളി ലൂടെയും, ദൈവിക ദൃഷ്ടാന്തങ്ങളി ലൂടെയും!
അങ്ങനെ ഈ നൂറ്റാണ്ടിലെ ഖലീഫ തുല്ലാഹ് അദ്ദേഹം സ്വയം തന്റെ ദൗത്യത്തെ വിശദീകരിക്കുന്നതാണ്,
( ഇൻശാ അല്ലാഹ് തുടരും )