പാഠം (4) സാർവദേശീയമായ ഒരു മതത്തിന്റെ ആവശ്യകത : Need of a Universal religion!

      അങ്ങനെ കാലം കഴിഞ്ഞു കടന്നു കൊണ്ടിരുന്നു. മനുഷ്യകുലം പുരോഗതി പ്രാപിച്ചു കൊണ്ടിരുന്നു. കൂടുതൽ കൂടുതൽ രാജ്യങ്ങളിൽ ജനവാസകേന്ദ്രങ്ങൾ കൂടുതലായി ഉണ്ടായിവന്നു. അവർക്കിടയിൽ ആശയ വിനിമയ സൗകര്യങ്ങൾ വർദ്ധിച്ചുവന്നു. അങ്ങനെ പരസ്പര ബന്ധത്തിലൂടെ വിവിധ രാജ്യങ്ങളിലുള്ള ജനങ്ങൾ ഒരു സാർവദേശീയ മതത്തിന്റെ ആവശ്യകതയെകുറിച് ചിന്തിച്ച് ഗുണനിലവാരം വിചിന്തനം ചെയ്തു അംഗീകരിക്കുവാൻ തയാറായി. മുക ളിൽ സൂചിപ്പിച്ച പ്രകാരം യഥാർത്ഥ അധ്യാപനങ്ങളിൽ മായം ചേർത്തതു മൂലം  യഥാർത്ഥ ഉറവിടമായ സർവ്വശക്തനായ ദൈവത്തിൽനിന്നും പുതിയ മാർഗ്ഗദർശനം ഉണ്ടാകേണ്ടത് ആവശ്യമായി വന്നു.

      അങ്ങനെ,സർവ്വശക്തനായ ദൈവം സാർവ്വദേശീയ മതത്തിന്റെ ആവശ്യകതയ്ക്ക്‌ മറുപടിയുമായി വന്നു. മാനവകുലത്തിന് അവന്റെ അന്തിമവും സമ്പൂർണവുമായ സന്ദേശവുമായി  അവന്റെ പരിശുദ്ധ പ്രവാചകനിലൂടെ,മുഹമ്മദ് മുസ്തഫ (സ )യിലൂടെ അതു മാനവകുലത്തിന് കൈമാറി. അങ്ങനെ അതിമഹത്തായ അന്തിമ മതം, ഇസ്ലാം എന്ന് നാമകരണം ചെയ്യപ്പെട്ട മതം,സാർവ്വദേശീയ മതമെന്ന നിലയിൽ സ്ഥാപിക്കപ്പെട്ടു. ക്രിസ്തുവിനു ശേഷം ഏകദേശം 600 വർഷങ്ങൾക്കു ശേഷം!

      (ഇൻഷാ അല്ലാഹ്തുടരും)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)